വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കപ്പിനരികെ കാലിടറുന്നവര്‍... ചിലര്‍ക്ക് 'ഹോബി'!! ഫൈനല്‍ തോല്‍വി ശീലമാക്കിയ സ്റ്റാറുകള്‍

പ്രമുഖ താരങ്ങള്‍ക്ക് ഫൈനലുകള്‍ ഒന്നിലേറെ തവണ തിരിച്ചടി നേരിട്ടിട്ടുണ്ട്

മുംബൈ: ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനം നടത്തിയിട്ടും കലാശക്കളിയില്‍ കാലിടറ വീഴുന്ന ടീമുകളെ ഐപിഎല്ലിന്റെ കഴിഞ്ഞ 11 സീസണുകളിലും കണ്ടിട്ടുണ്ട്. മുന്‍ മല്‍സരങ്ങളിലെ മികവ് ആവര്‍ത്തിക്കാനാവാതെ ഇവര്‍ കപ്പിനരികെ കാലിടറി വീഴുന്നത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്.

ഐപിഎല്‍ ഫൈനലില്‍ നിരവധി തവണ കിരീടം കൈകളില്‍ നിന്നും വഴുതിപ്പോയ സൂപ്പര്‍ താരങ്ങളുണ്ട്. തങ്ങളുടെ ഫ്രാഞ്ചൈസിക്കൊപ്പം ഫൈനല്‍ വരെയെത്തിയിട്ടും കപ്പുയര്‍ത്താന്‍ ഇവര്‍ക്കു ഭാഗ്യമുണ്ടായിട്ടില്ല. ഇത്തരത്തില്‍ ഐപിഎല്ലില്‍ കൂടുതല്‍ തവണ ഫൈനലില്‍ തോല്‍വിയേറ്റുവാങ്ങിയ സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ക്രിസ് ഗെയ്ല്‍ (2011, 16)

ക്രിസ് ഗെയ്ല്‍ (2011, 16)

യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന് രണ്ടു തവണയാണ് ഫൈനലില്‍ തോല്‍വി നേരിട്ടത്. ഐപിഎല്ലിന്റെ ആദ്യ മൂന്നു സീസണുകളിലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമായിരുന്നു. 2011ലാണ് പകരക്കാരനായി ഗെയ്ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തുന്നത്.
കരിയറിലെ ഏറ്റവും മികച്ച പ്രകടനം അദ്ദേഹം പുറത്തെടുത്തത് ആര്‍സിബിക്കൊപ്പമായിരുന്നു. ആദ്യ സീസണില്‍ തന്നെ 608 റണ്‍സെടുത്ത ഗെയ്ല്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ ചുക്കാന്‍ പിടിച്ചു. പക്ഷെ കലാശക്കളിയില്‍ ആര്‍സിബി ചെന്നൈയോട് തോല്‍ക്കുകയായിരുന്നു.
2016ല്‍ ആര്‍സിബിക്കൊപ്പം ഗെയ്‌ലിന് വീണ്ടും ഫൈനലില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ചു. പക്ഷെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നില്‍ ആര്‍സിബിയുടെ കിരീടമോഹം പൊലിയുകയായിരുന്നു. ഫൈനലില്‍ ഗെയ്ല്‍ 38 പന്തില്‍ 76 റണ്‍സ് അടിച്ചെടുത്തിരുന്നു.

എബി ഡിവില്ലിയേഴ്‌സ് (2011, 16)

എബി ഡിവില്ലിയേഴ്‌സ് (2011, 16)

ക്രിസ് ഗെയ്‌ലിനെപ്പോലെ തന്നെ റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനൊപ്പം കിരീടം നേടാന്‍ ഭാഗ്യമുണ്ടാവാത്ത മറ്റൊരു സൂപ്പര്‍ താരമാണ് ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ്. ഈ സീസണിലും എബിഡി ആര്‍സിബിക്കൊപ്പമുണ്ടായിരുന്നു.
ഡല്‍ഹി ഡെര്‍ഡെവിള്‍സില്‍ നിന്നും 2011ലാണ് അദ്ദേഹം ആര്‍സിബിയിലെത്തുന്നത്. ഈ സീസണില്‍ ആര്‍സിബി ഫൈനലില്‍ കടന്നപ്പോള്‍ ഡിവില്ലിയേഴ്‌സ് 312 റണ്‍സുമായി മിന്നിയിരുന്നു. പക്ഷെ ഫൈനലില്‍ ചെന്നൈയോട് ബാംഗ്ലൂര്‍ 58 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങി.
2016ല്‍ തകര്‍പ്പന്‍ പ്രകടനമാണ് ആര്‍സിബിക്കുവേണ്ടി എബിഡി കാഴ്ചവച്ചത്. 52.84 ശരാശരിയില്‍ 687 റണ്‍സ് താരം അടിച്ചുകൂട്ടിയിരുന്നു. പക്ഷെ ഇത്തവണയും ഫൈനലില്‍ തോല്‍വിയേറ്റുവാങ്ങാനായിരുന്നു ആര്‍സിബിയുടെ വിധി. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എബിഡിയുടെയും ബാംഗ്ലൂരിന്റെയും കിരീടമോഹങ്ങള്‍ തകര്‍ത്തത്.

വിരാട് കോലി (2009, 11, 16)

വിരാട് കോലി (2009, 11, 16)

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഐപിഎല്ലില്‍ നിര്‍ഭാഗ്യവാനായ ക്യാപ്റ്റന്‍മാരില്‍ ഒരാളാണ്. മൂന്നു തവണയാണ് കോലിക്കു ഫൈനലില്‍ തോല്‍വി നേരിട്ടത്. എല്ലാം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പവുമായിരുന്നു. 2009ലാണ് ആര്‍സിബിക്കൊപ്പം കോലി ആദ്യമായി ഫൈനലില്‍ കളിച്ചത്. പക്ഷെ ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് നയിച്ച ഡെക്കാന്‍ ചാര്‍ജേഴ്‌സിനോട് ആര്‍സിബി പരാജയപ്പെട്ടു.
2011ല്‍ കോലി വീണ്ടും ഫൈനലില്‍ ഇറങ്ങി. പക്ഷെ ഇത്തവണ എംഎസ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍കിങ്‌സ് ആര്‍സിബിയുടെ കിരീടമോഹം അവസാനിപ്പിച്ചു.
പക്ഷെ 2016ലെ ഫൈനലിലേറ്റ പരാജയമാണ് കോലിയെ ഏറ്റവുമധികം അലട്ടിയത്. നാലു സെഞ്ച്വറികളടക്കം 973 റണ്‍സാണ് കോലി ഈ സീസണില്‍ വാരിക്കൂട്ടിയത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ഒരു സീസണില്‍ ഏതെങ്കിലുമൊരു താരം ഇത്രയുമധികം റണ്‍സെടുക്കുന്നതും ആദ്യമായിരുന്നു. എന്നാല്‍ കോലിയുടെ റെക്കോര്‍ഡ് പ്രകനവും ആര്‍സിബിക്കു കിരീടം നേടിക്കൊടുത്തില്ല. ഫൈനലില്‍ ഹൈദരാബാദിനോട് കോലിയും സംഘവും പരാജയപ്പെട്ടു. ഫൈനലില്‍ കോലി 35 പന്തില്‍ 54 റണ്‍സെടുത്തെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.

സുരേഷ് റെയ്‌ന (2008, 12, 13,15)

സുരേഷ് റെയ്‌ന (2008, 12, 13,15)

ഐപിഎല്ലില്‍ മൂന്നു തവണ ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പം കിരീടം നേടാന്‍ ഭാഗ്യമുണ്ടായ താരമാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. പക്ഷെ അതിലേറെ തവണ സിഎസ്‌കെയ്‌ക്കൊപ്പം റെയ്‌നയ്ക്കു ഫൈനലില്‍ തോല്‍വിയും നേരിട്ടിട്ടുണ്ട്. നാലു തവണയാണ് റെയ്‌നയ്ക്ക് കൈയെത്തുദൂരത്ത് കിരീടം നഷ്ടമായത്.
2008ലെ പ്രഥമ സീസണിന്റെ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ തോല്‍പ്പിക്കുകയായിരുന്നു. 2012ല്‍ വീണ്ടും ഫൈനല്‍ കളിച്ച റെയ്‌നയ്ക്കും ചെന്നൈക്കും ഇത്തവണ പരാജയം നേരിട്ടത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടായിരുന്നു.
തൊട്ടടുത്ത സീസണിലും ചെന്നൈ ഫൈനലിലെത്തി. പക്ഷെ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ സിഎസ്‌കെ കീഴടക്കി. 2015ലും ചെന്നൈയുടെ കിരീടമോഹം തകര്‍ത്തത് മുംബൈയായിരുന്നു.

എംഎസ് ധോണി (2008, 12, 13, 15, 17)

എംഎസ് ധോണി (2008, 12, 13, 15, 17)

ഐപിഎല്‍ ഫൈനുകളിലെ തമ്പുരാനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് എംഎസ് ധോണി. ഇതുവരെയുള്ള 11 സീസണുകൡ എട്ടു തവണയും ഫൈനലില്‍ കളിക്കാന്‍ അപൂര്‍വ്വ ഭാഗ്യം ലഭിച്ച താരമാണ് അദ്ദേഹം. ഇതില്‍ ഏഴും ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പമായിരുന്നെങ്കില്‍ ഒന്ന് റൈസിങ് പൂനെ സൂപ്പര്‍ ജയന്റിനൊപ്പമായിരുന്നു. മൂന്നു തവണ സിഎസ്‌കെയ്ക്ക് കിരീടം സമ്മാനിച്ച ധോണിക്ക് അഞ്ചു തവണയാണ് ഫൈനലില്‍ തിരിച്ചടി നേരിട്ടത്.
2008ല്‍ രാജസ്ഥാനോടും 2012ല്‍ കൊല്‍ക്കത്തയോടും 2013, 15 സീസണുകളില്‍ മുംബൈയോടും 2017ല്‍ പൂനെയ്‌ക്കൊപ്പം മുംബൈയോടുമാണ് ധോണിക്കു കലാശക്കളിയില്‍ കാലിടറിയത്.

ജമ്മു കാശ്മീരില്‍ ഫുട്‌ബോള്‍ വിപ്ലവം... റയല്‍ കാശ്മീര്‍ എഫ്‌സി ഐ ലീഗില്‍, ചരിത്രമുഹൂര്‍ത്തം ജമ്മു കാശ്മീരില്‍ ഫുട്‌ബോള്‍ വിപ്ലവം... റയല്‍ കാശ്മീര്‍ എഫ്‌സി ഐ ലീഗില്‍, ചരിത്രമുഹൂര്‍ത്തം

Story first published: Thursday, May 31, 2018, 10:56 [IST]
Other articles published on May 31, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X