For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏറെ നാളായി ടീമിന് പുറത്ത്, പക്ഷെ ലോകകപ്പിന് പിന്നാലെ മടങ്ങിയെത്തും! ഇന്ത്യക്കാരിതാ

മുംബൈ: ഇടവേളക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടുമൊരു ഏകദിന ലോകകപ്പ് എത്തുകയാണ്. 2011ല്‍ ആതിഥേയരായപ്പോള്‍ എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തിയിരുന്നു. ഇതേ നേട്ടം ഇത്തവണയും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ഇറങ്ങുന്നത്. തട്ടകത്തിന്റെ ആധിപത്യം ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിനെ എത്രമാത്രം മുതലാക്കാന്‍ ടീമിനാകുമെന്നതാണ് കണ്ടറിയേണ്ടത്.

ഇന്ത്യയുടെ ലോകകപ്പ് ടീം സംബന്ധിച്ചുള്ള തീരുമാനം ഇതിനോടകമായിട്ടുണ്ടെന്ന് പറയാം. 20 അംഗ ടീമിനെ നേരത്തെ തന്നെ ഇന്ത്യ തീരുമാനിച്ചുവെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഏഷ്യാ കപ്പോടെ ഇന്ത്യയുടെ ലോകകപ്പിനായുള്ള ടീം സംബന്ധിച്ച അന്തിമ ചിത്രം വ്യക്തമാവും. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും ഏകദിന ലോകകപ്പിന് ശേഷം ടീമിലേക്ക് തിരിച്ചുവരാന്‍ ചില താരങ്ങള്‍ ലക്ഷ്യംവെക്കുന്നുണ്ട്.

ഇത്തരത്തില്‍ തിരിച്ചുവരവ് ലക്ഷ്യം വെക്കുന്ന നാല് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം വിജയ് ശങ്കറാണ്. 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചതിലൂടെ എല്ലാവരുടെയും ശ്രദ്ധ നേടിയ താരമാണ് വിജയ് ശങ്കര്‍. ഇന്ത്യക്കായി ഏകദിന, ടി20 ഫോര്‍മാറ്റ് കളിച്ച വിജയിക്ക് പ്രതീക്ഷിച്ച മികവുകാട്ടാനായില്ല. 2018ല്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തി 2019തോടെ ടീമില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടു.

മീഡിയം പേസ് ഓള്‍റൗണ്ടറായ വിജയ് ശങ്കര്‍ 12 ഏകദിനത്തില്‍ നിന്ന് 223 റണ്‍സും നാല് വിക്കറ്റും 9 ടി20യില്‍ നിന്ന് 101 റണ്‍സും 5 വിക്കറ്റുമാണ് നേടിയത്. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള വിജയ് അവസാന ഐപിഎല്ലില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. ഹാര്‍ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച വിജയിക്ക് തിരിച്ചുവരവിന് അവസരം ലഭിച്ചേക്കും. 2024ലെ ടി20 ലോകകപ്പിനുള്ള ടീമില്‍ വിജയ് ഉള്‍പ്പെട്ടാലും അത്ഭുതപ്പെടാനാവില്ല.

shivam dube

രണ്ടാമത്തെ താരം ശിവം ദുബെയാണ്. അടുത്ത യുവരാജ് സിങ് എന്ന് പേരെടുത്ത താരമാണ് ദുബെ. 2019ല്‍ ഇന്ത്യക്കായി അരങ്ങേറിയ ദുബെ 2020ല്‍ ടീമില്‍ നിന്ന് പുറത്തായി. മീഡിയം പേസ് ഓള്‍റൗണ്ടറായ ദുബെ ഒരു ഏകദിനത്തില്‍ നിന്ന് 9 റണ്‍സും 13 ടി20യില്‍ നിന്ന് 105 റണ്‍സും അഞ്ച് വിക്കറ്റുമാണ് നേടിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഗംഭീര പ്രകടനമാണ് ദുബെ കാഴ്ചവെച്ചത്. ഇടം കൈയന്‍ താരം ഫിനിഷര്‍ റോളില്‍ തിളങ്ങുന്നു.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ദുബെ സ്പിന്നിനെയും പേസിനെയും ഒരുപോലെ കടന്നാക്രമിക്കുന്ന ബാറ്റ്‌സ്മാനാണ്. 2024ലെ ടി20 ലോകകപ്പിന്റെ പദ്ധതികളില്‍ ദുബെയും ഉള്‍പ്പെട്ടേക്കും. മൂന്നാമത്തെ താരം ടി നടരാജനാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം വിസ്മയിപ്പിച്ച ബൗളറാണ് നടരാജന്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുകയും മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

പിന്നീട് പരിക്ക് വേട്ടയാടിയതോടെ നടരാജന്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായി. 2021 മാര്‍ച്ചിന് ശേഷം ഒരു മത്സരം പോലും അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടില്ല. പക്ഷെ ലോകകപ്പിന് ശേഷം തിരിച്ചുവരവ് നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഒരു ടെസ്റ്റില്‍ നിന്ന് 3 വിക്കറ്റും 2 ഏകദിനത്തില്‍ നിന്ന് 3 വിക്കറ്റും 4 ടി20യില്‍ നിന്ന് 7 വിക്കറ്റുമാണ് നടരാജന്റെ സമ്പാദ്യം.

കഴിഞ്ഞിടെ തന്റെ ഗ്രാമത്തില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിച്ച് നടരാജന്‍ കൈയടി നേടിയിരുന്നു. പ്രസിദ്ധ് കൃഷ്ണയാണ് നാലാമന്‍. ഇന്ത്യക്കായി 14 ഏകദിനത്തില്‍ നിന്ന് 25 വിക്കറ്റാണ് അദ്ദേഹം നേടിയത്. പരിക്കിനെത്തുടര്‍ന്ന് 2022 ആഗസ്റ്റില്‍ അദ്ദേഹം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു. പിന്നീട് ഒരു മത്സരം പോലും കളിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയിട്ടുണ്ട്. ലോകകപ്പിന് ശേഷം പ്രസിദ്ധ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് നടത്തിയേക്കും.

Story first published: Friday, July 21, 2023, 16:09 [IST]
Other articles published on Jul 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+