Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇന്ത്യ ശ്രദ്ധിക്കേണ്ടത് രണ്ട് കാര്യം, കപ്പടിക്കാന്‍ ശാസ്ത്രിയുടെ ഉപദേശം

ടി20 ലോകകപ്പില്‍ കിരീടം തിരിച്ചുപിടിക്കാന്‍ തയ്യാറെടുക്ക ടീം ഇന്ത്യക്കു വിജയമന്ത്രം നല്‍കിയിരിക്കുകയാണ് മുന്‍ കോച്ച് രവി ശാസ്ത്രി. 2007ലെ പ്രഥമ ലോകകപ്പിനു ആദ്യ കിരീടമെന്ന മോഹവുമായി രോഹിത് ശര്‍മയും സംഘവും ഓസ്‌ട്രേലിയയില്‍ എത്തിക്കഴിഞ്ഞു. ഇത്തവണ ഏറ്റവും ശക്തമായ ടീമിനെ ടൂര്‍ണമെന്റിനായി അയക്കാന്‍ ഇന്ത്യക്കായിട്ടില്ല. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും പേസ് ബൗളിങിലെ കുന്തമുനയായ ജസ്പ്രീത് ബുംറയെയും പരിക്കുകള്‍ കാരണം ടൂര്‍ണമെന്റില്‍ ഇന്ത്യക്കു നഷ്ടമായിരിക്കുകയാണ്.

ശാസ്ത്രിക്കു പകരം ദ്രാവിഡ്

ശാസ്ത്രിക്കു പകരം ദ്രാവിഡ്

2021ലെ അവസാനത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയെ പരിശീലിപ്പിച്ചത് ശാസ്ത്രിയായിരുന്നു. പക്ഷെ ടീം സൂപ്പര്‍ 12ല്‍ തന്നെ തോറ്റ് പുറത്താവുകയായിരുന്നു. ഇത്തവണ രാഹുല്‍ ദ്രാവിഡാണ് ടീമിനു തന്ത്രങ്ങളോതുന്നത്. വിരാട് കോലിക്കു പകരം നായകസ്ഥാനത്തു രോഹിത് ശര്‍മയുമാണ്.

ഈ മാസം 23ന് ചിരവൈരികളായ പാകിസ്താനെതിരേ മെല്‍ഹബണിലാണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കന്നിയങ്കം. സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. പാകിസ്താനെക്കൂടാതെ കരുത്തരായ സൗത്താഫ്രിക്കയും ഈ ഗ്രൂപ്പിലുണ്ട്. ബംഗ്ലാദേശ്, യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ എന്നിവരും ഈ ഗ്രൂപ്പിന്റെ ഭാഗമാണ്.
തുടരെ രണ്ടാം ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിന്റെ ഭാഗമായത്. 2021ല്‍ ഇന്ത്യക്കെതിരേ പാക് പട പത്തു വിക്കറ്റിന്റെ ജയമാഘോഷിച്ചിരുന്നു.

ബുംറയുടെയും ജഡ‍്ഡുവിന്‍റെയും അഭാവം

ബുംറയുടെയും ജഡ‍്ഡുവിന്‍റെയും അഭാവം

ജസ്പ്രീത് ബുംറയുടെ പരിക്ക് നിര്‍ഭാഗ്യകരമാണെന്നു രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. ഒരുപാട് ക്രിക്കറ്റ് മല്‍സരങ്ങള്‍ നടക്കുന്നുണ്ട്, താരങ്ങള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്യുന്നു. ബുംറയ്ക്കു പരിക്കുപറ്റിയിരിക്കുകയാണ്. പക്ഷെ അതു മറ്റൊരാള്‍ക്ക് അവസരമാണ്. പരിക്കിന്റെ കാര്യത്തില്‍ നിങ്ങള്‍ക്കു ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ശാസ്ത്രി വിശദമാക്കി.

Also Read: T20 World Cup 2022: 35 പ്ലസുകാരുടെ കിടിലന്‍ ടീം, രോഹിത്തടക്കം ഇന്ത്യയുടെ മൂന്നു പേര്‍

ശക്തമായ ടീം

ശക്തമായ ടീം

നമുക്ക് ശക്തമായ ടീമാണ് ലോകകപ്പിനുള്ളതെന്നു ഞാന്‍ കരുതുന്നു. നിങ്ങള്‍ക്കു സെമി ഫൈനലില്‍ എത്താന്‍ കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും കിരീടം നേടാന്‍ കഴിയുമെന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത്. നന്നായി തുടങ്ങാനും സെമി ഫൈനലില്‍ കടക്കാനുമായിരിക്കണം ഇന്ത്യ ആദ്യം ശ്രമിക്കേണ്ടത്. അതിനു ശേഷം നിങ്ങള്‍ക്കു ലോകകപ്പ് നേടാനുള്ള ശേഷി നമ്മുടെ ടീമിനുണ്ട്. ബുംറയും ജഡേജയും ടീമിനൊപ്പമില്ലെന്നു നിങ്ങള്‍ക്കറിയാം. അതു ടീമിനു തിരിച്ചടി തന്നെയാണ്. പക്ഷെ പുതിയൊരു ചാംപ്യനെ അവതരിപ്പിക്കാനുളള അവസരമാണിതെന്നു രവി ശാസ്ത്രി ചൂണ്ടിക്കാട്ടി.

Also Read: ക്യാപ്റ്റനായി രോഹിത്തിന്റെ 'ഹണിമൂണ്‍' തീരുന്നു, വലിയ കുഴപ്പത്തിലായേക്കും! ഫാന്‍സ് ക്ഷമിക്കില്ല

ടി20 ലോകകപ്പിനുള്ള ടീം

ടി20 ലോകകപ്പിനുള്ള ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

സ്റ്റാന്‍ഡ്‌ബൈ കളിക്കാര്‍: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ദീപക് ചാഹര്‍.

Story first published: Friday, October 7, 2022, 15:41 [IST]
Other articles published on Oct 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+