For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനം കളിച്ചു, പക്ഷെ ടെസ്റ്റില്‍ 'നോ എന്‍ട്രി'- ഇന്ത്യയുടെ അഞ്ചു താരങ്ങള്‍

മിന്നും താരങ്ങളും ഇക്കൂട്ടത്തിലുണ്ട്

ക്രിക്കറ്റെന്ന ഗെയിമിലെ ഏറ്റവും പ്രധാനപ്പെട്ട, വെല്ലുവിളിയുയര്‍ത്തുന്ന ഫോര്‍മാറ്റെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നത് ടെസ്റ്റ് ക്രിക്കറ്റാണ്. കാരണം അഞ്ചു ദിവസം നീളുന്ന റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഒരേ ആവേശത്തോടെ, ഫിറ്റ്‌നസ് നിലനിര്‍ത്തി കളിക്കുകയെന്നത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. കഴിവ് കൊണ്ടു മാത്രം ഒരു ക്രിക്കറ്റര്‍ക്കു ടെസ്റ്റില്‍ മികച്ച പ്രകടനം നടത്താനോ ദീര്‍ഘകാലം തുടരാനോ കഴിയില്ല. കഴിവിനൊപ്പം കഠിനധ്വാനവും ആത്മസമര്‍പ്പണവും ക്ഷമയുമെല്ലാമുള്ളവര്‍ക്കു മാത്രമേ ടെസ്റ്റില്‍ വിജയിക്കാന്‍ സാധിക്കുകയുള്ളൂ.

ടെസ്റ്റില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് ഏതൊരു ക്രിക്കറ്റുടെയും ആഗ്രഹമാണ്. പക്ഷെ വളരെ കുറച്ചു പേര്‍ക്കു മാത്രമേ ഈ മോഹം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കാറുള്ളൂ. ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കളിക്കുകയും പക്ഷെ ടെസ്റ്റില്‍ ഒരു അവസരം പോലും ലഭിക്കാതിരിക്കുകയും ചെയ്ത പ്രമുഖ കളിക്കാര്‍ ആരൊക്കെയെന്നറിയാം.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ ഒരു സമയത്ത് വൈറ്റ് ബോള്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ള താരം കൂടിയാണ് ഉത്തപ്പ. പക്ഷെ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിക്കാന്‍ അദ്ദേഹത്തിനു ഒരിക്കല്‍പ്പോലും ഭാഗ്യമുണ്ടായില്ല. ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടില്ലെങ്കിലും ഉത്തപ്പയ്ക്കു ടെസ്റ്റ് ടീമിലേക്കു ഇനി വി്‌ളി വരാന്‍ സാധ്യത തീരെയില്ല.

യൂസുഫ് പഠാന്‍

യൂസുഫ് പഠാന്‍

ഇടിവെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായിരുന്ന യൂസുഫ് പഠാനും ഇന്ത്യക്കു വേണ്ടി ടെസ്റ്റ് കുപ്പായമണിയാന്‍ ഭാഗ്യമുണ്ടായിട്ടില്ല. വമ്പനടികളിലൂടെ ദേശീയ ടീമിലേക്കു വന്ന താരമാണ് അദ്ദേഹം. ഇളയ ഹോദരനും ഓള്‍റൗണ്ടറുമായ ഇര്‍ഫാന്‍ പഠാന് ടെസ്റ്റകളില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായെങ്കിലും യൂസുഫ് വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റെന്ന ലേബലില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. എങ്കിലും ടെസ്റ്റില്‍ കളിക്കുകയെന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കാതെ യൂസുഫിന് വിരമിക്കേണ്ടി വന്നു.

ജഡ്ഡുവിനെ അന്നു ഞാന്‍ ഇടിച്ചേനെ! യാത്രയ്ക്ക് ഒരിടത്തും ഒപ്പം കൂട്ടരുതെന്ന് രോഹിത്

മനോജ് തിവാരി

മനോജ് തിവാരി

ബംഗാളില്‍ നിന്നുള്ള മികച്ച മധ്യനിര ബാറ്റര്‍മാരില്‍ ഒരാളാണ് മനോജ് തിവാരി. ഇന്ത്യക്കു വേണ്ടി 12 ഏകദിനങ്ങളും മൂന്നു ടി20കളും അദ്ദേഹം കളിച്ചിട്ടുണ്ട്. മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും ദേശീയ ടീമില്‍ വേണ്ടത്ര അവസരങ്ങള്‍ തിവാരിക്കു ലഭിച്ചില്ല. ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ സെഞ്ച്വറി നേടുകയും മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിട്ടും അടുത്ത 14 കളികളിലും തനിക്കു പുറത്തിരിക്കേണ്ടി വന്നതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ദേശീയ ടീമിലേക്കു ഇനിയൊരു തിരിച്ചുവരവ് തിവാരിക്കു ഉണ്ടാവില്ലെന്നുറപ്പാണ്.

യുവിയെക്കൊണ്ട് ക്രിക്കറ്റ് പറ്റില്ല! അച്ഛനോടു അന്നു സിദ്ധു പറഞ്ഞു- കാരണമറിയാം

വിജയ് ശങ്കര്‍

വിജയ് ശങ്കര്‍

പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത മറ്റൊരു താരം. 2019ലെ ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ സര്‍പ്രൈസ് താരമായിരുന്നു വിജയ്. പരിചയസമ്പന്നനായ അമ്പാട്ടി റായുഡുവിനെ തഴഞ്ഞായിരുന്നു അന്നു ശങ്കറിനെ ടീമിലെടുത്തത്. ഇതു വലിയ വിവാദമാവുകയും ചെയ്തിരുന്നു.

മോഹിത് ശര്‍മ

മോഹിത് ശര്‍മ

മുന്‍ ഫാസ്റ്റ് ബൗളര്‍ മോഹിത് ശര്‍മയ്ക്കും ഇന്ത്യക്കു വേണ്ടി ടെസ്റ്റ് കളിക്കാന്‍ സാധിച്ചിട്ടില്ല. ദേശീയ ടീമിനായി 26 ഏകദിനങ്ങളും നാലു ടി20കളും മോഹിത് കളിച്ചിട്ടുണ്ട്. 2014ലെ ഐസിസിയുടെ ടി20 ലോകകപ്പിലെ 2015ലെ ഐസിസിയുടെ ഏകദിന ലോകകപ്പിലും അദ്ദേഹം ഇന്ത്യന്‍ ബൗളിങ് ലൈനപ്പിലുണ്ടായിരുന്നു. പക്ഷെ ടെസ്റ്റ് ടീമിലേക്കു മോഹിത്തിനു ഒരിക്കല്‍പ്പോലും വിളി വന്നില്ല. മോശം ഫോമിനെ തുടര്‍ന്ന് ഇതിനകം ദേശീയ ടീമില്‍ നിന്നും പുറത്തായിക്കഴിഞ്ഞ മോഹിത്തിന് ഇനിയൊരിക്കലും ടെസ്റ്റില്‍ കളിക്കാനും അവസരം ലഭിക്കില്ല.

Story first published: Sunday, June 26, 2022, 10:43 [IST]
Other articles published on Jun 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+