വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: അടുത്ത എതിരാളി കിവീസ്, ഇന്ത്യ എവിടെ മെച്ചപ്പെടുത്തണം? ടീമില്‍ മാറ്റം വേണോ?

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ തുടക്കം പിഴച്ചിരിക്കുന്നു. ആദ്യ മത്സരത്തില്‍ ചിരവൈരികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാകിസ്താനോടാണ് ഇന്ത്യ തോറ്റത്. അതും 10 വിക്കറ്റിന്റെ വലിയ തോല്‍വി. കടലാസുകളിലെ വലുപ്പവും ചരിത്രത്തിന്റെ പിന്‍ബലവും ഇന്ത്യക്കായിരുന്നെങ്കിലും പാകിസ്താന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ ഇന്ത്യന്‍ ടീമിന് തലകുനിക്കേണ്ടി വന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ഒരുപോലെ നിരാശപ്പെടുത്തിയപ്പോള്‍ ആയിരക്കണക്കിന് ആരാധകര്‍ക്ക് നിരാശയോടെ ദുബായ് സ്‌റ്റേഡിയത്തില്‍ നിന്ന് മടങ്ങേണ്ടി വന്നു.

T20 World Cup 2021: Changes India Could Make In The Playing XI Against New Zealand

ഷഹിന്‍ ഷാ അഫ്രീദിയുടെ പേസ് മികവിന് മുന്നിലാണ് ഇന്ത്യ തലകുനിച്ചത്. രോഹിത് ശര്‍മ നേരിട്ട ആദ്യ പന്തില്‍ മടങ്ങിയപ്പോള്‍ കെ എല്‍ രാഹുലിനും തിളങ്ങാനായില്ല. ബൗളിങ് കരുത്തിലും ഇന്ത്യക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. ഇന്ത്യയുടെ അടുത്ത എതിരാളി കരുത്തരായ ന്യൂസീലന്‍ഡാണ്. ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായക മത്സരമാണിത്. എവിടെയാണ് ഇന്ത്യ മെച്ചപ്പെടുത്തേണ്ടത്? ടീമില്‍ മാറ്റം വേണോ? പരിശോധിക്കാം.

Also Read : T20 World Cup 2021: ഇന്ത്യ എന്തുകൊണ്ട് തോറ്റു? പിഴവ് സംഭവിച്ചത് എവിടെ? പരിശോധിക്കാം

ഹര്‍ദിക് പാണ്ഡ്യക്ക് പകരം ഇഷാന്‍ കിഷന്‍

ഹര്‍ദിക് പാണ്ഡ്യക്ക് പകരം ഇഷാന്‍ കിഷന്‍

ഹര്‍ദിക് പാണ്ഡ്യയെ മോശം ഫോമില്‍ കളിപ്പിക്കുന്നത് ടീമിന് ഗുണകരമല്ലാത്ത കാര്യമാണ്. പാകിസ്താനെതിരായ മത്സരത്തില്‍ അവസാന ഓവറുകളില്‍ ഹര്‍ദിക്കിന്റെ ബാറ്റിങ് വെടിക്കെട്ടില്‍ എല്ലാവരും പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ ഈ പ്രതീക്ഷക്കൊത്ത് അദ്ദേഹത്തിന് ഉയരാനായില്ല. രണ്ട് പന്തുകള്‍ നേരിട്ടത് മുതല്‍ തോളിനേറ്റ പരിക്ക് ഹര്‍ദിക്കിനെ തളര്‍ത്തി. പന്തെറിയാനും സാധിക്കാത്ത പക്ഷം ഹര്‍ദിക്കിനെ ഫിനിഷര്‍ റോളിലേക്ക് മാത്രം പരിഗണിക്കുന്നത് ടീമിന് ഗുണം ചെയ്യില്ലെന്ന് ഈ മത്സരത്തിലൂടെത്തന്നെ വ്യക്തം.

മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. നാലാം നമ്പറില്‍ കളിക്കുന്ന സൂര്യകുമാറിനെ അഞ്ചാം നമ്പറിലേക്കിറക്കിയാല്‍ ഇഷാന് നാലാം നമ്പറില്‍ കളിക്കാം. ഫിനിഷര്‍ റോളിലേക്ക് റിഷഭ് പന്തിനെ എത്തിക്കുക. രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും എത്തുന്നതോടെ ഇന്ത്യയുടെ ടീം കരുത്ത് കൂടുതല്‍ ഉയരുമെന്ന് തന്നെ വിലയിരുത്താം.

ഭുവനേശ്വറിന് പകരം ശര്‍ദുല്‍ ഠാക്കൂര്‍

ഭുവനേശ്വറിന് പകരം ശര്‍ദുല്‍ ഠാക്കൂര്‍

സീനിയര്‍ താരമെന്ന നിലയില്‍ ഭുവനേശ്വര്‍ കുമാറിന് മുന്‍തൂക്കമുണ്ട്. എന്നാല്‍ പരിക്കിന്റെ വലിയ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയതുമുതല്‍ പഴയ മികവ് കാട്ടാന്‍ അദ്ദേഹത്തിനാവുന്നില്ല. പന്തില്‍ വലിയ സ്വിങ് കണ്ടെത്താനാവാത്ത ഭുവിക്ക് ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകളും ചെയ്യാനാവുന്നില്ല. ഈ സാഹചര്യത്തില്‍ ഭുവിയെ മാറ്റിനിര്‍ത്തുന്നതാവും ഇന്ത്യക്ക് ഗുണം ചെയ്യുക.

പകരം ശര്‍ദുല്‍ ഠാക്കൂറിന് അവസരം നല്‍കാവുന്നതാണ്. സമീപകാലത്തുള്ള ശര്‍ദുലിന്റെ പ്രകടനം വളരെ മികച്ചതാണ്. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനുള്ള മിടുക്കാണ് ശര്‍ദുലിന്റെ കരുത്ത്. പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണം കണ്ടെത്താന്‍ കഴിയുന്ന ശര്‍ദുലിന് ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താനാവും. ഐപിഎല്ലില്‍ സിഎസ്‌കെയുടെ കിരീട നേട്ടത്തിന് പിന്നില്‍ ശര്‍ദുലിന്റെ പങ്ക് വളരെ വലുതായിരുന്നു. ഈ സാഹചര്യത്തില്‍ ശര്‍ദുലിനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.

ആറാം ബൗളര്‍ അത്യാവശ്യം

ആറാം ബൗളര്‍ അത്യാവശ്യം

ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിലയിരുത്തപ്പെട്ടിരുന്ന പ്രശ്‌നമാണ് ഇന്ത്യയെ ഇപ്പോള്‍ വേട്ടയാടുന്നത്. ആറാം ബൗളറുടെ അഭാവം ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുന്നു. പാകിസ്താന്‍ ആറ് ബൗളര്‍മാരെ പരീക്ഷിച്ചപ്പോള്‍ ഇന്ത്യക്ക് അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുമായി ഒതുങ്ങേണ്ടി വന്നു. പാര്‍ട് ടൈം സ്പിന്നറാവാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യക്കൊപ്പമില്ലെന്ന് പറയാം. രോഹിത് ശര്‍മയും വിരാട് കോലിയും പന്തെറിയുമെങ്കിലും രണ്ട് പേരും ഏറെ നാളുകളായി പന്തെറിയാറില്ല. സന്നാഹ മത്സരത്തില്‍ കോലി രണ്ട് ഓവര്‍ പന്തെറിഞ്ഞിരുന്നു. സൗരവ് ഗാംഗുലി ഇന്ത്യന്‍ നായകനായിരിക്കെ പന്തെറിഞ്ഞിരുന്നതുപോലെ കോലിയും ബൗളറെന്ന നിലയിലേക്ക് സ്വയം ഉയര്‍ന്നുവരേണ്ട അവസ്ഥയാണുള്ളത്.

Story first published: Monday, October 25, 2021, 11:58 [IST]
Other articles published on Oct 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X