കോലിയടക്കം 5 പേര്‍ക്ക് എ പ്ലസ്... വാര്‍ഷിക പ്രതിഫലം 7 കോടി!! ധോണിക്ക് എ ഗ്രേഡ് മാത്രം

Written By:
കോലിക്കും രോഹിത്തിനും എ പ്ലസ്, ധോണിയെ തരം താഴ്ത്തി ബിസിസിഐ | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു ബിസിസിഐയുടു പുതിയ കരാര്‍ സംവിധാനം നിലവില്‍ വന്നു. സുപ്രീം കോടതി നിയമിച്ച ഭരണസമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കരാര്‍ സംവിധാനത്തില്‍ ബിസിസിഐ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയത്.

നേരത്തേ എ, ബി, സി എന്നിങ്ങനെ മൂന്നു കാറ്റഗറികളായാണ് താരങ്ങള്‍ക്കു കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ പുതിയ സംവിധാനം അനുസരിച്ച് എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി കരാറിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ വേര്‍തിരിച്ചിട്ടുണ്ട്. പ്രകടനം കൂടി പരിഗണിച്ചാണ് താരങ്ങളെ വ്യത്യസ്്ത കാറ്റഗറികളിലായി കരാര്‍ നല്‍കിയിരിക്കുന്നത്. മൂന്നു ഫോര്‍മാറ്റിലും ഇന്ത്യക്കു വേണ്ടി തുടര്‍ച്ചായി കളിക്കുന്നവരാണ് എ പ്ലസ് കരാര്‍ ലഭിച്ചവര്‍. ക്യാപ്റ്റന്‍ വിരാട് കോലിയടക്കം അഞ്ചു മികച്ച താരങ്ങള്‍ക്കാണ് എപ്ലസ് കരാര്‍ നല്‍കിയിരിക്കുന്നത്. ഏറ്റവുമുയര്‍ന്ന പ്രതിഫലം ലഭിക്കുന്നതും ഇവര്‍ക്കു തന്നെയാണ്.

പ്രതിവര്‍ഷം ഏഴു കോടി

പ്രതിവര്‍ഷം ഏഴു കോടി

ഏഴു കോടി രൂപയാണ് എ പ്ലസ് കരാര്‍ ലഭിച്ചിരിക്കുന്ന താരങ്ങള്‍ക്കു ഒരു വര്‍ഷത്തേക്കു പ്രതിഫലമായി നല്‍കുക. കോലിയെക്കൂടാതെ ഓപ്പണര്‍ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരും എ പ്ലസ് കരാറിന്റെ പരിധില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ധോണിയും അശ്വിനുമില്ല

ധോണിയും അശ്വിനുമില്ല

ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണി, സീനിയര്‍ സ്പിന്‍ ബൗളറായ ആര്‍ അശ്വിന്‍ എന്നിവര്‍ക്കു എ പ്ലസ് കരാര്‍ ലഭിച്ചില്ലെന്നതാണ് ശ്രദ്ധേയം. ഇരുവരും എ പ്ലസിനു താഴെയുള്ള എ ഗ്രേഡ് കരാറിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ടെസ്റ്റില്‍ നിന്നും വിരമിച്ച ധോണി ഇപ്പോള്‍ ഏകദിനത്തിലും ട്വന്റി20യിലും മാത്രമാണ് കളിക്കുന്നത്. അശ്വിനാവട്ടെ നിശ്ചിത ഓവര്‍ ടീമില്‍ നിന്നും പുറത്താണ്. ടെസ്റ്റില്‍ മാത്രമാണ് അദ്ദേഹത്തിന്റെ സാന്നിധ്യമുള്ളത്.

 പ്രതിഫലത്തില്‍ വന്‍ വര്‍ധന

പ്രതിഫലത്തില്‍ വന്‍ വര്‍ധന

പുതിയ കരാര്‍ സംവിധാനം നിലവില്‍ വന്നതോടെ താരങ്ങളുടെ പ്രതിഫലത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. നേരത്തേ എ ഗ്രേഡ് കരാറില്‍ ഉള്‍പ്പെടുന്ന താരത്തിന് രണ്ടു കോടിയാണ് ലഭിച്ചിരുന്നത്. ഇതാണ് എ പ്ലസ് ഗ്രേഡിലെത്തിയപ്പോള്‍ ഏഴു കോടി രൂപയായി വര്‍ധിച്ചിരിക്കുകയാണ്.
സമാനമായി മറ്റു ഗ്രേഡുകളിലും പ്രതിഫലം കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്.

കാലാവധി സപ്തംബര്‍ വരെ

കാലാവധി സപ്തംബര്‍ വരെ

2017 ഒക്ടോബര്‍ മുതല്‍ 2018 സപ്തംബര്‍ വരെയാണ് ബിസിസിഐയുടെ പുതിയ കരാറിന്റെ കാലാവധി.

ഷമിയെ പരിഗണിച്ചില്ല

ഷമിയെ പരിഗണിച്ചില്ല

നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ താരമായ പേസര്‍ മുഹമ്മദ് ഷമിയെ എപ്ലസ് ഗ്രേഡ് കരാറിലേക്ക് പരിഗണിച്ചില്ല. കഴിഞ്ഞ ദിവസം ഷമിക്കെതിരേ ഭാര്യ ഗുരുതര ആരോപണങ്ങളുമായി രംഗത്തു വരികയും ഇതു വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു.
താരത്തിനെതിരേ ഭാര്യ നിയമനടപടികളിലേക്ക് നീങ്ങവെയാണ് ബിസിസിഐ കരാറിന്റെ പരിധിയില്‍ നിന്നും ഷമിയെ മാറ്റിനിര്‍ത്തിയത്.

 പ്രാദേശിക താരങ്ങള്‍ക്കും നേട്ടം

പ്രാദേശിക താരങ്ങള്‍ക്കും നേട്ടം

ദേശീയ താരങ്ങള്‍ക്കു മാത്രമല്ല പ്രാദേശിക താരങ്ങള്‍ക്കും പുതിയ കരാര്‍ നിലവില്‍ വന്നതോടെ നേട്ടമുണ്ടാവും. നേരത്തേ പ്രാദേശിക ക്രിക്കറ്റില്‍ ഒരു കളിയില്‍ താരത്തിനു ലഭിച്ചിരുന്ന പ്രതിഫലം 10,000 രൂപയായിരുന്നു. എന്നാല്‍ ഇത് 35,000 ആക്കി ഉയര്‍ത്തിയിരിക്കുകയാണ്.

ഐപിഎല്‍: രാജാക്കന്‍മാര്‍ തയ്യാര്‍, അങ്കം തുടങ്ങട്ടെ... കപ്പിലേക്ക് നയിക്കാന്‍ ഇവര്‍

ഐപിഎല്‍: ഇപ്പോള്‍ പേരില്ല, പക്ഷെ കഴിഞ്ഞാല്‍ പേരെടുക്കും!! ഇവരെ കരുതിയിരിക്കുക...

തുടക്കം പാളി, ഇനി രണ്ടാമങ്കം നോക്കാം... ബംഗ്ലാദേശിനെതിരേ യുവ ഇന്ത്യ

Story first published: Thursday, March 8, 2018, 12:14 [IST]
Other articles published on Mar 8, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍