വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ ഫൈനല്‍ മറക്കാന്‍ ആഗ്രഹിക്കുന്നു; സംഭവിച്ചതെന്താണ്?; വിജയ് ശങ്കര്‍ പറയുന്നു

ആരാധകർ പൊങ്കാലയിട്ട വിജയ് ശങ്കറിന് പറയാനുള്ളത് | Oneindia Malayalam

ദില്ലി: യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ തന്റെ കരിയറില്‍ ഒരിക്കലും മറക്കാത്ത ടൂര്‍ണമെന്റാണ് ശ്രീലങ്കയില്‍ സമാപിച്ച നിദാഹാസ് ട്രോഫി. ഫൈനല്‍ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയെ തോല്‍വിയുടെ വക്കോളമെത്തിച്ച യുവതാരത്തിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ച വിമര്‍ശനം ഏതൊരു കളിക്കാരനെയും തളര്‍ത്തുന്നതാണ്.

ഫൈനലില്‍ സംഭവിച്ചതിനെക്കുറിച്ചും അതിനുശേഷമുള്ള അവസ്ഥയെക്കുറിച്ചും വിജയ് ശങ്കര്‍ ആദ്യമായി മനസു തുറക്കുകയാണ്. പതിനെട്ടാം ഓവറില്‍ മുസ്താഫിസുര്‍ റഹ്മാനെതിരെ നാല് ഡോട്ട് ബോളുകള്‍ വഴങ്ങേണ്ടിവന്നത് ബൗളിങ്ങിന്റെ മികവാണെന്നാണ് വിജയ് ശങ്കര്‍ പറയുന്നത്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ തനിക്ക് സാധിക്കാതിരുന്നത് അതുകൊണ്ടാണെന്നും പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് പറഞ്ഞു.

vijay

ഫൈനലില്‍ ഇന്ത്യ ജയിച്ചെങ്കിലും ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു താന്‍. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം കാര്യമാക്കേണ്ടെന്ന് മാതാപിതാക്കളും സുഹൃത്തുക്കളും പറഞ്ഞു. എന്നാല്‍, അത്രവേഗത്തില്‍ മറക്കാവുന്ന ഒന്നല്ല ശ്രീലങ്കയില്‍ സംഭവിച്ചത്. കളി ജയിപ്പിച്ച് ഹീറോ ആകാനുള്ള അവസരമാണ് നഷ്ടമായതെന്നും വിജയ് ചൂണ്ടിക്കാട്ടി.

ഐപിഎല്ലില്‍ ദില്ലി ഡെയര്‍ ഡെവിള്‍സിന്റെ താരമാണ് വിജയ്. രണ്ടാഴ്ചയ്ക്കുശേഷം ആരംഭിക്കുന്ന പുതിയ സീസണില്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവരാനുള്ള ശ്രമമായിരിക്കും ഇനി യുവതാരം നടത്തുക. ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രതിബന്ധങ്ങള്‍ മറികടന്നേ മതിയാകൂയെന്ന് വിജയ് ആത്മവിശ്വാസത്തോടെ പറയുന്നുണ്ട്.

Story first published: Thursday, March 22, 2018, 9:24 [IST]
Other articles published on Mar 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X