For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സഞ്ജുവിന് പ്രതീക്ഷ വേണ്ട! ഹാര്‍ദിക് പിന്‍മാറിയാല്‍ ആരെയെടുക്കും? മൂന്നിലൊരാള്‍

ലോകകപ്പില്‍ മിന്നുന്ന പ്രകടനവുമായി ഇന്ത്യന്‍ ടീം കുതിക്കവെയാണ് അപ്രതീക്ഷിത തിരിച്ചടിയേകി വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യക്കു പരിക്കേറ്റിരിക്കുന്നത്. ബംഗ്ലാദേശുമായുള്ള നാലാം റൗണ്ട് മല്‍സരത്തിനിടെ ബൗളിങിനു ശേഷം ഫോളോ ത്രൂയില്‍ ഷോട്ട് തടയാന്‍ ശ്രമിക്കവെ ഹാര്‍ദിക്ക് കാല്‍ മടങ്ങി പിച്ചില്‍ അടിതെറ്റി വീഴുകയായിരുന്നു. പരിക്ക് അത്ര സാരമുള്ളതല്ലെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. മുന്‍കരുതലിന്റെ ഭാഗമായി ന്യൂസിലാന്‍ഡുമായുള്ള അവസാന മല്‍സരത്തില്‍ നിന്നും ഹാര്‍ദിക് പിന്‍മാറുകയും ചെയ്തിരുന്നു.

എങ്കിലും പ്രാഥമിക റൗണ്ടിലെ അവസാന മല്‍സരങ്ങളില്‍ അദ്ദേഹം ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹാര്‍ദിക്കിന്റെ പരിക്ക് കൂടുതല്‍ ഗൗരവമുള്ളതാണെന്നാണ് വിവരം. പ്രാഥമിക റൗണ്ടില്‍ മാത്രമല്ല ഇന്ത്യ സെമി ഫൈനലിലേക്കു യോഗ്യത നേടിയാലും അദ്ദേഹം കളിക്കുന്ന കാര്യം സംശയത്തിലാണ്. അങ്ങനെ വന്നാല്‍ ടൂര്‍ണമെന്റില്‍ നിന്നും ഹാര്‍ദിക് പിന്‍മാറാനുള്ള സാധ്യതയും തള്ളാന്‍ സാധിക്കില്ല.

TILAK ROHIT

ലോകകപ്പില്‍ നിന്നും ഹാര്‍ദിക് പിന്‍മാറിയാല്‍ പകരക്കാരനായി ആര് എന്നതായിരിക്കും ഇനി ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ മുന്നിലുള്ള ചോദ്യം. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി ആറു കളിയില്‍ രണ്ടു ഫിഫ്റ്റികളടിച്ച മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും പകക്കാരനാവാന്‍ രംഗത്തുണ്ടെങ്കിലും അദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യതയില്ല. ഹാര്‍ദിക്കിനു പകരം റിസര്‍വ് ലിസ്റ്റില്‍ ഇന്ത്യ ഉള്‍പ്പെടുത്തേണ്ട മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഹാര്‍ദിക്കിന്റെ അഭാവത്തില്‍ പ്രഥമ പരിഗണന ഇടംകൈയന്‍ ബാറ്ററും യുവ താരവുമായ തിലക് വര്‍മയ്ക്കായിരിക്കും. ഈ വര്‍ഷം ഇന്ത്യക്കായി ടി20യിലും ഏകദിനത്തിലും അരങ്ങേറിക്കഴിഞ്ഞ താരമാണ് അദ്ദേഹം. ഇടംകൈയന്‍ ബാറ്റര്‍മാര്‍ കുറവുള്ള ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ തിലകിന്റെ സാന്നിധ്യം ഗുണം ചെയ്‌തേക്കും. ഹാര്‍ദിക്കിനോളമെത്തിലെങ്കിലും കുറച്ചോവറുകള്‍ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള പാര്‍ട്ട്‌ടൈം സ്പിന്നറും കൂടിയാണ് തിലക്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായതിനാല്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും പ്രിയങ്കരനാണ് തിലക്. യുവതാരത്തെക്കുറിച്ച് അദ്ദേഹത്തിനു വലിയ മതിപ്പാണുള്ളത്. നിലവില്‍ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹൈദരാബാദിനായി മികച്ച പ്രകടനമാണ് തിലക് കാഴ്ചവയ്ക്കുന്നത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം ആറു കളിയില്‍ നിന്നും 277 റണ്‍സ് താരം സ്‌കോര്‍ ചെയ്തു കഴിഞ്ഞു.

റിസര്‍വ് ലിസ്റ്റിലെ രണ്ടാമത്തെയാള്‍ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ്. നേരത്തേ പ്രഖ്യാപിച്ച ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാല്‍ ഏഷ്യാ കപ്പിനിടെയേറ്റ പരിക്കു കാരണം അക്ഷറിനു പിന്‍മാറേണ്ടി വരികയായിരുന്നു. തുടര്‍ന്നാണ് പകരക്കാരനായി വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ടീമിലെടുത്തത്.

AXAR PATEL

ഫിറ്റ്‌നസ് വീണ്ടെടുത്തു കഴിഞ്ഞ അക്ഷര്‍ ഇപ്പോള്‍ മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ബൗളിങിനൊപ്പം ബാറ്റിങിലും നിര്‍ണാായക ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. നിലവില്‍ ടീമിന്റെ ഭാഗമായ രവീന്ദ്ര ജഡേജയുടെ അതേ ശൈലിയുള്ള താരമാണ് അക്ഷര്‍. എങ്കിലും ബാറ്റിങില്‍ പലപ്പോഴും ജഡ്ഡുവിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അക്ഷറിനായിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലാണ് അദ്ദേഹം നേരത്തേ ഏറ്റവും മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ളത്.

നിലവില്‍ ദേശീയ ടീം പ്ലാനിന്റെ ഭാഗമല്ലാത്ത സീം ബൗളിങ് ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് റിസര്‍വ് ലിസ്റ്റില്‍ ഇടം പിടിക്കേണ്ട മൂന്നാമത്തെ താരം. ഹാര്‍ദിക്കിനു പകരം വയ്ക്കാവുന്ന മറ്റൊരു മികച്ച സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇന്ത്യക്കില്ല. അതുകൊണ്ടു തന്നെ വിജയ് അല്ലാതെ ഇന്ത്യക്കു മറ്റു ഓപ്ഷനുകളുമില്ല.

2019ലെ അവസാന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. അന്നു പരിചയസമ്പന്നനായ അമ്പാട്ടി റായുഡുവിനു പകരമായിരുന്നു വിജയിയെ തികച്ചും അപ്രതീക്ഷിതമായി ലോകകപ്പ് ടീമിലെടുത്തത്. ഇതു വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിരുന്നു. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനു പകരം വിജയ്‌യെ ടീമിലേക്കു ഇന്ത്യ തിരികെ വിളിച്ചാലും അദ്ഭുതപ്പെടാനില്ല.

Story first published: Thursday, October 26, 2023, 13:51 [IST]
Other articles published on Oct 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+