Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഫേവറിറ്റ് ഒന്നല്ല, മൂന്ന് പേര്‍! വമ്പന്‍ പ്രവചനവുമായി മുന്‍ ഓസീസ് ഇതിഹാസം

ഓസ്‌ട്രേലിയയില്‍ ഈ മാസം ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ഓസീസിന്റെ മുന്‍ ഇതിഹാസം മൈക്കല്‍ ബെവന്‍. ഒരു ടീമിനെയല്ല, മറിച്ച് മൂന്നു ടീമുകളെയാണ കിരീട ഫേവറിറ്റുകളായി അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയാണ് നിലവില്‍ ടി20 ലോകകപ്പിന്റെ അവകാശികള്‍. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഓസീസ് തങ്ങളുടെ കന്നിക്കിരീടം കൈക്കലാക്കുകയായിരുന്നു. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്തായിരുന്നു ആരോണ്‍ ഫിഞ്ച് നയിച്ച ഓസീസ് ട്രോഫി സഞ്ചിയിലാക്കിയത്.

മൂന്ന് ടീമുകള്‍

മൂന്ന് ടീമുകള്‍

സ്വന്തം ടീമും നിലവിലെ ജേതാക്കളുമായ ഓസ്‌ട്രേലിയ, 2007ലെ പ്രഥമ എഡിഷനിലെ ചാംപ്യന്‍മാരായ ഇന്ത്യ, 2010ലെ വിജയികളായ ഇംഗ്ലണ്ട് എന്നിവരെയാണ് മൈക്കല്‍ ബെവന്‍ വരാനിരിക്കുന്ന ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായി പ്രവചിച്ചിരിക്കുന്നത്.
കിരീട സാധ്യതയില്‍ ഇന്ത്യയെയും ഇംഗ്ലണ്ടിനെയുമാണ് ഞാന്‍ ആദ്യമായി തിരഞ്ഞെടുക്കുക. പക്ഷെ ഓസ്‌ട്രേലിയക്കും ചില അതിശയിപ്പിക്കുന്ന താരങ്ങളുണ്ട്.

Also Read: T20 World Cup 2022: ഇവരാണ് ഇന്ത്യയുടെ 'ഫൈവ് സ്റ്റാറുകള്‍', കസറിയാല്‍ കപ്പുമായി മടങ്ങാം!

ഓസീസ് ടീമില്‍ മികച്ച താരങ്ങള്‍

ഓസീസ് ടീമില്‍ മികച്ച താരങ്ങള്‍

വളരെയധികം കഴിവുറ്റ കളിക്കാരെ ഇക്കൂട്ടത്തില്‍ കാണാന്‍ കഴിയും. അവര്‍ ക്ലിക്കായാല്‍ വീണ്ടുമൊരു ലോകകപ്പ് നേടാന്‍ ടീം ധാരാളമാണെന്നും ബെവന്‍ സ്‌കൈ സ്‌പോര്‍ട്‌സിനോടു പറഞ്ഞു. സ്വന്തം നാട്ടില്‍ ലോകകപ്പ് കളിക്കുന്നതിന്റെ ആനുകൂല്യം ഓസ്‌ട്രേലിയക്കു കുറച്ച് ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രീലങ്ക ഫേവറിറ്റെന്നു ആര്‍നോള്‍ഡ്

ശ്രീലങ്ക ഫേവറിറ്റെന്നു ആര്‍നോള്‍ഡ്

പക്ഷെ ഇതേ ഷോയില്‍ പങ്കെടുത്ത ശ്രീലങ്കയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ റസ്സല്‍ ആര്‍നോള്‍ഡ് ടി20 ലോകകപ്പിലെ ഫേവറിറ്റുകളായി തിരഞ്ഞെടുത്തത് പുതിയ ഏഷ്യാ കപ്പ് വിജയികളായ ശ്രീലങ്കയെയാണ്. ഏഷ്യാ കപ്പില്‍ ചാംപ്യന്‍മാരായ ശ്രീലങ്ക കഴിഞ്ഞ രണ്ട്- മൂന്ന് മാസത്തോളമായി തകര്‍പ്പന്‍ ക്രിക്കറ്റാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ ശൈലി ഒരുപാട് ആളുകള്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്.
അതുകൊണ്ടു തന്നെ ഏതൊരു ടീമിനും ശക്തമായ വെല്ലുവിളി സൃഷ്ടിക്കാന്‍ ലങ്കയ്ക്കു സാധിക്കും. അതുകൊണ്ടു തന്നെ എതിരാളികള്‍ ലങ്കയെ ശ്രദ്ധിച്ചില്ലെങ്കില്‍ അവര്‍ പലരെയും നാട്ടിലേക്കു തിരിച്ച് അയക്കും. അവര്‍ അതു ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്നും ആര്‍നോള്‍ഡ് കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2022: കിരീടം ഓസ്‌ട്രേലിയക്ക് തന്നെ! കാരണങ്ങളറിയാം

ഇന്ത്യ ഇത്തവണയും മുന്നില്‍

ഇന്ത്യ ഇത്തവണയും മുന്നില്‍

അതേസമയം, 2021ലെ കഴിഞ്ഞ ടൂര്‍ണമെന്റിലേതു പോലെ ഇത്തവണയും കിരീട ഫേവറിറ്റുകളിലൊന്നായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്നിലായിരുന്നു വിരാട് കോലിയും സംഘവും. പക്ഷെ സെമി ഫൈനല്‍ പോലും കാണാതെ ഇന്ത്യ സൂപ്പര്‍ 12ല്‍ തന്നെ തോറ്റു പുറത്താവുകയായിരുന്നു. ചിരവൈരികളായ പാകിസ്താനോടും പിന്നാലെ ന്യൂസിലാന്‍ഡിനോടുമേറ്റ പരാജയങ്ങളായിരുന്നു ഇന്ത്യയുടെ സെമി പ്രതീക്ഷ അവസാനിപ്പിച്ചത്‌

Story first published: Wednesday, October 5, 2022, 16:12 [IST]
Other articles published on Oct 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+