വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ആര് നേടും കിരീടം? ഫേവറേറ്റുകളെ തിരഞ്ഞെടുത്ത് ഡാനിഷ് കനേരിയ

കറാച്ചി: ടി20 ലോകകപ്പ് യുഎഇയില്‍ നടക്കാനിരിക്കെ വിലയിരുത്തലുകളും പ്രവചനങ്ങളുമായി ആരാധകരും നിരൂപകരും സജീവമാണ്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പായിരുന്നെങ്കിലും കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യം പരിഗണിച്ച് വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ഗ്രൂപ്പ് പ്രഖ്യാപനവും എത്തിയതോടെ ആരാധകര്‍ ഇരട്ടി സന്തോഷത്തിലാണ്.

ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിലാണെന്നതാണ് ആരാധകരെ ഏറ്റവും ആവേശത്തിലാക്കുന്ന കാര്യം. ഇംഗ്ലണ്ട്,വെസ്റ്റ് ഇന്‍ഡീസ്,ദക്ഷിണാഫ്രിക്ക,ഓസ്‌ട്രേലിയ എന്നിവര്‍ ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുമ്പോള്‍ ഈ ഗ്രൂപ്പിനെ മരണഗ്രൂപ്പെന്ന് തന്നെ വിശേഷിപ്പിക്കാം. ഇതിനോടകം നിരവധി താരങ്ങള്‍ കിരീട സാധ്യതയില്‍ മുന്നിട്ട് നില്‍ക്കുന്ന തങ്ങളുടെ ഫേവറേറ്റ് ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ലോകകപ്പിലെ തന്റെ ഫേവറേറ്റ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

danishkaneria

'ഗ്രൂപ്പ് ഒന്ന് നോക്കിയാല്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ പ്രകടനമാണ് ശ്രദ്ധേയം. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അവരുടെ പ്രകടനങ്ങള്‍ എങ്ങനെയായിരുന്നെന്ന് നോക്കാം. ലോകകപ്പിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നാണവര്‍. ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ഇവരിലൊരു ടീം ഫൈനല്‍ കളിക്കും.ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യക്ക് പ്രതിഭാശാലികളായ ബാറ്റ്‌സ്മാന്‍മാരും ഓള്‍റൗണ്ടര്‍മാരുമുണ്ട്. ടി20 ലോകകപ്പിന് മുമ്പാണ് ഐപിഎല്‍ 2021ന്റെ രണ്ടാം പാദം നടക്കുന്നതെന്നത് ഇന്ത്യക്ക് ഗുണം ചെയ്യും. താരങ്ങള്‍ മികച്ച ഫോമിലായിരിക്കുന്നതിനാല്‍ ഫൈനലിലെത്താന്‍ അത് സഹായിച്ചേക്കും'-ഡാനിഷ് കനേരിയ പറഞ്ഞു.

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തെക്കുറിച്ചും ഡാനിഷ് തന്റെ അഭിപ്രായം പങ്കുവെച്ചു. 'ആഷസ് മത്സരം കാണുന്നതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം കാണുന്നുണ്ട്. ഇന്ത്യയും പാകിസ്താനും മറ്റൊരു പരമ്പരയും കളിക്കുന്നില്ല. അതിനാല്‍ത്തന്നെ ഐസിസി ടൂര്‍ണമെന്റില്‍ ഇരുവരും കളിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വാണിജ്യ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ വലിയ വരുമാനമുണ്ടാക്കുന്ന മത്സരമാണിത്'-ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിന്റെ ചരിത്രത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ബാബര്‍ അസാമിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന പാക് നിര ചരിത്രം തിരുത്താന്‍ കെല്‍പ്പുള്ളവരാണ്. ഇന്ത്യയും താരമികവില്‍ ഒട്ടും പിന്നിലല്ല. യുഎഇയില്‍ കളിച്ച് ഇരു ടീമിനും അനുഭവസമ്പത്തുള്ളതിനാല്‍ പോരാട്ടം കൂടുതല്‍ ആവേശകരമാവും. ഇത്തവണയും വെസ്റ്റ് ഇന്‍ഡീസ് തന്നെയാണ് അതി ശക്തര്‍. വാലറ്റത്ത് വരെ കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരങ്ങളുണ്ടെന്നതാണ് വെസ്റ്റ് ഇന്‍ഡീസിനെ വ്യത്യസ്തരാക്കുന്നത്.

Story first published: Sunday, July 18, 2021, 15:50 [IST]
Other articles published on Jul 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X