Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അരങ്ങേറിയത് അടുത്തിടെ, ഇതിനോടകം പുറത്തായി, ഇനി തിരിച്ചുവരില്ല, ഇന്ത്യയുടെ നാല് പേര്‍

1

മുംബൈ: താരസമ്പന്നമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. എല്ലാക്കാലത്തും മികച്ച താരനിര ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിലിടം പിടിക്കുകയെന്നതും വലിയ കരിയര്‍ സൃഷ്ടിക്കുകയെന്നതും ഒട്ടും എളുപ്പമല്ല. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനങ്ങള്‍ വളരെ ശക്തമാണ്. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള താരങ്ങളുടെ ഒഴുക്ക് കൂടിയെന്ന് പറയാം. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ പ്രയാസമാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ നിരവധി താരങ്ങളെ പരീക്ഷണം നടത്തി ടീമിലെത്തിച്ചിട്ടുള്ളതായി വ്യക്തമാവും. എന്നാല്‍ ഇവരില്‍ പലരും ഇപ്പോള്‍ ടീമിലില്ലെന്നതാണ് വസ്തുത. സമീപ വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ടീമിലേക്കെത്തുകയും ഇപ്പോള്‍ ടീമിന് പുറത്തുള്ളവരും ഇനി തിരിച്ചുവരാന്‍ സാധ്യതയില്ലാത്തതുമാണ് നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശിവം ദുബെ

ശിവം ദുബെ

ഇന്ത്യ വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ച താരമാണ് ശിവം ദുബെ. യുവരാജ് സിങ്ങിന്റെ പകരക്കാരനായിപ്പോലും വാഴ്ത്തപ്പെട്ട ദുബെ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെയാണ് വളര്‍ന്നുവന്നത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും മീഡിയം പേസറുമായ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമെന്ന വിശേഷണത്തോടെയാണ് 2019ല്‍ താരം ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. എന്നാല്‍ 13 ടി20യും 1 ഏകദിനവും കളിച്ചതോടെ ഇന്ത്യ ദുബെയെ തഴഞ്ഞു. ഐപിഎല്ലില്‍ കളിക്കുന്നുണ്ടെങ്കിലും ദുബെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ ഇനി യാതൊരു സാധ്യതയുമില്ല.

ബാബറോ കോലിയോ ബെസ്റ്റ്?, അവന്‍ തന്നെ കേമന്‍, പാക് കോച്ച് സക്ലെയ്ന്‍ മുഷ്താഖ് പറയുന്നു

വിജയ് ശങ്കര്‍

വിജയ് ശങ്കര്‍

2019ലെ ഏകദിന ലോകകപ്പില്‍ ത്രീ ഡയമെന്‍ഷന്‍ താരമെന്ന നിലയില്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി വാഴ്ത്തിയ ഓള്‍റൗണ്ടറാണ് തമിഴ്‌നാട്ടുകാരനായ വിജയ് ശങ്കര്‍. 2019ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിട്ട താരം 12 ഏകദിനത്തില്‍ നിന്ന് 223 റണ്‍സും നാല് വിക്കറ്റും 9 ടി20യില്‍ നിന്ന് 101 റണ്‍സും അഞ്ച് വിക്കറ്റുമാണ് വീഴ്ത്തിയത്. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാതെയായതോടെ താരത്തെ തഴഞ്ഞു. ഇപ്പോള്‍ ഐപിഎല്ലില്‍ പോലും സ്ഥിരമായി കളിക്കാന്‍ വിജയ് ശങ്കറിന് അവസരം ലഭിക്കുന്നില്ല. ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനിയൊരു തിരിച്ചുവരവ് വിജയ് ശങ്കറിന് ഉണ്ടായേക്കില്ല.

രാഹുല്‍ ചഹാര്‍

രാഹുല്‍ ചഹാര്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്കെത്തിയ സ്പിന്നറാണ് രാഹുല്‍ ചഹാര്‍. 2021ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കടക്കം പരിഗണന ലഭിച്ച രാഹുല്‍ ചഹാര്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. 1 ഏകദിനത്തില്‍ നിന്ന് 3 വിക്കറ്റും 6 ടി20യില്‍ നിന്ന് 7 വിക്കറ്റുമാണ് രാഹുല്‍ വീഴ്ത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ബൗളിങ് ശൈലി നന്നായി തല്ലുകൊള്ളുന്നതാണ്. അതുകൊണ്ട് തന്നെ രാഹുല്‍ ചഹാര്‍ ഇനിയൊരു മടങ്ങിവരവ് ഇന്ത്യന്‍ ടീമിലേക്ക് നടത്താന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. എന്നാല്‍ 23 വയസ് മാത്രമാണ് പ്രായം. അതുകൊണ്ട് തന്നെ വേണമെങ്കില്‍ മടങ്ങിവരാന്‍ സമയവും വഴികളുമുണ്ട്.

T20 World Cup: ഇന്ത്യ അവനെ വിശ്വസിക്കരുത്!, നേട്ടം ഉണ്ടാക്കിത്തരില്ല, പേസറെക്കുറിച്ച് ബട്ട്

നിധീഷ് റാണ

നിധീഷ് റാണ

ഇന്ത്യ 2021ലെ ശ്രീലങ്കന്‍ പര്യടനത്തില്‍ പരിഗണിച്ച താരമാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാനായ നിധീഷ് റാണ. ഐപിഎല്ലിലൂടെ വളര്‍ന്ന നിധീഷ് റാണക്ക് ഇന്ത്യക്കായി 1 ഏകദിനവും 2 ടി20യുമാണ് കളിച്ചത്. സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ് നിധീഷ് റാണ. എന്നാല്‍ 28കാരനായ താരം നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ലഭിച്ച അവസരങ്ങള്‍ കാര്യമായി മുതലാക്കാന്‍ നിധീഷിനായിട്ടില്ല. അതുകൊണ്ട് തന്നെ താരം ഇനി മടങ്ങിവരാനുള്ള സാധ്യതയും വളരെ കുറവാണെന്ന് പറയാം.

Story first published: Tuesday, September 13, 2022, 18:12 [IST]
Other articles published on Sep 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+