ഐപിഎല്‍: ചെന്നൈക്കു വേണ്ടി അരങ്ങേറുന്നതിന് മുമ്പ് എന്‍ഗിഡി മടങ്ങി... ഇതാണ് കാരണം

Written By:

ചെന്നൈ: ദക്ഷിണാഫ്രിക്കന്‍ പുത്തന്‍ പേസ് സെന്‍സേഷനായ ലുംഗി എന്‍ഗിഡി നാട്ടിലേക്കു തിരിച്ചുപോവുന്നു. പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നാണ് താരം നാട്ടിലേക്കു മടങ്ങിപ്പോവുന്നത.് ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ താരമായ അദ്ദേഹത്തിന് സീസണിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ക്രിക്കറ്റ് സൗത്താഫ്രിക്കയാണ് (സിഎസ്എ) എന്‍ഗിഡി ഐപിഎല്ലിനിടെ നാട്ടിലേക്കു തിരികെപ്പോവുന്ന വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. എന്‍ഗിഡിയുടെ പിതാവിന്റെ മരണത്തില്‍ ഞെട്ടലും ദുഖവുമുണ്ട്. താരത്തിന്റെയും കുടുംബത്തിന്റെയും ദുഖത്തില്‍ പങ്കുചേരുന്നതായും ക്രിക്കറ്റ് സൗത്താഫ്രിക്ക പ്രസിഡന്റ് ക്രിസ് നെന്‍സാനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

1

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎല്ലില്‍ തിരിച്ചെത്തിയ ചെന്നൈ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിക്കാന്‍ എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെയ്ക്കായിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയ ചെന്നൈ രണ്ടാമത്തെ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയും തോല്‍പ്പിച്ചിരുന്നു.

ഐപിഎല്‍: ഹൈദരാബാദിന് ബ്രേക്കിടുമോ കാര്‍ത്തികിന്റെ കെകെആര്‍... ഈഡന്‍ ഗാര്‍ഡന്‍സില്‍ തീപ്പൊരി പാറും

ഐപിഎല്‍: തുടക്കമിട്ടത് യാദവ്, മധ്യനിരയും ചതിച്ചു... പഞ്ചാബിന്റെ വീഴ്ചയ്ക്കു കാരണം

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും എന്‍ഗിഡിക്ക് സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം. സീസണില്‍ ചെന്നൈക്കു വേണ്ടി അരങ്ങേറാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി താരത്തിന് നാട്ടിലേക്കു തിരികെ പോവേണ്ടിവന്നത്. എന്‍ഗിഡി ഇനി എപ്പോഴാണ് ചെന്നൈ ടീമില്‍ തിരിച്ചെത്തുകയെന്ന കാര്യം വ്യക്തമല്ല.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, April 14, 2018, 15:16 [IST]
Other articles published on Apr 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍