For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2019ലെ ലോകകപ്പ് കളിച്ചു, അടുത്ത ലോകപ്പില്‍ ഇവര്‍ ഇന്ത്യന്‍ ടീമില്‍ കാണില്ല!

ഇന്ത്യയിലാണ് അടുത്ത ടൂര്‍ണമെന്റ്

ഐസിസിയുടെ ഏകദിന ലോകകപ്പ് അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടുമൊരു ലോകകപ്പ് വരാനിരിക്കുന്നത്. 2019ല്‍ ഇംഗ്ലണ്ടിനായിരുന്നു അവസാനത്തെ ടൂര്‍ണമെന്റ്. കിരീട ഫേവറിറ്റുകളായിരുന്ന വിരാട് കോലിയുടെ ടീം ഇന്ത്യക്കു അന്നു സെമി ഫൈനലില്‍ ചുവടു പിഴയ്ക്കുകയായിരുന്നു. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടായിരുന്നു ഇന്ത്യക്കു അടിതെറ്റിയത്. ബാറ്റിങ് നിരയുടെ മോശം പ്രകടനമായിരുന്നു ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ടത്.

1

എന്നാല്‍ അടുത്ത ലോകകപ്പ് സ്വന്തം നാട്ടിലാണെന്നത് ഇന്ത്യക്കു പ്ലസ് പോയിന്റാണ്. കോലിക്കു പകരം രോഹിത് ശര്‍മയ്ക്കു കീഴിലാണ് അടുത്ത ലോകകപ്പില്‍ ഇന്ത്യ കളിക്കാനിറങ്ങുന്നത്. 2011ല്‍ അവസാനമായി നാട്ടില്‍ നടന്ന ലോകകപ്പില്‍ എംഎസ് ധോണി നയിച്ച ഇന്ത്യ കിരീടമുയര്‍ത്തിയിരുന്നു. സമാനമായൊരു നേട്ടമാണ് ഹിറ്റ്മാനു കീഴില്‍ ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. 2019ലെ ലോകകപ്പില്‍ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന ചിലരെ അടുത്ത ടൂര്‍ണമെന്റില്‍ കാണാനിടയില്ല. ഇവര്‍ ആരൊക്കെയാണെന്നു നമുക്ക് പരിശോധിക്കാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഗബ്ബാറെന്നു വിശേഷിപ്പിക്കപ്പെടുന്ന വെറ്ററന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ കണ്ടേക്കില്ല. നിലവില്‍ ഇന്ത്യയുടെ ടി20, ടെസ്റ്റ് ടീമുകളുടെ ഭാഗമല്ലെങ്കിലും ഏകദിനത്തില്‍ അദ്ദേഹം ഇപ്പോഴും പരിഗണിക്കപ്പെടാറുണ്ട്. പക്ഷെ ബാറ്റിങില്‍ പഴയ സ്ഥിരത പുലര്‍ത്താന്‍ ധവാന് ഇപ്പോള്‍ സാധിക്കുന്നില്ലെന്നതു പോരായ്മയാണ്.

3

മാത്രമല്ല ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പുതിയ ഓപ്പണിങ് പങ്കാളിയായി കെഎല്‍ രാഹുല്‍ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് രാഹുല്‍. അതുകൊണ്ടു തന്നെ അദ്ദേഹം പുറത്തിരുത്തുകയെന്നത് സാധ്യമല്ല. ധവാനെ കളിപ്പിക്കണമെങ്കില്‍ രാഹുലിനെ ഓപ്പണിങ് സ്ഥാനത്തു മാറ്റുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ മറ്റു വഴികളില്ല. ഓപ്പണിങില്‍ കസറുന്ന രാഹുലിനെ ഈ സ്ഥാനത്തു നിന്നും മാറ്റാനുള്ള സാധ്യതയെയും നന്നെ കുറവാണ്.

ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

ഈ സീസണിലെ ഐപിഎല്ലിലൂടെ അന്താരാഷ്ട്ര കരിയര്‍ തിരിച്ചുപിടിച്ച താരമാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രകടനത്തെ തുടര്‍ന്ന് അടുത്ത മാസം സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയിലേക്കു ഡികെയെ തിരിച്ചു വിളിച്ചിരിക്കുകയാണ്. 2019ലെ ഏകദിന ലോകകപ്പിനു ശേഷം കാര്‍ത്തിക് ആദ്യമായി കളിക്കുന്ന പരമ്പര കൂടിയാണ് സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ളത്.

5

എന്നാല്‍ അടുത്ത ഏകദിന ലോകകപ്പില്‍ കാര്‍ത്തികിനു അവസരം ലഭിക്കാന്‍ സാധ്യത തീരെ കുറവാണ്. വിക്കറ്റ് കീപ്പറായി റിഷഭ് പന്തുള്ളപ്പോള്‍ ഫിനിഷറുടെ റോളിലേക്ക് സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ തുടങ്ങിയവരെല്ലാം ഇന്ത്യന്‍ നിരയിലുണ്ട്.

വിജയ് ശങ്കര്‍

വിജയ് ശങ്കര്‍

പരിചയസമ്പന്നനായ അമ്പാട്ടി റായുഡുവിനെ ഒഴിവാക്കി 2019ലെ ഇന്ത്യന്‍ ലോകകപ്പ് ടീമിലെത്തിയതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ത്രീഡി പ്ലെയറെന്നായിരുന്നു അന്നു സെലക്ടര്‍മാര്‍ ശങ്കറിനെ വിശേഷിപ്പിച്ചത്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാ മേഖലയിലും മിടുക്ക് കാണിക്കുന്ന താരമായതിനാലാണ് റായുഡുവിനു പകരം ശങ്കറിനെ പരിഗണിച്ചതെന്നായരുന്നു സെലക്ടര്‍മാരുടെ വിശദീകരണം. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം സെലക്ടമാര്‍ക്കു നേരെ ഉയര്‍ന്നിരുന്നു.

7

എന്നാല്‍ വരാനിരിക്കുന്ന ലോകകകപ്പില്‍ ശങ്കറിനെ ഇന്ത്യന്‍ ടീമില്‍ കാണില്ല. നിലവില്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹം ദേശീയ ടീമിലില്ല. ഈ സീസണിലെ ഐപിഎല്ലിലും ശങ്കര്‍ ഫ്‌ളോപ്പായിരുന്നു. ഇന്ത്യക്കു വേണ്ടി 12 ഏകദിനങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. 32 ശരാശരിയില്‍ ഇവയില്‍ നിന്നു നേടിയതാവട്ടെ 339 റണ്‍സുമാണ്. ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്കു വെങ്കടേഷ് അയ്യരെപ്പോലെയുള്ള പുതിയ താരങ്ങള്‍ ഉയര്‍ന്നു വന്നതിനാല്‍ തന്നെ ശങ്കറിനു ഇനി ദേശീയ ടീമിലെത്തുക ദുഷ്‌കരം തന്നെയായിരിക്കും.

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍െ ഭാഗമായിരുന്ന മറ്റൊരു താരമാണ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. ബാക്കപ്പ് ഓപ്പണറായിട്ടാണ് അദ്ദേഹം അന്നു ടീമിലെത്തിയത്. പക്ഷെ തന്റെ കഴിവ് തെളിയിക്കാന്‍ ഒരവസരം പോലും മായങ്കിനു ലഭിച്ചില്ല. ഈ സീസണിലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം.

9

പക്ഷെ ബാറ്റിങില്‍ മുന്‍ സീസണുകളിലേതു പോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ മായങ്കിനായിട്ടില്ല. ഇതേ തുര്‍ന്ന് ഓപ്പണിങില്‍ നിന്നും അദ്ദേഹത്തിനു താഴേക്ക് ഇറങ്ങേണ്ടി വരികയും ചെയ്തിരുന്നു. പക്ഷെ ഈ പരീക്ഷണവും ഫ്‌ളോപ്പായി മാറി. ഓപ്പണിങ് റോളിലേക്കു ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ തുടങ്ങി നിരവധി ഓപ്ഷനുകള്‍ ഇന്ത്യക്കു മുന്നിലുള്ളതിനാല്‍ മായങ്കിനെ അടുത്ത ലോകകപ്പില്‍ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

Story first published: Friday, May 27, 2022, 19:50 [IST]
Other articles published on May 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+