വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി സ്വാര്‍ഥന്‍!! ഡിആര്‍എസിലെ എക്കാലത്തെയും വലിയ അബദ്ധം... രൂക്ഷ വിമര്‍ശനം

സോത്തിയുടെ ബൗളിങില്‍ പുറത്തായ ശേഷമായിരുന്നു റിവ്യു

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. ബാറ്റിങില്‍ മാത്രമല്ല ടോസിനും ഭാഗ്യം കോലിയെ കൈവിട്ട മട്ടാണ്. ആദ്യ ടെസ്റ്റിനു പിന്നാലെ നിര്‍ണായകമായ രണ്ടാം ടെസ്റ്റിലും കോലിക്കു നഷ്ടമായിരുന്നു. ന്യൂസിലാന്‍ഡിനെതിരേ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങിലും അദ്ദേഹം ഫ്‌ളോപ്പായി മാറി. വെറും മൂന്നു റണ്‍സാണ് ഇന്ത്യന്‍ നായകന്റെ സമ്പാദ്യം. ടിം സോത്തിയുടെ ബൗളിങില്‍ കോലി വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

കോലി നാട്ടില്‍ മാത്രം പുലിയോ? ലോക ചാംപ്യന്‍ഷിപ്പിലെ ഞെട്ടിക്കുന്ന കണക്കുകള്‍, മായങ്കിനും താഴെ!കോലി നാട്ടില്‍ മാത്രം പുലിയോ? ലോക ചാംപ്യന്‍ഷിപ്പിലെ ഞെട്ടിക്കുന്ന കണക്കുകള്‍, മായങ്കിനും താഴെ!

ഔട്ടാണെന്ന് ഉറപ്പായിട്ടും അതിനെതിരേ ഡിആര്‍എസ് വിളിച്ച കോലിക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ടീമിന് ഉപകാരപ്പെടുമായിരുന്ന ഒരു റിവ്യൂവാണ് കോലിയുടെ നടപടി കാരണം നഷ്ടമായതെന്നു പലരും ചൂണ്ടിക്കാണിക്കുന്നു.

കോലി എന്തിനു പാഴാക്കി?

കോലി എന്തിനു പാഴാക്കി?

ഔട്ടാണെന്ന് 100 ശതമാനം ഉറപ്പായിരുന്നിട്ടു കൂടി കോലി എന്തിനു റിവ്യു നഷ്ടപ്പെടുത്തിയെന്നായിരുന്നു ട്വിറ്ററിലെ ഒരു ചോദ്യം

രണ്ടണ്ണത്തില്‍ മാത്രം

രണ്ടണ്ണത്തില്‍ മാത്രം

2016 മുതല്‍ ടെസ്റ്റില്‍ ബാറ്റിങിനിടെ കോലി വിളിച്ച റിവ്യു
11 തവണ റിവ്യു വിളിച്ചു.
ഒമ്പതിലും അംപയറുടെ തീരുമാനമായിരുന്നു ശരി.
രണ്ടെണ്ണത്തില്‍ മാത്രം അനുകൂലം.
ടെസ്റ്റിലെ അവസാനത്തെ വിജയകരമായ റിവ്യു- ശ്രീലങ്ക (2017-18, കൊല്‍ക്കത്ത)

കോലിയെ പുറത്താക്കണം

കോലിയെ പുറത്താക്കണം

ധിക്കാരിയായ കോലിയെ പുറത്താക്കണമെന്നായിരുന്നു ഒരു ട്വീറ്റ്

കോലി സ്വാര്‍ഥന്‍

കോലി സ്വാര്‍ഥന്‍

കോലി വളരെ സ്വാര്‍ഥനാണ്. മറ്റുള്ളവര്‍ക്കു റിവ്യു ഉപയോഗിക്കാന്‍ അവസരം നല്‍കണമായിരുന്നു. സ്വയം നിരാശപ്പെടുത്തുന്നതിനൊപ്പം ടീമിനെയും അദ്ദേഹം നിരാശപ്പെടുത്തുകയാണെന്നായിരുന്നു ഒരു ട്വീറ്റ്.

എക്കാലത്തെയും മോശം

എക്കാലത്തെയും മോശം

എക്കാലത്തെയും വിവേകശൂന്യമായ റിവ്യു ആണോ ഇതെന്നായിരുന്നു ഒരു ട്വീറ്റ്.

നോണ്‍ സ്‌ട്രൈക്കറുടെ അഭിപ്രായം

നോണ്‍ സ്‌ട്രൈക്കറുടെ അഭിപ്രായം

ഡിആര്‍എസ് എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ച് ഇന്ത്യ ഗൗരവമായി തന്നെ ചിന്തിക്കണമെന്നു നിങ്ങള്‍ക്കു തോന്നുന്നില്ലേ. നോണ്‍ സ്‌ട്രൈക്കറുടെ കൂടി ഉറപ്പ് ലഭിക്കേണ്ടത് പ്രധാനമാണ്. റിവ്യു വിളിക്കുന്നയാളുടെ സ്വാധീനം അയാളില്‍ ഉണ്ടാവാനും പാടില്ല. പുജാര കോലിക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നു, എന്നാല്‍ പൃഥ്വിയും മായങ്കും അങ്ങനെ ആയിരുന്നില്ലെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു.

പുജാരയോട് ചോദിച്ചില്ല

പുജാരയോട് ചോദിച്ചില്ല

എല്‍ബിഡബ്ല്യു വിളിച്ചപ്പോള്‍ പുജാരയോട് അഭിപ്രായം പോലും ചോദിക്കാതെയാണ് കോലി റിവ്യു വിളിച്ചത്. പന്ത് കൃത്യമായി കൊള്ളേണ്ടയിടത്തു തന്നെയാണ് കൊണ്ടത്. ഇങ്ങനെയാണ് നിങ്ങള്‍ റിവ്യു നഷ്ടപ്പെടുത്തേണ്ടത്, മറ്രൊരു ബാറ്റ്‌സ്മാന് ഡിഎര്‍എസ് വിളിക്കാനുള്ള അവസരം പോലും നല്‍കരുത്.
ചില കാരണങ്ങളാല്‍ മികച്ച, സ്വാര്‍ഥനായ താരമെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

ഇങ്ങനെ പാഴാക്കരുത്

ഇങ്ങനെ പാഴാക്കരുത്

നിങ്ങള്‍ വിരാട് കോലിയാണങ്കില്‍ കൂടി ഈ തരത്തില്‍ റിവ്യു നഷ്ടപ്പെടുത്തരുതെന്നായിരുന്നു ഒരു ട്വീറ്റ്.

Story first published: Saturday, February 29, 2020, 9:45 [IST]
Other articles published on Feb 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X