വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: എന്താണ് ഡ്രീം 11 ? കമ്പനിക്ക് ചൈനീസ് ബന്ധമോ? പുതിയ സ്‌പോണ്‍സര്‍മാരെ അടുത്തറിയാം

വിവോയ്ക്കു പകരമാണ് ഡ്രീം ഇലവന്‍ മുഖ്യ സ്‌പോണ്‍സര്‍മാരായത്

ഐപിഎല്ലിന്റെ പുതിയ സീസണിലെ മുഖ്യ സ്‌പോണ്‍സര്‍മാര്‍ ആരാവുമെന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമായിരിക്കുന്നു. അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഡ്രീം 11 കമ്പനിയാണ് സ്‌പോണ്‍സര്‍ഷിപ്പ് അവകാശം സ്വന്തമാക്കിയത്. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോയ്ക്കു പകരമാണ് ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനിയായ ഡ്രീം 11 സ്‌പോണ്‍സര്‍മാരായത്. 220 കോടി രൂപ കരാര്‍ പ്രകാരം അവര്‍ ബിസിസിഐയ്ക്കു നല്‍കും.

ഡ്രീം ഇലവനെ മുഖ്യ സ്‌പോണ്‍സര്‍മാരായി പ്രഖ്യാപിച്ചതോടെ അവര്‍ ഇന്ത്യന്‍ കമ്പനിയാണോ, അല്ലെങ്കില്‍ ചൈനീസ് ഉടമസ്ഥതയിലുള്ള കമ്പനിയാണോയെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. കാരണം ചൈനീസ് കമ്പനിയായത് കൊണ്ടാണ് വിവോയുമായുള്ള കരാര്‍ ബിസിസിഐ അവസാനിപ്പിച്ചത്. ഡ്രീം ഇലവനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം.

ഇന്ത്യന്‍ കമ്പനി തന്നെ

ഇന്ത്യന്‍ കമ്പനി തന്നെ

വിര്‍ച്വല്‍ ഫാന്റസി 11 ഇലവനെ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്ന ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനിയായ ഡ്രീം 11 ഇന്ത്യന്‍ ഉടമസ്ഥയിലുള്ള കമ്പനി തന്നെയാണ്. 2012ലാണ് ഇന്ത്യക്കാരായ ഹര്‍ഷ് ജെയ്‌നും ഭവിത് സേത്തും ചേര്‍ന്ന് ഡ്രീം 11 ആരംഭിച്ചത്. ഇപ്പോള്‍ 736 കോടി രൂപയുടെ ആസ്തിയുള്ള കമ്പനിയായി ഇത് മാറിക്കഴിഞ്ഞു. ഇന്ത്യയില്‍ ഫാന്റസി സ്‌പോര്‍ട്‌സിന് തുടക്കം കുറിച്ചവരെന്നു അവരെ വിശേഷിപ്പിക്കാവുന്നതാണ്. കഴിഞ്ഞ വര്‍ഷം യൂനികോണ്‍ ക്ലബ്ബില്‍ അംഗമായ ആദ്യത്തെ ഇന്ത്യന്‍ ഗെയിമിങ് കമ്പനിയായും അവര്‍ മാറിയിരുന്നു.

ഡ്രീം 11ലെ നിക്ഷേപകര്‍

ഡ്രീം 11ലെ നിക്ഷേപകര്‍

ഡ്രീം 11ന്റെ നിക്ഷേപകരുടെ ലിസ്റ്റില്‍ നോക്കിയാല്‍ അവിടെ ചെറിയൊരു ചൈനീസ് സാന്നിധ്യം കാണാന്‍ നമുക്ക് കഴിയും. സ്‌റ്റെഡ് വ്യൂ, കലാരി ക്യാപ്പിറ്റല്‍, തിങ്ക് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, മള്‍ട്ടിപ്പിള്‍സ് ഇക്വിറ്റ് ആന്റ് ട്രെസന്റ് എന്നിവര്‍ക്കാണ് ഡ്രീം 11ല്‍ നിക്ഷേപമുള്ളത്. ഇവരില്‍ അവസാനമായി പറഞ്ഞ മള്‍ട്ടിപ്പിള്‍സ് ഇക്വിറ്റ് ആന്റ് ടെന്‍സന്റ് എന്നത് ചൈനീസ് കമ്പനിയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗെയിമിങ് കമ്പനിയായ ടെന്‍സന്റിന്റെ ആസ്ഥാനം ചൈനയിലെ ഷെന്‍സാനാണ്. ഡ്രീം 11ല്‍ 10 ശതമാനം ഓഹരിയാണ് അവര്‍ക്കുള്ളത്.

സുപ്രീം കോടതി കടമ്പ

സുപ്രീം കോടതി കടമ്പ

2017ല്‍ ഡ്രീം 11 ഇലവന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും നീണ്ട പോരാട്ടത്തിനൊടുവില്‍ അവര്‍ ജയം നേടുകയായിരുന്നു. ഡ്രീം ഇലവന്‍ വാതുവയ്പ്പിനെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ക്രിക്കറ്റില്‍ ഒരാളുടെ കഴിവും അറിവും ശ്രദ്ധയുമെല്ലാം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഡ്രീം 11 എന്നു കണ്ടെത്തിയതോട അവര്‍ക്ക് സുപ്രീംകോടതി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

ധോണിയും ബ്രാന്‍ഡ് അംബാസഡര്‍

ധോണിയും ബ്രാന്‍ഡ് അംബാസഡര്‍

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ഇതിഹാസം എംഎസ് ധോണിയാണ് ഡ്രീം 11ന്റെ ഏറ്റവും വലിയ ബ്രാന്‍ഡ് അംബാസഡര്‍. കൂടാതെ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡഡുപ്ലെസി, ക്വിന്റണ്‍ ഡികോക്ക്, കാഗിസോ റബാദ, വെസ്റ്റ് ഇന്‍ഡീസിന്റെ ആന്ദ്രെ റസ്സല്‍, ജാസണ്‍ ഹോള്‍ഡര്‍, ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരും കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പ് മുതല്‍ ഡ്രീം ഇലവനുമായി സഹകരിക്കുന്നുണ്ട്.

മറ്റു ലീഗുകളിലും സ്‌പോണ്‍സര്‍മാര്‍

മറ്റു ലീഗുകളിലും സ്‌പോണ്‍സര്‍മാര്‍

ഡ്രീം 11 മുഖ്യ സ്‌പോണ്‍സര്‍മാരാവുന്ന ആദ്യത്തെ ടൂര്‍ണമെന്റല്ല ഐപിഎല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളായി പല പ്രധാനപ്പെട്ട ലീഗുകളും അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍), നാഷണല്‍ ബാസ്‌കറ്റ് ബോള്‍ ലീഗ് (എന്‍ബിഎ), പ്രോ കബഡി ലീഗ് എന്നിവയും ഡ്രീം 11 സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്. കൂടാതെ ഐസിസി, ബിബിഎല്‍, ഡബ്ല്യുബിബിഎല്‍, അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ എന്നിവരുമായും ഡ്രീം 11ന് കരാറുണ്ട്.

ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ്

ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ്

ഇത്തവണത്തെ ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാനത്തേക്കു പല വമ്പന്‍ കമ്പനികളെയും മറികടന്നാണ് ഡ്രീം 11 മുന്നിലെത്തിയത്. ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍മാരായ ബൈജൂസ്, ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ പ്ലാറ്റ്‌ഫോമായ അണ്‍അക്കാദമി, ബാബ രാംദേവിനു കീഴിലുള്ള പതഞ്ജലി, ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ ഗ്രൂപ്പ് എന്നിവരും സ്‌പോണ്‍സര്‍ഷിപ്പിനായി രംഗത്തുണ്ടായിരുന്നു. ലേലത്തില്‍ 222 കോടി രൂപ ഡ്രീം 11 ഓഫര്‍ ചെയ്തപ്പോള്‍ ബൈജൂസിന് ഓഫര്‍ ചെയ്യാനായത് 201 കോടിയായിരുന്നു. 171 കോടിയുമായി അണ്‍അക്കാദമി മൂന്നാമതെത്തി.

Story first published: Wednesday, August 19, 2020, 10:48 [IST]
Other articles published on Aug 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X