IND vs NZ: ബാറ്റിങുമില്ല, ബൗളിങുമില്ല; ഹൂഡ അടുത്ത വിജയ് ശങ്കര്‍! സഞ്ജുവിന്റെ പകരക്കാരന് വിമര്‍ശനം
സഞ്ജു സാംസണിനെ പുറത്തിരുത്തി ആറാം ബൗളിങ് ഓപ്ഷനെന്നു ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ ടീമിലേക്കു വന്ന ദീപക് ഹൂഡ ഫ്‌ളോപ്പായതോടെ വന്‍ വിമര്‍ശനം. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 12 റണ്‍സ് മാത്രമേ ഹൂഡയ്ക്കു നേടാനായുള്ളൂ. 25 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ബൗണ്ടറിയോ, സിക്‌സറോ ഇല്ലായിരുന്നു. ടിം സൗത്തിയുടെ ബൗളിങില്‍ ടോം ലാതമിനു ക്യാച്ച് സമ്മാനിച്ചാണ് ഹൂഡ ക്രീസ് വിട്ടത്.
തുടരെ രണ്ടാമത്തെ മല്‍സരത്തിലാണ് സഞ്ജുവിനെ പുറത്ത് ഇരുത്തി ഹൂഡയെ ഇന്ത്യ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവന്നത്. നേരത്തേ മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ട രണ്ടാം ഏകദിനത്തിലും ഹൂഡ ടീമിന്റെ ഭാഗമായിരുന്നു. ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനാവാതെ താരം പുറത്തായതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായത്.

അടുത്ത വിജയ് ശങ്കര്‍
ദീപക് ഹൂഡ അടുത്ത വിജയ് ശങ്കറായി മാറിക്കൊണ്ടിരിക്കുകയാണ്. ബാറ്റും ചെയ്യില്ല, ബൗളും ചെയ്യില്ല. സ്ഥാനമര്‍ഹക്കുന്ന മികച്ച കളിക്കാര്‍ക്കു അവസരം നിഷേധിക്കുന്നതിനു വേണ്ടി മാത്രമാണ് ഹൂഡയെ പ്ലെയിങ് ഇലവനിലെടുത്തിരിക്കുന്നത്. ബോള്‍ ഒരു ഇഞ്ച് മൂവ് ചെയ്താല്‍പ്പോലും ഹൂഡയ്ക്കു ബാറ്റ് ചെയ്യാന്‍ കഴിയില്ലെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

കോലിയേക്കാള്‍ മികച്ചയാള്‍
വിരാട് കോലിയേക്കാള്‍ മികച്ച താരമാണെന്നു നേരത്തേ പലരും പറഞ്ഞിട്ടുള്ളയാളാണ് ദീപക് ഹൂഡയെന്നു ഒരു യൂസര്‍ പരിഹാസരൂപേണ കുറിച്ചു.
കടുപ്പമാവാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു മോശമല്ലാത്ത ബൗളിങ് നിരയ്‌ക്കെതിരേ പോലും ഇതുവരെ ആവറേജായിട്ടാണ് ദീപക് ഹൂഡ കാണപ്പെട്ടിട്ടുള്ളത്. ബാറ്റ് ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും തിരക്കാണ്. മീഡിയം പേസര്‍മാരെ നേരിടുമ്പോള്‍ വളരെ വിചിത്രമായ പൊസിഷനിലാണ് ഷോട്ടുകള്‍ കളിക്കുന്നതെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.
Also Read: എന്റെ റെക്കോഡ് മോശമല്ല! പ്രായം 25 ആയിട്ടേയുള്ളൂ-വിമര്‍ശകരോട് റിഷഭ് പന്ത്

ടെക്ക്‌നിക്ക് മെച്ചപ്പെടുത്തണം
ദീപക് ഹൂഡ തന്റെ ബാറ്റിങ് ടെക്‌നിക്ക് മെച്ചപ്പെടുത്തിയേ തീരൂ. ടി20 ഫോര്‍മാറ്റില്‍ ഇതു അംഗീകരിക്കാവുന്നതാണ്. പക്ഷെ ഏകദിനത്തില്‍ ഹൂഡയ്ക്കു ബാറ്റിങില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരികയാണ്. സൂര്യകുമാര്‍ യാദവിന്റെയും കാര്യത്തില്‍ ഇങ്ങനെ തന്നെയാണ്. ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റുകളില്‍ കൂടുതല്‍ കളിക്കുമ്പോള്‍ ബാറ്റിങിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കൂടുതല്‍ തുറന്നു കാണിക്കപ്പെടുമെന്നും ഒരു യൂസര്‍ കുറിച്ചു.

ഹൂഡയെ നശിപ്പിച്ചു
ടീം മാനേജ്‌മെന്റ് ദീപക് ഹൂഡയെ നശിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഏകദിനത്തില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ പരമാവധി സാധിക്കാവുന്ന പൊസിഷന്‍ നാലാം നമ്പറാണ്. ടി20യില്‍ ഹൂഡ ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്നു നമുക്കെല്ലാം അറിയാം. പക്ഷെ ഉയര്‍ന്ന നിലവാരമുള്ള പേസര്‍മാര്‍ക്കെതിരേ അദ്ദേഹം ടീമിനു വേണ്ടി മല്‍സരം ഫിനിഷ് ചെയ്യണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ബൗള്‍ ചെയ്യാമെന്നതു കൊണ്ടാണ് ഹൂഡ ഇപ്പോള്‍ ടീമിലുള്ളതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
Also Read: IND vs NZ: സോറി ധവാന്‍, മെല്ലപ്പോക്ക് നടത്താതെ വഴിമാറൂ! റുതുരാജ് വരണമെന്ന് ഫാന്‍സ്

ഏകദിനം പറ്റില്ല
ദീപക് ഹൂഡ ഒരു ഏകദിന പ്ലെയറല്ല. സൂര്യകുമാര്‍ യാദവും അങ്ങനെ തന്നെ. ഓള്‍റൗണ്ടര്‍ കഴിവിന്റെ പേരില്‍ മാത്രമാണ് ഹൂഡ ഇപ്പോള്‍ കളിക്കുന്നതെന്നുമായിരുന്നു ഒരു പ്രതികരണം.
ഇന്ത്യയുടെ പക്കല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഷാരൂഖ് ഖാന്‍, പ്രേരക് മങ്കാദ് തുടങ്ങിയ ഓപ്ഷനുകളുണ്ട്. എന്നിട്ടും ദീപക് ഹൂഡയെ എന്തിനാണ് ടീമില്‍ നിലനിര്‍ത്തുന്നത്. ഇന്ത്യന്‍ കോച്ചിന്റെയും സെക്ടറുടെയും കഴിവുകേടാണ് ഇതു കാണിക്കുന്നതെന്നും ഒരു യൂസര്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications