യോര്‍ക്കര്‍ കിങ് മതിയാക്കി- ടി20 ക്രിക്കറ്റിനോടും ഗുഡ്‌ബൈ പറഞ്ഞ് മലിങ്ക

Lasith Malinga Retires From All Forms Of Cricket

യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റും അസാധാരണ ബൗളിങ് ആക്ഷന്‍ കൊണ്ട് ബാറ്റ്‌സ്മാന്‍മരാുടെ പേടിസ്വപ്‌നവുമായിരുന്ന ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്ക ടി20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതോടെ ക്രിക്കറ്റില്‍ നിന്നും അദ്ദേഹം പൂര്‍ണമായി പടിയിറങ്ങിയിരിക്കുകയാണ്. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ നിന്നും മലിങ്ക നേരത്തേ വിരമിച്ചിരുന്നു. 2011ലായിരുന്നു ടെസ്റ്റില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019ല്‍ ഏകദിനവും മലിങ്ക മതിയാക്കിയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെയാണ് ക്രിക്കറ്റില്‍ നിന്നുള്ള തന്റെ വിരമിക്കലിനെക്കുറിച്ച് 2014ലെ ടി20 ലോകകപ്പ് വിജയിയായ ക്യാപ്റ്റന്‍ കൂടിയായ മലിങ്ക പ്രഖ്യാപിച്ചത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ടി20യിലെ താന്‍ നേടിയ വിക്കറ്റുകളുടെ വീഡിയോയും മലിങ്ക ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ ഷൂസ് വിശ്രമിക്കുമ്പോഴും ഗെയിമിനോടുള്ള എന്റെ ഇഷ്ടം ഒരിക്കലും വിശ്രമിക്കില്ലെന്നാണ് വീഡിയോക്ക് അദ്ദേഹം അടിക്കുറിപ്പ് നല്‍കിയത്.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നവനിന്നുമുള്ള വിരമിക്കല്‍ അടയാളപ്പെടുത്തി ടി20യില്‍ നിന്നും വിരമിക്കാന്‍ ഞാന്‍ തീരുമാനിക്കാന്‍ തീരുമാനിച്ചതിനാല്‍ കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ നേടിയെടുത്ത അനുഭവസമ്പത്ത് ഇനി ഫീല്‍ഡില്‍ ആവശ്യമില്ല.
പക്ഷെ കളിയുടെ സ്പിരിറ്റ് ഉയര്‍ത്താന്‍ ശ്രമിക്കുന്ന യുവതലമുറയെ ഞാന്‍ തുടര്‍ച്ചയായി പിന്തുണയ്ക്കുകയും കളിയെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമൊപ്പം ഞാന്‍ എല്ലായ്‌പ്പോഴും ഉണ്ടായിരിക്കുകയും ചെയ്യുമെന്നും മലിങ്ക ഈ വീഡിയോയില്‍ പറഞ്ഞു.

എന്നെ സംബന്ധിച്ച് ഇന്നു വളരെ സ്‌പെഷ്യല്‍ ദിവസമാണ്. കാരണം ടി20 കരിയറിലുടനീളം എനിക്കു പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി പറയാന്‍ ആഗ്രഹിക്കുകയാണ്. എന്റെ ടി20 ബൗളിങ് ഷൂസിന് 100 ശതമാനവും വിശ്രമം നല്‍കാന്‍ ഞാന്‍ ഇന്നു തീരുമാനിച്ചിരിക്കുകയാണ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും എന്റെ ടീമംഗങ്ങള്‍ക്കും നന്ദി. മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ടീം, ടീമംഗങ്ങള്‍, പ്രത്യേകിച്ചും ടീമുടമകള്‍, ഒഫീഷ്യലുകള്‍, മെല്‍ബണ്‍ സ്റ്റാര്‍സ്, കെന്റ് ക്രിക്കറ്റ് ക്ലബ്ബ്, രംഗ്പൂര്‍ റൈഡേഴ്‌സ്, ഗയാന വാരിയേഴ്‌സ്, മറാത്ത അറേബ്യന്‍സ്, മോണ്ട്രിയല്‍ ടൈഗേഴ്‌സ് എന്നിവര്‍ക്കും നന്ദി അറിയിക്കുകയാണെന്നു വിരമിക്കല്‍ സന്ദേശച്ചില്‍ മലിങ്ക വ്യക്തമാക്കി.

ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരന്‍

ഐപിഎല്ലിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോര്‍ഡിന്റെ അവകാശി കൂടിയാണ് മലിങ്ക. പ്രഥമ സീസണ്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ കടുംനീല ജഴ്‌സിയില്‍ പിച്ചില്‍ തീപ്പൊരി പാറിച്ച അദ്ദേഹം 170 വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ പിഴുതത്. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ശ്രീലങ്കന്‍ ബൗളര്‍ക്കും അവകാശപ്പെടാനില്ലാത്ത ചില റെക്കോര്‍ഡുകളും മലിങ്കയുടെ പേരിലുണ്ട്. അഞ്ചു ഹാട്രിക്കുകള്‍ കൊയ്ത അദ്ദേഹം രണ്ടു തവണ തുടര്‍ച്ചയായി നാലു ബോളുകളില്‍ നാലു വിക്കറ്റുകളുമെടുത്തിട്ടുണ്ട്.

ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി മലിങ്ക തങ്ങളെ അറിയിച്ചതായി ഈ വര്‍ഷമാദ്യം മുംബൈ ഇന്ത്യന്‍സ് വ്യക്തമാക്കിയിരുന്നു. ഈ കാരണത്താല്‍ പുതിയ സീസണില്‍ അദ്ദേഹത്തെ ടീമില്‍ മുംബൈ നിലനിര്‍ത്തുകയും ചെയ്തിരുന്നില്ല. 2020ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് മലിങ്ക അവസാനമായി ശ്രീലങ്കയ്ക്കു വേണ്ടി ടി20യില്‍ കളിച്ചത്. അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിനെ ദിവസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഈ ടീമില്‍ മലിങ്കയുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് 38ാം വയസ്സില്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ലങ്കയ്ക്കു വേണ്ടി 84 ടി20 മല്‍സരങ്ങളില്‍ നിന്നും 107 വിക്കറ്റുകളാണ് മലിങ്കയുടെ സമ്പാദ്യം. രണ്ടു തവണ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത പേസര്‍ ഒരു തവണ നാലു വിക്കറ്റും നേടി. മലിങ്കയുടെ ഓവറോള്‍ കരിയറെടുക്കുകയാണെങ്കില്‍ 30 ടെസ്റ്റുകളും 226 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 295 ടി20 മല്‍സരങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടി20യിലായിരുന്നു മലിങ്ക കൂടുതല്‍ അപകടകാരിയായി തീര്‍ന്നത്. പ്രത്യേകിച്ചും ഡെത്ത് ഓവറുകളില്‍ അദ്ദേഹം ഉജ്ജ്വലമായി ബൗള്‍ ചെയ്തിരുന്നു. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാന്‍ അസാധാരണ പാടവം തന്നെ മലിങ്കയ്ക്കുണ്ടായിരുന്നു. ടി20 കരിയറില്‍ അദ്ദേഹം വീഴ്ത്തിയത് 390 വിക്കറ്റുകളാണ്.

ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടി നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ മലിങ്ക നടത്തിയിട്ടുണ്ട്. ഇതില്‍ 2019ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഫൈനലില്‍ അദ്ദേഹമെറിഞ്ഞ അവസാന ഓവര്‍ ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല. അവസാന ബോളില്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ പുറത്താക്കിയ മലിങ്ക മുംബൈയ്ക്കു ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയവും നാലാം ഐപിഎല്‍ കിരീടവും സമ്മാനിച്ചിരുന്നു. അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറിലെ അവസാന ഓവറും ഇതു തന്നെയാണ്. 2020ല്‍ യുഎഇ വേദിയായ ടൂര്‍ണമെന്റില്‍ മലിങ്ക കളിച്ചിരുന്നില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, September 14, 2021, 18:03 [IST]
Other articles published on Sep 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X