For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജഡ്ഡുവിനെ അന്നു ഞാന്‍ ഇടിച്ചേനെ! യാത്രയ്ക്ക് ഒരിടത്തും ഒപ്പം കൂട്ടരുതെന്ന് രോഹിത്

സൗത്താഫ്രിക്കന്‍ പര്യടനത്തിലെ സംഭവമാണ് വെളിപ്പെടുത്തിയത്

ഇന്ത്യന്‍ ടീമിലെ സഹതാരവും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയ്‌ക്കൊപ്പമുള്ള രസകരമായ ഒരു അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ. ജഡ്ഡുവിനൊപ്പം സാഹസിക യാത്രയ്ക്കു പോയാല്‍ നിങ്ങള്‍ അപകടത്തില്‍പ്പെടുമെന്നും അദ്ദേഹത്തെ കൂട്ടാതെ പോവുന്നതായിരിക്കും ഏറ്റവും ഉചിതമെന്നും രോഹിത് പറയുന്നു. ടീമംഗവും അടുത്ത സുഹൃത്തുമായ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം വിക്രം സതായെയുടെ ഷോയില്‍ സംസാരിക്കവെയായിരുന്നു ജഡേജയെ ഒപ്പം കൂട്ടിയതിന്റെ പേരില്‍ താനും രഹാനെയും അപകടത്തെ മുന്നില്‍ കണ്ട സംഭവം വിവരിച്ചത്.

1

സൗത്താഫ്രിക്കയില്‍ വച്ച് ഞങ്ങള്‍ സഫാരിക്കു പോവുകയായിരുന്നു. ചീറ്റ വാക്കിങിനാണ് ഞങ്ങള്‍ പോയത്. പുള്ളപ്പുലിക്കു പിറകെ നമ്മള്‍ കാട്ടിലൂടെ നടക്കുന്ന സാഹസിക യാത്രയാണിത്. അന്നു കാട്ടിലൂടെ നടക്കവെ സമീപത്ത് എന്തൊക്കെയാണ് ഉള്ളതെന്നു പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.
കാട്ടിനകത്തു എത്തിയ ശേഷം 20-25 മീറ്റര്‍ അകലെയായി രണ്ടു പുള്ളിപ്പുലികള്‍ വേട്ടയാടിയ ശേഷം ഏതോ മൃഗത്തെ ഭക്ഷിച്ചുകൊണ്ടിരിക്കുന്നത് ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അഞ്ചു പേരാണുണ്ടായിരുന്നത്. ഞാനും രോഹിത്തും ഞങ്ങളുടെ രണ്ടു പേരുടെയും ഭാര്യമാരും ജഡേജയും ഒപ്പമുണ്ടായിരുന്നതായി അജിങ്ക്യ രഹാനെ ഷോയില്‍ പറഞ്ഞു.

2

ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ പുള്ളിപ്പുലികള്‍ പെട്ടെന്നു തിരിഞ്ഞുനോക്കിയതായി അജിങ്ക്യ രഹാനെ വ്യക്തമാക്കി. രവീന്ദ്ര ജഡേജ ശബ്ദമുണ്ടാക്കി അവയെ വിളിക്കുകയായിരുന്നുവെന്ന് രോഹിത് ശര്‍മ ഷോയില്‍ പറഞ്ഞു. നീയെന്താണ് കാണിക്കുന്നത്. പുള്ളിപ്പുലികള്‍ നമ്മളെ പൊക്കിയങ്ങ് പോവുമെന്നു ഞാന്‍ ജഡേജയോടു പറഞ്ഞു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുവങ്ങളിലൊന്നായിരുന്നു അത്. ഭക്ഷിച്ചു കൊണ്ടിരിക്കവെപുള്ളിപ്പുലികളെ ശല്യപ്പെടുത്താന്‍ പാടില്ല. വേട്ടയാടിയ ഇരയെ അവര്‍ കഴിക്കുന്നത് പിറകില്‍ നിന്നും ഞങ്ങള്‍ ഭയത്തോടെ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെയായിരുന്നു ജഡേജ ശബ്ദമുണ്ടാക്കി അവയെ വിളിച്ചതെന്നും രോഹിത് വിശദമാക്കി.

ധോണി തുടക്കമിട്ട ട്രെന്‍ഡുകള്‍, ഇപ്പോള്‍ ചിലര്‍ കോപ്പിയടിക്കുന്നു!- ഇതാ അഞ്ചെണ്ണം

3

ജഡേജയെ അവിടെ പോയപ്പോള്‍ ഒപ്പം കൂട്ടിയത് നല്ല ഐഡിയ ആയിരുന്നില്ല. അവനെ വാഹനത്തില്‍ തന്നെ ഇരുത്തി പോവുന്നതായിരുന്നു നല്ലതെന്നും രോഹിത് ശര്‍മ പറഞ്ഞു. ഞങ്ങള്‍ക്കു അതു വരെ നല്ല ധൈര്യമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ ഗൈഡ് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഓര്‍മിച്ചതോടെ ഭയം വന്നു. പുള്ളിപ്പുലി നിങ്ങള്‍ക്കു നേര്‍ക്കു ഓടി വരികയാണെന്നു സങ്കല്‍പ്പിക്കുക, നിങ്ങള്‍ ഓടാതെ അവിടെ തന്നെ നില്‍ക്കണമെന്നായിരുന്നു ഗൈഡിന്റെ നിര്‍ദേശം. ഞങ്ങളേക്കാള്‍ ധൈര്യം യഥാര്‍ഥത്തില്‍ ഞങ്ങളുടെ ഭാര്യമാര്‍ക്കുണ്ടെന്നു അന്നാണ് മനസ്സിലായതെന്നും അജിങ്ക്യ രഹാനെ വിശദീകരിച്ചു.

4

എന്റെയും അജ്ജുവിന്റെയും (രഹാനെ) ഭാര്യമാര്‍ വലിയ പേടിയൊന്നുമില്ലാതെ കൂളായി നിന്നു. ഇവനും അത്ര ഭയമില്ലായിരുന്നു. ഏറ്റവുമധികം ഭയം എനിക്കായിരുന്നു. ജഡേജ ശബ്ദമുണ്ടാക്കിയ ഉടന്‍ രണ്ടു പുള്ളിപ്പുലികളും തിരിഞ്ഞ് ഞങ്ങളുടെ നേര്‍ക്ക് നോക്കി. എന്റെയുള്ളില്‍ എന്തൊക്കെയാണ് അപ്പോഴുണ്ടായതെന്നു എനിക്കറിയാം.

വെജിറ്റേറിയനായ വീരുവിനെ ചിക്കന്‍ കഴിപ്പിച്ച സച്ചിന്‍, പറഞ്ഞത് ഒരൊറ്റ കാര്യം!

5

ഞാന്‍ ദേഷ്യത്തോടെ ജഡേജയെ നോക്കി. അവനെ ഇടിക്കണമെന്ന് മനസ്സിലുണ്ടായിരുന്നു. പക്ഷെ അങ്ങനെയൊരു സന്ദര്‍ഭത്തില്‍ ശാന്തത പുലര്‍ത്തണമെന്നതിനാല്‍ ഞാന്‍ സ്വയം നിയന്ത്രിച്ചു. കാരണം പുള്ളിപ്പുലികള്‍ക്കു ദേഷ്യം വന്നാല്‍ അവ എന്തും ചെയ്‌തേക്കും. ജഡേജയ്‌ക്കൊപ്പം സൗത്താഫ്രിക്കയില്‍ മാത്രമല്ല എവിടെയും യാത്ര ചെയ്യരുതെന്ന പാഠമാണ് ഈ സംഭവം നല്‍കിയതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു

Story first published: Sunday, June 26, 2022, 1:05 [IST]
Other articles published on Jun 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+