വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യയില്‍ ഇന്ത്യയെ വെല്ലാനാളില്ല, ചേട്ടന്‍മാരുടെ വഴിയെ അനുജന്‍മാരും... യുവ ഏഷ്യാ കപ്പ് ഇന്ത്യക്ക്

അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യ കിരീടം ചൂടി | Oneindia Malayalam

ധക്ക: ഏഷ്യ ഭൂഖണ്ഡത്തില്‍ ക്രിക്കറ്റില്‍ ഇന്ത്യയെ വെല്ലാന്‍ ആരുമില്ല. ചേട്ടന്‍മാര്‍ക്കു പിന്നാലെ അണ്ടര്‍ 19 ഏഷ്യാ കപ്പിലും യുവ ഇന്ത്യ കിരീടം ചൂടി. ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ ഉജ്ജ്വല ജയം നേടിയാണ് യുവ ഇന്ത്യ ഒരിക്കല്‍ കൂടി ഏഷ്യാ കപ്പില്‍ മുത്തമിട്ടത്. ഏകപക്ഷീയമായ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ 144 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് യുവ ഇന്ത്യ സ്വന്തമാക്കിയത്. അടുത്തിടെ സമാപിച്ച സീനിയര്‍ ഏഷ്യാ കപ്പിലും ഇന്ത്യയായിരുന്നു ജേതാക്കള്‍.ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Asia Cup

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 304 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഓപ്പണര്‍ യാഷസ്‌വി ജൈസ്വാള്‍ (85), ക്യാപ്റ്റന്‍ സിമ്രാന്‍ സിങ് (65*), അനുജ് റാവത്ത് (57), ആയുഷ് ബഡോനി (52*) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.

113 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചാണ് ജൈസ്വാള്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. എന്നാല്‍, അവസാന ഓവറുകളില്‍ കൂറ്റനടികളുമായി കളംനിറഞ്ഞ സിമ്രാന്‍ 37 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും നേടിയപ്പോള്‍ 28 പന്തില്‍ അഞ്ച് സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ബഡോനിയുടെ ഇന്നിങ്‌സ്.

തകര്‍ന്നടിഞ്ഞ് ശ്രീലങ്ക

തകര്‍ന്നടിഞ്ഞ് ശ്രീലങ്ക

ബൗളിങിനു പിന്നാലെ ബാറ്റിങിലും ശ്രീലങ്ക തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പോലും ലങ്കയ്ക്കായില്ല. 38.4 ഓവറില്‍ 160 റണ്‍സിന് ശ്രീലങ്ക കൂടാരം കയറുകയായിരുന്നു.
ഓപ്പണര്‍ നിഷാന്‍ മാഡുസ്‌ക ഫെര്‍നാണ്ടോയുടെയും (49) നവോദ് പരനവിതാനയുടെയും (48) ചെറുത്ത് നില്‍പ്പാന്‍ ലങ്കന്‍ സ്‌കോര്‍ 100 റണ്‍സെങ്കിലും കടത്തിയത്.

ആറ് വിക്കറ്റുമായി ഹര്‍ഷ് ത്യാഗി

ആറ് വിക്കറ്റുമായി ഹര്‍ഷ് ത്യാഗി

ആറ് വിക്കറ്റ് വീഴ്ത്തിയ ഡല്‍ഹി സ്പിന്നര്‍ ഹര്‍ഷ് ത്യാഗിയാണ് ഇന്ത്യക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. 10 ഓവറില്‍ 38 റണ്‍സ് വഴങ്ങിയാണ് ത്യാഗി ആറ് ലങ്കന്‍ വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. സിദ്ദാര്‍ഥ് ദെശായി രണ്ടും മായങ്ക് ജാന്‍ഗ്രാ ഒരു വിക്കറ്റും വീഴ്ത്തി.

ഇന്ത്യയുടേത് ആറാം കിരീട നേട്ടം

ഇന്ത്യയുടേത് ആറാം കിരീട നേട്ടം

ഏഷ്യാ കപ്പില്‍ ആറാം തവണയാണ് യുവ ഇന്ത്യ കിരീടം ചൂടുന്നത്. ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ റെക്കോഡും ഇന്ത്യയുടെ പേരില്‍ തന്നെയാണ്. 1989, 2003, 2012, 2013-14, 2016 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇതിനു മുമ്പ് ഇന്ത്യ ഏഷ്യാ കപ്പില്‍ കിരീടം ചൂടിയത്. ഓരോ തവണ കിരീടം നേടിയ പാകിസ്താനും അഫ്ഗാനിസ്താനും മാത്രമാണ് കിരീട നേട്ടത്തില്‍ ഇന്ത്യക്ക് പിന്നിലുള്ളത്.

Story first published: Sunday, October 7, 2018, 20:07 [IST]
Other articles published on Oct 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X