For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: 35 പ്ലസുകാരുടെ കിടിലന്‍ ടീം, രോഹിത്തടക്കം ഇന്ത്യയുടെ മൂന്നു പേര്‍

ഓസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ്

cover image

ഐസിസിയുടെ ടി20 ലോകകപ്പിന്റെ പുതിയ എഡിഷന് ഈ മാസം ഓസ്‌ട്രേലിയയില്‍ തുടക്കമാവുകയാണ്. കുട്ടി ക്രിക്കറ്റിലെ വിശ്വകിരീടമെന്ന മോഹവുമായി 16 ടീമുകളാണ് അങ്കത്തട്ടിലിറങ്ങുക. ഇത്രയും ടീമുകള്‍ക്കായി 240-250 താരങ്ങളാണ് ലോകകപ്പില്‍ അണിനിരക്കുന്നത്. ഇവരില്‍ ഒരുപാട് കളിക്കാര്‍ക്കു അവസാനത്തെ ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്.

പരിചയസമ്പന്നരും ടീമില്‍ വേണം

പരിചയസമ്പന്നരും ടീമില്‍ വേണം

നേരത്തേ യുവതാരങ്ങളുടെ ഫോര്‍മാറ്റെന്നായിരുന്നു ടി20 ക്രിക്കറ്റ് അറിയപ്പെട്ടിരുന്നത്. പക്ഷെ ഇപ്പോള്‍ ഇതില്‍ മാറ്റം വന്നിരിക്കുകയാണ്. പരിചയസമ്പന്നരായ കളിക്കാര്‍ കൂടി ലോകകപ്പില്‍ തങ്ങളുടെ സംഘത്തിലുണ്ടാവണമെന്ന് ടീമുകള്‍ ആഗ്രഹിക്കുന്നു.

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ പ്രായത്തോടൊപ്പം, ടി20യില്‍ ഒരുപാട് അനുഭവസമ്പത്തുള്ള ചില കളിക്കാരും ഇറങ്ങുന്നുണ്ട്. ടൂര്‍ണമെന്റിലെ 35 വയസ്സ് പിന്നിട്ട കളിക്കാരെ ഉള്‍പ്പെടുത്തി മികച്ചൊരു പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കുമെന്നു പരിശോധിക്കാം.

രോഹിത്, വാര്‍ണര്‍ (ഓപ്പണര്‍മാര്‍)

രോഹിത്, വാര്‍ണര്‍ (ഓപ്പണര്‍മാര്‍)

ടി20 ക്രിക്കറ്റില്‍ ഏതൊരു ടീമിന്റെയും നട്ടെല്ലാണ് ഓപ്പണര്‍മാര്‍. അവര്‍ നല്‍കുന്ന തുടക്കത്തെ ആശ്രയിച്ചായിരിക്കും മല്‍സരത്തില്‍ ടീമിന്റെ വിധി. 35 പ്ലസിനു മുകളിലുള്ള ഏറ്റവും മികച്ച രണ്ട് ഓപ്പണര്‍മാരെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓസ്‌ട്രേലിയന്‍ സൂപ്പര്‍
താരം ഡേവിഡ് വാര്‍ണറുമായിരിക്കും ഇലവനിലുണ്ടാവുക. രോഹിത്തിന്റെ പ്രായം 35 വയസ്സും 158 ദിവസവുമാണെങ്കില്‍ വാര്‍ണറുടേത് 35 വയസ്സും 343 ദിവസവുമാണ്.

Also Read: ക്യാപ്റ്റനായി രോഹിത്തിന്റെ 'ഹണിമൂണ്‍' തീരുന്നു, വലിയ കുഴപ്പത്തിലായേക്കും! ഫാന്‍സ് ക്ഷമിക്കില്ല

ഗപ്റ്റില്‍, മലാന്‍, അലി (മധ്യനിര)

ഗപ്റ്റില്‍, മലാന്‍, അലി (മധ്യനിര)

മധ്യനിരയെടുത്താല്‍ മൂന്ന് മുതല്‍ അഞ്ചു വരെയുള്ള സ്ഥാനങ്ങളില്‍ ന്യൂസിലാന്‍ഡിന്റെ വെറ്ററന്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍, മോയിന്‍ അലി എന്നിവരാണ് കളിക്കുക. ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാണ് ഗപ്റ്റില്‍. 36 വയസ്സും അഞ്ചു ദിവസവുമാണ് അദ്ദേഹത്തിന്റെ പ്രായം.

ഇംഗ്ലണ്ടിന്റെ മധ്യനിര ബാറ്റര്‍ മലാന്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ കൂടിയാണ്. 35 വയസ്സും 32 ദിവസവുമാണ് താരത്തിന്റെ പ്രായം. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ അപകടകാരിയായ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ അലിയുടെ പ്രായം 35 വയസ്സും 108 ദിവസവുമാണ്.

ഷാക്വിബ്, വോക്‌സ് (ഓള്‍റൗണ്ടര്‍മാര്‍)

ഷാക്വിബ്, വോക്‌സ് (ഓള്‍റൗണ്ടര്‍മാര്‍)

ഓള്‍റൗണ്ടര്‍മാരായി പ്ലെയിങ് ഇലവനിലേക്കു വരിക ബംഗ്ലാദേശിന്റെ സൂപ്പര്‍ താരം ഷാക്വിബുല്‍ ഹസനും ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സുമായിരിക്കും. നിലവില്‍ ടി20 ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടര്‍ കൂടിയായ ഷാക്വിബിന്റെ പ്രായം 35 വയസ്സും 195 ദിവസവുമാണ്. ഇംഗ്ലണ്ടിന്റെ സീം ബൗളിങ് ഓള്‍റൗണ്ടറായ വോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.

Also Read: T20 World Cup: ഫേവറിറ്റ് ഒന്നല്ല, മൂന്ന് പേര്‍! വമ്പന്‍ പ്രവചനവുമായി മുന്‍ ഓസീസ് ഇതിഹാസം

കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍)

കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍)

വെറ്ററന്‍ താരങ്ങളുടെ ടി20 ഇലവന്റെ വിക്കറ്റ് കാക്കുക ഇന്ത്യയുടെ ദിനേശ് കാര്‍ത്തികായിരിക്കും. അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചുവെന്ന് പലരും വിധിയെഴുതിയ ഇടത്തു നിന്നാണ് ഡിക്കെ അവിശ്വസനീയമാം വിധം ഉയിര്‍ത്തെഴുന്നേറ്റത്. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ നടത്തിയ മിന്നുന്ന കാര്‍ത്തിക്കിനെ വീണ്ടും ദേശീയ ടീമിലെത്തിക്കുകയായിരുന്നു. ഫിനിഷറുടെ ദൗത്യമാണ് ഇത്തവണ ലോകകപ്പില്‍ അദ്ദേഹത്തിനുള്ളത്. അതോടൊപ്പം വിക്കറ്റ് കാക്കാനും സാധ്യതയുണ്ട്. 37 വയസ്സും 125 ദിവസവുമാണ് കാര്‍ത്തിക്കിന്റെ പ്രായം.

അശ്വിന്‍, സൗത്തി, ബോള്‍ട്ട് (ബൗളര്‍മാര്‍)

അശ്വിന്‍, സൗത്തി, ബോള്‍ട്ട് (ബൗളര്‍മാര്‍)

ബൗളിങിലേക്കു വന്നാല്‍ ഇന്ത്യയുടെ വെറ്ററന്‍ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്‍, ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസ് ബൗളിങ് ജോടികളായ ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവരാണ് ടീമിലുണ്ടാവുക. നിലവില്‍ ടി20 ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകളെുത്തിട്ടുള്ള ബൗളര്‍മാരില്‍ ഒരാളാണ് 36 വയസ്സും 18 ദിവസവും പ്രായമുള്ള അശ്വിന്‍.
ടിം സൗത്തിയും ട്രെന്റ് ബോള്‍ട്ടും 35 വയസ്സിനു താളെയുള്ളവരാണ്. കാരണം 35 പ്ലസെന്നത് പേസ് ബൗളര്‍മാരെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. 33 വയസ്സും 298 ദിവസവുമാണ് സൗത്തിയുടെ പ്രായമെങ്കില്‍ ബോള്‍ട്ടിന്റേത് 33 വയസ്സും 75 ദിവസവുമാണ്.

Story first published: Thursday, October 6, 2022, 14:02 [IST]
Other articles published on Oct 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+