IPL 2022: കാര്യമായൊന്നും ചെയ്തിട്ടില്ല, എങ്കിലും രണ്ട് തവണ കപ്പ് നേടി, അഞ്ച് താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിനും കൊടിയിറങ്ങിയിരിക്കുകയാണ്. ഇത്തവണ 10 ടീമുകള്‍ മാറ്റുരച്ച ആവേശ ടൂര്‍ണമെന്റില്‍ ഗുജറാത്ത് ടൈറ്റന്‍സ് കപ്പടിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സാണ് റണ്ണറപ്പുകളായത്. ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ അരങ്ങേറ്റ സീസണില്‍ത്തന്നെ കിരീടത്തിലേക്കെത്താന്‍ ഗുജറാത്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഐപിഎല്ലില്‍ കിരീട നേട്ടമെന്ന ഭാഗ്യത്തിലേക്ക് അഞ്ചാം തവണയുമെത്താന്‍ ഹര്‍ദിക്കിനായി. എന്നാല്‍ വലിയ പ്രകടനം നടത്താതിരിക്കയും ഐപിഎല്ലില്‍ ഒന്നിലധികം തവണ കിരീടം നേടുകയും ചെയ്ത ചില താരങ്ങളുണ്ട്. ആ അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

വിജയ് ശങ്കര്‍
ഐപിഎല്ലില്‍ വലിയ റെക്കോഡുകള്‍ അവകാശപ്പെടാനാവാത്ത താരമാണ് വിജയ് ശങ്കര്‍. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരുന്നു. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പവും വിജയ് ശങ്കറുണ്ടായിരുന്നു. ആദ്യ മത്സരങ്ങളില്‍ ഗുജറാത്ത് മൂന്നാം നമ്പറില്‍ വിജയിയെ പരീക്ഷിച്ചെങ്കിലും മോശം പ്രകടനത്തെത്തുടര്‍ന്ന് പ്ലേയിങ് 11ല്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം രണ്ട് തവണ ഐപിഎല്‍ കിരീടത്തിന്റെ ഭാഗമായിട്ടുണ്ട്. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിരീടം നേടിയപ്പോള്‍ വിജയ് ടീമിലുണ്ടായിരുന്നു. ഇത്തവണ ഗുജറാത്തിനൊപ്പവും കപ്പടിച്ചു. രണ്ട് കിരീട നേട്ടത്തിലും കാര്യമായൊന്നും വിജയ് ശങ്കറിന് ചെയ്യാനായില്ലെങ്കിലും രണ്ട് കിരീടം അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഡൊമിനിക് ഡ്രേക്‌സ്
ബാര്‍ബഡോസുകാരനായ ഡൊമിനിക് ഡ്രേക്‌സിനെ അധികമാര്‍ക്കും പരിചയമുണ്ടാവില്ല. രണ്ട് തവണ ഐപിഎല്ലില്‍ കിരീടം നേടാന്‍ അദ്ദേഹത്തിനുമായിട്ടുണ്ട്. ഇതുവരെ ഒരു മത്സരം പോലും ഐപിഎല്ലില്‍ കളിക്കാതെയാണ് ഡൊമിനിക് ഈ നേട്ടത്തിലേക്കെത്തിയതെന്നാണ് കൗതുകം. 2021 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്ന ഡൊമിനിക് ടീമിന്റെ കിരീടത്തിന്റെ ഭാഗമായിരുന്നു. മുഴുവന്‍ സമയം ബെഞ്ചിലിരുന്ന താരം ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പവും കിരീടം നേടി. തുടര്‍ച്ചയായി രണ്ട് കിരീടം നേടുന്ന താരങ്ങളുടെ പട്ടികയിലേക്കും ഡൊമിനിക് എത്തിയെന്നതാണ് എടുത്തു പറയേണ്ടത്

കൃഷ്ണപ്പ ഗൗതം
സ്പിന്‍ ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതം ഐപിഎല്ലില്‍ ആരാധകര്‍ക്ക് സുപരിചിതനായ താരമാണ്. മധ്യനിരയില്‍ രാജസ്ഥാനൊപ്പം വമ്പനടികള്‍ നടത്തി ഞെട്ടിച്ച ഗൗതവും രണ്ട് കിരീടങ്ങള്‍ ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. 2017ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു ആദ്യ കിരീടം. രണ്ടാം കിരീടം 2021ല്‍ സിഎസ്‌കെയ്‌ക്കൊപ്പമാണ് ഗൗതം നേടിയത്. രണ്ട് കിരീട നേട്ടത്തിലും ഗൗതത്തിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും രണ്ട് തവണ കിരീട നേട്ടത്തിലേക്കെത്താന്‍ ഗൗതത്തിന് ഭാഗ്യമുണ്ടായി. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഭാഗമായിരുന്നു ഗൗതം.

ആര്‍ സായ് കിഷോര്‍
സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ സായ് കിഷോറും ഈ ഭാഗ്യത്തിലേക്കെത്തിയ താരമാണ്. ഏറെ നാളുകള്‍ സിഎസ്‌കെയുടെ ബെഞ്ചിലിരുന്ന സായ് കിഷോര്‍ 2021ല്‍ കിരീടം നേടി സിഎസ്‌കെയുടെ ഭാഗമായിരുന്നു. ഒരു മത്സരം പോലും കളിക്കാതെയാണ് സിഎസ്‌കെയ്‌ക്കൊപ്പം സായ് കിരീടം നേടിയത്. എന്നാല്‍ ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സ് സായിയെ നന്നായി ഉപയോഗിച്ചു. ഫൈനലിലെ പ്ലേയിങ് 11ലടക്കം ഉള്‍പ്പെട്ട സായ് തന്റെ മികവ് കാട്ടിത്തന്നെയാണ് ഗുജറാത്തിനൊപ്പം കിരീടത്തിലേക്കെത്തിയത്. സിഎസ്‌കെ വേണ്ടവിധം ഉപയോഗിക്കാതെ തഴഞ്ഞ താരത്തെയാണ് ഗുജറാത്ത് ഫലപ്രദമായി ഉപയോഗിച്ചത്.

മുനാഫ് പട്ടേല്‍
മുന്‍ ഇന്ത്യന്‍ പേസറായ മുനാഫ് പട്ടേല്‍ ടി20യില്‍ വലിയ റെക്കോഡുള്ള താരമല്ല. ഐപിഎല്ലിലും വലിയ റെക്കോഡ് അവകാശപ്പെടാനാവാത്ത മുനാഫ് പട്ടേല്‍ രണ്ട് ഐപിഎല്‍ കിരീടങ്ങള്‍ കരിയറില്‍ നേടിയിട്ടുണ്ട്. പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് മുനാഫ് ആദ്യ കിരീടം നേടിയത്. രണ്ടാം കിരീടം 2013ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് മുനാഫ് നേടിയത്. ഇന്ത്യയുടെ 2011ലെ ഏകദിന ലോകകപ്പ് ടീമിലടക്കം ഉള്‍പ്പെട്ടിരുന്ന മുനാഫ് ഇത്തവണത്തെ ഗുജറാത്ത്-രാജസ്ഥാന്‍ ഫൈനല്‍ മത്സരം കാണാനും എത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications