Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ക്ക് എന്തിന് ഇന്ത്യ അവസരം കൊടുത്തു? അര്‍ഹതയില്ലാതെ കളിപ്പിച്ച അഞ്ച് താരങ്ങള്‍

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും കരുത്തരുടെ നിരയാണ്. സൂപ്പര്‍ താരങ്ങളേറെ കളിച്ചിട്ടുള്ള ടീമാണ് ഇന്ത്യ. പല ഇതിഹാസ താരങ്ങളേയും ലോക ക്രിക്കറ്റിന് സമ്മാനിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴും ഇന്ത്യന്‍ ടീമിലെ താരസമ്പത്തിന് കുറവില്ല.

ഐപിഎല്ലിലൂടെയും ആഭ്യന്തര ക്രിക്കറ്റിലൂടെയും ഓരോ വര്‍ഷവും നിരവധി താരങ്ങളാണ് മികവ് കാട്ടി ഉയര്‍ന്നുവരുന്നത്. അതുകൊണ്ട് തന്നെ താരക്ഷാമം ഇന്ത്യന്‍ ടീമിനെ ഒരു കാലത്തും ബാധിച്ചിട്ടില്ല. എന്നാല്‍ ചില താരങ്ങളെങ്കിലും അര്‍ഹതയില്ലാതെ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ യോഗ്യതയില്ലാതിരുന്നിട്ടും ഇന്ത്യ സമീപകാലത്തായി അവസരം നല്‍കിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഉമ്രാന്‍ മാലിക്

ഉമ്രാന്‍ മാലിക്

ഇന്ത്യ 2022ല്‍ അരങ്ങേറ്റത്തിന് അവസരം നല്‍കിയ താരമാണ് ഉമ്രാന്‍ മാലിക്. അതിവേഗ പേസറെന്ന നിലയില്‍ ഇന്ത്യ ഉമ്രാന് വലിയ പ്രാധാന്യം നല്‍കുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം മികവ് കാട്ടിയതിന്റെ പിന്‍ബലത്തിലാണ് ഉമ്രാന്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയത്.

എന്നാല്‍ ഉമ്രാന് ഇന്ത്യ അവസരം നല്‍കിയത് അല്‍പ്പം നേരത്തെയായിപ്പോയി. ഐപിഎല്ലിലെ ഒരു സീസണിലെ പ്രകടനത്തിന്റെ കരുത്തില്‍ ദേശീയ ടീമില്‍ അവസരം നല്‍കേണ്ടിയിരുന്നില്ല. ഉമ്രാന്റെ ബൗളിങ് പ്രകടനങ്ങളില്‍ നിന്ന് ഇത് വ്യക്തമാവും.

അല്‍പ്പം കൂടി കാത്തുനിന്ന് അവസരം നല്‍കേണ്ടിയിരുന്ന താരമാണ് ഉമ്രാനെന്ന് പറയാം. തല്ലുകൊള്ളി ബൗളറായ ഉമ്രാന്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമില്‍ ഉമ്രാന് അവസരം ലഭിച്ചത് അല്‍പ്പം നേരത്തെയായിപ്പോയെന്ന് പറയാം.

Also Read: ഇവരെ പേടിക്കണം, ക്രിക്കറ്റിലെ കലിപ്പന്മാരുടെ 11 ഇതാ, നാല് പേര്‍ ഇന്ത്യക്കാര്‍

കൃഷ്ണപ്പ ഗൗതം

കൃഷ്ണപ്പ ഗൗതം

കര്‍ണാടകയുടെ സ്പിന്‍ ഓള്‍റൗണ്ടറാണ് കൃഷ്ണപ്പ ഗൗതം. സ്പിന്നറെന്ന നിലയിലോ ബാറ്റ്‌സ്മാനെന്ന നിലയിലോ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കാതെ പോയ താരമാണ് കൃഷ്ണപ്പ ഗൗതം. രാജസ്ഥാന്‍ റോയല്‍സിനൊപ്പം നടത്തിയ ചില മികച്ച പ്രകടനം മാറ്റിനിര്‍ത്തിയാല്‍ വലിയ സ്ഥിരതയില്ല.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് ഗൗതം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. 2 റണ്‍സും 1 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. ഇതിന് ശേഷം ഇന്ത്യ ഒരു മത്സരത്തില്‍ പോലും ഗൗതത്തിന് അവസരം നല്‍കിയിട്ടില്ല.

ആഭ്യന്തര ക്രിക്കറ്റിലും സ്ഥിരത കാട്ടാത്ത ഗൗതത്തിന് ഇന്ത്യ അവസരം നല്‍കിയത് അനാവശ്യമായിരുന്നുവെന്നുവേണം പറയാന്‍.

ശിവം ദുബെ

ശിവം ദുബെ

ഇന്ത്യ അവസരം നല്‍കേണ്ടിയിരുന്നില്ലെന്ന് പറയാന്‍ സാധിക്കുന്ന താരമാണ് ശിവം ദുബെ. മീഡിയം പേസ് ഓള്‍റൗണ്ടറായ താരം തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ദേശീയ ടീമിലേക്കെത്തുന്നത്.

എന്നാല്‍ ദുബെക്ക് അവസരം നല്‍കിയത് അല്‍പ്പം നേരത്തെയായിപ്പോയെന്ന് പറയാം. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും വലിയ ഇംപാക്ട് സൃഷ്ടിക്കാത്ത താരമാണ് ദുബെ. അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഭേദപ്പെട്ട ചില ഇന്നിങ്‌സ് കളിച്ചു.

എന്നാല്‍ വിശ്വസ്തനായ ഓള്‍റൗണ്ടറെന്നോ ബാറ്റ്‌സ്മാനെന്നോ വിളിക്കാനാവാത്ത ദുബെയെ ഇന്ത്യ പരിഗണിച്ചത് അല്‍പ്പം നേരത്തെയായിപ്പോയെന്ന് തന്നെ പറയാം. 9 ടി20 ഇന്നിങ്‌സില്‍ നിന്ന് 105 റണ്‍സും 5 വിക്കറ്റുമാണ് ദുബെ ഇന്ത്യക്കായി നേടിയത്.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം നടത്തിയ പ്രകടനത്തിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് വരുണ്‍ ചക്രവര്‍ത്തി. 2021ലെ ടി20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിച്ച താരം തീര്‍ത്തും നിരാശപ്പെടുത്തി. 6 മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് 2 വിക്കറ്റ് മാത്രം. റണ്‍സ് വിട്ടുകൊടുക്കാനും മടികാട്ടിയില്ല.

നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് വരുണ്‍. ഐപിഎല്ലിലെ പ്രകടനവും അത്ര മികച്ചതല്ല. ഇന്ത്യ തിടുക്കപ്പെട്ട് അവസരം നല്‍കേണ്ടിയിരുന്നില്ലെന്ന് പറയാവുന്ന താരമാണ് വരുണ്‍. ഇനിയൊരു മടങ്ങിവരവ് വരുണിന് എളുപ്പമാവില്ലെന്നുറപ്പ്.

Also Read: 2022ല്‍ ഇവര്‍ കസറി, സൂപ്പര്‍ താരങ്ങളായി വളര്‍ന്നു! ഇന്ത്യയുടെ അഞ്ച് പേരിതാ

വിജയ് ശങ്കര്‍

വിജയ് ശങ്കര്‍

ത്രീ ഡയമെന്‍ഷന്‍ താരമെന്ന നിലയില്‍ ഇന്ത്യ പരിഗണിച്ച മീഡിയം പേസ് ഓള്‍റൗണ്ടറാണ് വിജയ് ശങ്കര്‍. 2019ലെ ഏകദിന ലോകകപ്പിലടക്കം ഇന്ത്യ കളിപ്പിച്ച തമിഴ്‌നാട് താരം വന്‍ ഫ്‌ളോപ്പായിരുന്നു. ഇന്ത്യക്കായി 12 ഏകദിനവും 9 ടി20യും വിജയ് കളിച്ചു.

ഏകദിനത്തില്‍ 223 റണ്‍സ് നേടിയെങ്കിലും ഒരു ഫിഫ്റ്റിപോലും ഇതിലില്ല. നാല് വിക്കറ്റാണ് നേടിയത്. ടി20യില്‍ 101 റണ്‍സ് നേടിയ താരം 5 വിക്കറ്റും വീഴ്ത്തി. സ്ഥിരതയില്ലാത്ത താരത്തിനെ ഇന്ത്യ കളിപ്പിച്ചതും അനാവശ്യ പരീക്ഷണമായിരുന്നുവെന്ന് പറയാം.

Story first published: Sunday, January 1, 2023, 11:31 [IST]
Other articles published on Jan 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+