വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തുടക്കം മധ്യനിരയില്‍, ഓപ്പണറായതോടെ തലവര മാറി! സെവാഗ്, രോഹിത്, ഗെയ്ല്‍... ഞെട്ടിക്കുന്ന ലിസ്റ്റ്

ചില സൂപ്പര്‍ താരങ്ങള്‍ കരിയര്‍ ആരംഭിച്ചത് ഓപ്പണറായിട്ടായിരുന്നില്ല

മുംബൈ: ലോക ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ പേരുകേട്ട ചില വമ്പന്‍ താരങ്ങള്‍ കരിയര്‍ ആരംഭിച്ചത് മധ്യനിരയിലായിരുന്നു. ഒരുപക്ഷെ അവിടെ തന്നെ കുരുങ്ങിക്കിടന്ന്, കരിയറില്‍ എവിടെയുമെത്താന്‍ സാധിക്കാതെ വരുമായിരുന്ന ഇവരുടെ തലവര മാറ്റിയത് ഓപ്പണിങിലേക്കുള്ള പ്രൊമോഷനാണ്. പിന്നീട് ഇവര്‍ക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. റണ്‍സ് വാരിക്കൂട്ടി ബൗളര്‍മാരുടെ പേടിസ്വപ്‌നമായി മാറിയ ഇതിഹാസ താരങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

കോലിയോ, രോഹിത്തോ? അടുത്ത സുഹൃത്താര്... ഒരാളുമായി അധികം സംസാരമില്ല- ഷമികോലിയോ, രോഹിത്തോ? അടുത്ത സുഹൃത്താര്... ഒരാളുമായി അധികം സംസാരമില്ല- ഷമി

ക്യാപ്റ്റന്‍സിയില്‍ കിടു റെക്കോര്‍ഡ്.. പങ്കുവച്ച് ദ്രാവിഡും രോഹിത്തും! ധോണി, ദാദ, കോലി ആര്‍ക്കുമില്ലക്യാപ്റ്റന്‍സിയില്‍ കിടു റെക്കോര്‍ഡ്.. പങ്കുവച്ച് ദ്രാവിഡും രോഹിത്തും! ധോണി, ദാദ, കോലി ആര്‍ക്കുമില്ല

ധോണിയുടെ വിലയറിയാന്‍ ഐപിഎല്‍ വേണ്ട! ലോകകപ്പില്‍ ഇന്ത്യക്കു വേണം... കട്ട സപ്പോര്‍ട്ടുമായി കൈഫ്ധോണിയുടെ വിലയറിയാന്‍ ഐപിഎല്‍ വേണ്ട! ലോകകപ്പില്‍ ഇന്ത്യക്കു വേണം... കട്ട സപ്പോര്‍ട്ടുമായി കൈഫ്

ടീം മാനേജ്‌മെന്റും ക്യാപ്റ്റനുമെല്ലാം അര്‍പ്പിച്ച വിശ്വാസം തന്നെയാണ് ഈ താരങ്ങളുടെ കരിയര്‍ തന്നെ മാറ്റിമറിച്ചത്. ഈ തരത്തില്‍ മധ്യനിരയില്‍ നിന്നും ഓപ്പണിങിലേക്കു വന്നതോടെ വേറെ ലെവലിലേക്കുയര്‍ന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

നിലനില്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിരം ഓപ്പണറും ഇടിവെട്ട് താരവുമായ രോഹിത് ശര്‍മ കരിയറിന്റെ ആദ്യ കാലത്ത് മധ്യനിര ബാറ്റ്‌സ്മാനായിരുന്നു. 20007ലാണ് ഹിറ്റ്മാന്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. അന്നു സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനായില്ല.
2013ന്റെ തുടക്കത്തിലാണ് ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ഗൗതം ഗംഭീറിനൊപ്പം അന്നത്തെ നായകന്‍ എംഎസ് ധോണി രോഹിത്തിനോട് ഓപ്പണറാവാന്‍ ആവശ്യപ്പെട്ടത്. ഈ കളിയില്‍ 83 റണ്‍സുമായി കസറിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

സനത് ജയസൂര്യ

സനത് ജയസൂര്യ

ശ്രീലങ്കയുടെ മുന്‍ നായകനും ഇതിഹാസ ഓപ്പണറുമായ സനത് ജയസൂര്യയും തുടക്കകാലത്ത് മധ്യനിര ബാറ്റ്‌സ്മാനായിരുന്നു. ഏഴാം നമ്പറില്‍ വരെ അദ്ദേഹത്തിന് ആദ്യകാലത്തു ബാറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. 1993-94ലായിരുന്നു ജയസൂര്യയെ ഓപ്പണറായി ലങ്ക പരീക്ഷിച്ചു നോക്കിയത്.
പാകിസ്താനെതിരായ ഏകദിന മല്‍സരത്തില്‍ അര്‍ജുന രണതുംഗയ്‌ക്കൊപ്പം അദ്ദേഹം കരിയറില്‍ ആദ്യമായി ഓപ്പണ്‍ ചെയ്യാനെത്തുകയായിരുന്നു. ഇതു ക്ലിക്കാവുകയും ചെയ്തു. പിന്നീട് വിരമിക്കുന്നതു വപെ ഈ സ്ഥാനം അദ്ദേഹം ആര്‍ക്കും വിട്ടുകൊടുത്തിട്ടുമില്ല.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന, ബൗളര്‍മാരോട് ഒരു ദയയും കാണിക്കാത്ത വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്‌ലും തുടങ്ങിയത് മധ്യനിര ബാറ്റ്‌സ്മാനായിട്ടായിരുന്നു. നാലാം നമ്പറിലാണ് അന്നു ഗെയ്ല്‍ കളിച്ചു കൊണ്ടിരുന്നത്. ചില കളികളില്‍ ഏഴാം നമ്പറില്‍ വരെ ഗെയ്‌ലിനെ വിന്‍ഡീസ് ഇറക്കിയിട്ടുണ്ട്. 2000ല്‍ ബ്രിസ്റ്റളില്‍ നടന്ന ഏകദിനത്തില്‍ സിംബാബ്‌വെയ്‌ക്കെതിരേയാണ് ഗെയ്ല്‍ ആദ്യമായി ഓപ്പണ്‍ ചെയ്യാനെത്തിയത്. അന്നു 41 റണ്‍സായിരുന്നു അദ്ദേഹം നേടിയത്. തൊട്ടടുത്ത വര്‍ഷം കെനിയക്കെതിരേ ഓപ്പണറായി കളിച്ച് തകര്‍പ്പന്‍ സെഞ്ച്വറിയുമായി കസറിയതോടെ ഗെയ്ല്‍ ഈ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണറും വമ്പനടിക്കാരുനായ വീരേന്ദര്‍ സെവാഗ് കരിയര്‍ ആരംഭിച്ചത് മധ്യനിരയിലായിരുന്നു. ഇന്ത്യക്കായി അരങ്ങേറിയ മല്‍സരത്തില്‍ സെവാഗിന്റെ ബാറ്റിങ് പൊസിഷന്‍ ആറായിരുന്നു. ടെസ്റ്റില്‍ ആദ്യ മല്‍സരത്തില്‍ തന്നെ അദ്ദേഹം സെഞ്ച്വറി നേടികയും ചെയ്തു. തുടര്‍ന്നുള്ള അഞ്ചു മല്‍സരങ്ങളിലും സെവാഗ് തന്നെയായിരുന്നു ആറാമന്‍.
2002ലാണ് സെവാഗിനോട് ഓപ്പണറാവാന്‍ നായകന്‍ സൗരവ് ഗാംഗുലിയും ടീം മാനേജ്‌മെന്റും നിര്‍ദേശിക്കുന്നത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഇത്. 84 റണ്‍സാണ് ഓപ്പണറായുള്ള ആദ്യ കളിയില്‍ സെവാഗ് നേടിയത്. തൊട്ടടുത്ത ടെസ്റ്റില്‍ ഓപ്പണറായി തന്റെ ആദ്യ സെഞ്ച്വറിയും അദ്ദേഹം കുറിച്ചു. ഇതിനു ശേഷം ഓപ്പണിങില്‍ സെവാഗിന്റെ സംഹാര താണ്ഡവമാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ കണ്ടത്.

ആദം ഗില്‍ക്രിസ്റ്റ്

ആദം ഗില്‍ക്രിസ്റ്റ്

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണറും വിക്കറ്റ് കീപ്പറുമായിരുന്ന ആദം ഗില്‍ക്രിസ്റ്റും തുടക്കത്തില്‍ ഓപ്പണറായിരുന്നില്ല. വമ്പനടികളിലൂടെ അതിവേഗം റണ്‍സ് അടിച്ചുകൂട്ടുകയെന്ന ലക്ഷ്യത്തോടെ ഏഴാം നമ്പറിലായിരുന്നു ഗില്ലി ആദ്യ കാലത്ത് കളിച്ചിരുന്നത്. 1998 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന മല്‍സരത്തിലാണ് ഗില്ലി ആദ്യമായി ഓപ്പണറുടെ റോളില്‍ കളിച്ചത്. ആദ്യ കളിയില്‍ തിളങ്ങിയില്ലെങ്കിലും ഓപ്പണറായുള്ള രണ്ടാമത്തെ മല്‍സരത്തില്‍ ഗില്ലി തകര്‍പ്പന്‍ സെഞ്ച്വറി കണ്ടെത്തി. രണ്ടു മല്‍സരങ്ങള്‍ക്കു ശേഷം ഓപ്പണറായി തന്നെ വീണ്ടുമൊരു സെഞ്ച്വറിയടിച്ച ഗില്ലി പിന്നീട് വിരമിക്കുന്നതു വരെ ഓപ്പണറായി തുടരുകയും ചെയ്തു.

Story first published: Friday, April 17, 2020, 11:11 [IST]
Other articles published on Apr 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X