ടീം ഇന്ത്യ തിരിച്ചുവിളിക്കുമോ? സെഞ്ച്വറിയുമായി മിടുക്ക് കാട്ടി ജഡേജയും രാഹുലും

Written By:

ഹൈദരാബാദ്: നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ അംഗങ്ങളല്ലാത്ത ലോകേഷ് രാഹുലും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സെഞ്ച്വറി പ്രകടനത്തോടെ തങ്ങള്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ടെന്ന് തെളിയിച്ചു. വിജയ് ഹസാരെ ട്രോഫിയിലാണ് ഇരുവരും തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ചത്.

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ്, ടി20 ടീമുകളില്‍ അംഗമാണ് രാഹുല്‍. എന്നാല്‍ നേരത്തേ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമായിരുന്ന ജഡേജയ്ക്ക് ഇപ്പോള്‍ ടെസ്റ്റ് ഇലനില്‍ മാത്രമേ സ്ഥാനമുള്ളൂ. 2019ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്ക് തങ്ങളെയും പരിഗണിക്കണമെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് ഇരുവരും വിജയ് ഹസാരെ ട്രോഫിയില്‍ മൂന്നക്കം തികച്ചത്.

1

പഞ്ചാബിനെതിരായ കളിയിലാണ് കര്‍ണാടകയ്ക്കു വേണ്ടി രാഹുല്‍ സെഞ്ച്വറി കണ്ടെത്തിയത്. 91 പന്തില്‍ എട്ടു ബൗണ്ടറികളും അഞ്ചു സിക്‌സറുമടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. എന്നാല്‍ രാഹുലിന്റെ സെഞ്ച്വറിക്കും ടീമിനെ രക്ഷിക്കാനായില്ല. ആവേശകരമായ കൡയില്‍ നാലു റണ്‍സിന് പഞ്ചാബ് ജയിച്ചുകയറുകയായിരുന്നു.

2

അതേസമയം, ഹൈദരാബാദില്‍ നടന്ന മല്‍സരത്തില്‍ ജാര്‍ഖണ്ഡിനെതിരേ സൗരാഷ്ട്രയ്ക്കു വേണ്ടിയായിരുന്നു ജഡേജയുടെ സെഞ്ച്വറി. 113 പന്തില്‍ ഏളു ബൗണ്ടറികളും നാലു സിക്‌സറുമടക്കം താരം 116 റണ്‍സ് വാരിക്കൂട്ടി. ജഡേജയുടെ മികവില്‍ സൗരാഷ്ട്ര നാലു വിക്കറ്റിന് ജാര്‍ഖണ്ഡിനെ തകര്‍ത്തുവിടുകയു ചെയ്തു.

Story first published: Monday, February 12, 2018, 7:19 [IST]
Other articles published on Feb 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍