
ബിസിസിഐയുടെ നിര്‍ബന്ധം
ദേശീയ ടീമിനായി അരങ്ങേറുന്നതിനു മുമ്പ് തന്നെ മാനസികമായും, ശാരീരികമായും ഒരു ക്രിക്കറ്റില്‍ അതിനായി സജ്ജനാവേണ്ടതുണ്ട്. പക്ഷെ അതിനു മുമ്പ് തന്നെ ഇന്ത്യന്‍ കുപ്പായമണിയാന്‍ 'നിര്‍ബന്ധിതരായ' ചില കളിക്കാരുണ്ട്. ബിസിസിഐ ധൃതി പിടിച്ച് ഇവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരീക്ഷിക്കുകയായിരുന്നു. പക്ഷെ അവര്‍ക്കു ലഭിച്ച അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഈ താരങ്ങള്‍ ടീമിനു പുറത്താവുകയും ചെയ്തു. അങ്ങനെയുള്ള അഞ്ചു ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെക്കുറിച്ച് അറിയാം.

ഉമ്രാന്‍ മാലിക്ക്
ഈ ലിസ്റ്റില്‍ ഏറ്റവും അവസാനമായി ചൂണ്ടിക്കാണിക്കാവുന്നയാളാണ് സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്ക്. 150 കിമിക്കു മുകളില്‍ സ്ഥിരമായി ബൗള്‍ ചെയ്യാനുള്ള കഴിവാണ് താരത്തെ സ്‌പെഷ്യലാക്കി മാറ്റിയത്. കാരണം ഇങ്ങനെയൊരു ബൗളര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ മുമ്പുണ്ടായിട്ടില്ല. എപിഎല്ലിന്റെ ഒരു സീസണിലെ മാത്രം മിന്നുന്ന പ്രകടനം പരിഗണിച്ച് ദേശീയ ടീമിലെടുത്ത ഉമ്രാന്‍ ഈ വര്‍ഷം ജൂണില്‍

അയര്‍ലാന്‍ഡിനെതിരേ അരങ്ങേറ്റം
അയര്‍ലാന്‍ഡിനെതിരേയായിരുന്നു അരങ്ങേറിയത്. പക്ഷെ ഐപിഎല്ലിലെ മാജിക്ക് പുറത്തെടുക്കാന്‍ താരത്തിനായില്ല. അയര്‍ലാന്‍ഡിനെതിരേ ഒരു കളിയും ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ടു ടി20കളുമാണ് ഉമ്രാന്‍ കളിച്ചത്. പക്ഷെ 12.44 എന്ന മോശം ഇക്കോണമി റേറ്റില്‍ ഒരു വിക്കറ്റ് മാത്രമേ പേസര്‍ക്കു ലഭിച്ചുള്ളൂ. വൈകാതെ ഉമ്രാന് ദേശീയ ടീമില്‍ സ്ഥാനവും നഷ്ടമായി. എങ്കിലും ഇന്ത്യന്‍ ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇനിയും താരത്തിനു അവസരമുണ്ട്.
Also Read: ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

കെ ഗൗതം
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതം ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഇന്ത്യയുടെ രണ്ടാം നിര ടീം ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയില്‍ ശ്രീലങ്കന്‍ പര്യടനം നടത്തിയപ്പോള്‍ ഗൗതം ടീമിലുണ്ടായിരുന്നു. ഏകദിന പരമ്പരയിലൂടെ താരം അരങ്ങേറുകയും ചെയ്തു.
പക്ഷെ ഈ കളിയില്‍ രണ്ടു റണ്‍സും ഒരു വിക്കറ്റുമാണ് ഗൗതമിനു നേടാനായത്. ഈ മല്‍സരത്തിനു ശേഷം ടീമില്‍ നിന്നും പുറത്തായ അദ്ദേഹത്തിനു പിന്നീടൊരു മടങ്ങിവരവുണ്ടായിട്ടില്ല. നിലവില്‍ ഐപിഎല്ലില്‍പ്പോലും പ്ലെയിങ് ഇലവനില്‍ സ്ഥിരം സാന്നിധ്യമാവാന്‍ സാധിച്ചിട്ടില്ലാത്ത ഗൗതമിനു ഇനിയൊരു തിരിച്ചുവരവും ദുഷ്‌കരമാണ്.

ശിവം ദുബെ
ഇന്ത്യക്കായി കളിക്കാന്‍ ലഭിച്ച അവസരം മുതലാക്കാന്‍ സാധിക്കാതെ പോയ മറ്റൊരു ഓള്‍റൗണ്ടറാണ് ശിവം ദുബെ. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി നടത്തിയ പ്രകടനങ്ങളിലൂടെയാണ് താരം ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ ഐപിഎല്ലിലും ദുബെ മോശമല്ലാത്ത പ്രകടനം നടത്തി. ഇതോടെ 2019ല്‍ ദുബെ ഇന്ത്യന്‍ ടീമിലുമെത്തി.
ഏകദിനത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഈ കളിയില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത ദുബെ 8.68 ഇക്കോണമി റേറ്റില്‍ റണ്‍സും വഴങ്ങി. ഏകദിനത്തില്‍ പിന്നീട് അദ്ദേഹത്തിനു അവസരം ലഭിച്ചില്ല. ടി20യില്‍ 13 മല്‍സരങ്ങള്‍ കളിച്ച ദുബെ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 105 റണ്‍സാണ് നേടിയത്. 10.05 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകളുമെടുത്തു.

വരുണ്‍ ചക്രവര്‍ത്തി
മിസ്റ്ററി സ്പിന്നറെന്ന വിശേഷണവുമായി ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് വരുണ്‍ ചക്രവര്‍ത്തി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി നടത്തിയ മിന്നുന്ന പ്രകടനം അദ്ദേഹത്തെ ദേശീയ ടീമിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും വരുണിനു ഭാഗമാവാന്‍ കഴിഞ്ഞു.
ആറു ടി20കളിലാണ് കഴിഞ്ഞ വര്‍ഷം വരുണ്‍ കളിച്ചത്. പക്ഷെ വയില്‍ നിന്നും 66 ശരാശരിയില്‍ നേടിയതാവട്ടെ രണ്ടു വിക്കറ്റുകള്‍ മാത്രമാണ്. ഇതോടെ വരുണ്‍ ദേശീയ ടീമിനു പുറത്താവുകയും ചെയ്തു. നിലവില്‍ ഐപിഎല്ലിലും താരം ടീമിലെ സ്ഥിരാംഗമല്ല.

വിജയ് ശങ്കര്‍
ഏറെ പ്രതീക്ഷ നല്‍കിയ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു മീഡിയം പേസര്‍ കൂടിയായ വിജയ് ശങ്കര്‍. 2019ലെ ഏകദിന ലോകകപ്പില്‍ അമ്പാട്ടി റായുഡുവിനു പകരം വിജയിയെ ഇന്ത്യന്‍ ടീമിലെടുത്തത് ഏറെ ചര്‍ച്ചയായിരുന്നു. ഇന്ത്യക്കു വേണ്ടി 12 ഏകദിനങ്ങളും ഒമ്പതു ടി20കളുമാണ് വിജയ് കളിച്ചത്. ഒരു ഫിഫ്റ്റി പോലും അദ്ദേഹത്തിനു നേടാനായിട്ടില്ല.
ഏകദിനത്തില്‍ എട്ട് ഇന്നിങ്‌സുകളില്‍ നിന്നും 223 റണ്‍സാണ് വിജയ് നേടിയത്. നാലു വിക്കറ്റുകളും വീഴ്ത്തി. ടി20 കരിയറെടുത്താല്‍ നാലു ഇന്നിങ്‌സുകളില്‍ നിന്നും 101 റണ്‍സെടുത്ത അദ്ദേഹം 9.1 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകളും വീഴ്ത്തി.


Click it and Unblock the Notifications











