വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ്: മുന്‍ ചാംപ്യന്‍മാര്‍ നാണംകെട്ട് മടങ്ങുമോ? ലങ്കയുടെ വിധി ഇന്നറിയാം... എതിരാളി അഫ്ഗാന്‍

ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിനോട് ലങ്ക തോറ്റിരുന്നു

ലങ്കയുടെ വിധി ഇന്നറിയാം | Oneindia Malayalam

അബുദാബി: അഞ്ചു തവണ ഏഷ്യാ കപ്പ് ചാംപ്യന്‍മാരായ ശ്രീലങ്കയ്ക്ക് ഇത്തവണ നാണംകെട്ട് മടങ്ങേണ്ടുവരുമോ? ലങ്കയുടെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വൈകീട്ട് അഞ്ചുു മണിക്കു നടക്കുന്ന ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ മല്‍സത്തില്‍ അപകടകാരികളായ അഫ്ഗാനിസ്താനാണ് ലങ്കയുടെ എതിരാളികള്‍. ഈ മല്‍സരത്തില്‍ തോറ്റാല്‍ ലങ്കയ്ക്കു നാട്ടിലേക്കു വിമാനം കയറാം. അപ്പോള്‍ ബംഗ്ലാദേശും അഫ്ഗാനും സൂപ്പര്‍ ഫോറിലെത്തും. എന്നാല്‍ ലങ്ക ജയിക്കുകയാണെങ്കില്‍ ബംഗ്ലാദേശും അഫ്ഗാനും തമ്മിലുള്ള അടുത്ത മല്‍സരത്തിന്റെ വിധി നിര്‍ണായകമാവും.

1

ഉദ്ഘാടന മല്‍സത്തില്‍ ബംഗ്ലാദേശിനോട് കനത്ത പരാജയമാണ് ലങ്ക ഏറ്റുവാങ്ങിയത്. 137 റണ്‍സിന് ബംഗ്ലാ കടുവകള്‍ ദ്വീപുകാരെ നിഷ്പ്രഭരാക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ബംഗ്ലാദേശിന്റെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിട്ടും കളിയില്‍ പിടിമുറുക്കാന്‍ ലങ്കയ്ക്കായില്ല. മറുപടി ബാറ്റിങില്‍ ബംഗ്ലാദേശിന്റെ ബൗളിങ് ആക്രമണത്തില്‍ ലങ്ക തകര്‍ന്നടിയുകയും ചെയ്തു.

റോണോ ഈസ് ബാക്ക്, അതും ഇരട്ടഗോളോടെ!! സൂപ്പര്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെ... വീഡിയോറോണോ ഈസ് ബാക്ക്, അതും ഇരട്ടഗോളോടെ!! സൂപ്പര്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെ... വീഡിയോ

രവി ശാസ്ത്രിയെ പുറത്താക്കണം; കോച്ചിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിയെ പുറത്താക്കണം; കോച്ചിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം

മികച്ച ഫോമിലുള്ള അഫ്ഗാനെതിരേ ലങ്കയക്കു ജയം എളുപ്പമാവില്ല. സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ നയിക്കുന്ന ബൗളിങ് നിരയാവും ലങ്കയ്ക്ക ഏറ്റവുമധികം വെല്ലുവിളിയാവുക. ഏകദിനത്തില്‍ ഇതുവരെ അഫ്ഗാനോടു തോറ്റിട്ടില്ലെന്നത് ലങ്കയ്ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഇതിനു മുമ്പ് രണ്ടു തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ജയം ലങ്കയ്ക്കായിരുന്നു.

ടീം
ശ്രീലങ്ക- ആഞ്ചലോ മാത്യൂസ് (ക്യാപ്റ്റന്‍), അമിലോ അപോന്‍സോ, ദുഷ്മന്ത ചമീര, അഖില ധനഞ്ജയ, നിറോഷന്‍ ഡിക്ക്‌വെല്ല, ഷെഹാന്‍ ജയസൂര്യ, സുരംഗ ലക്മല്‍, ലസിത് മലിങ്ക, കുശാല്‍ മെന്‍ഡിസ്, ദില്‍റുവാന്‍ പെരേര, കുശാല്‍ പെരേര, തിസാര പെരേര, കസുന്‍ രജിത, ദസുന്‍ ഷനക, ധനഞ്ജയ ഡിസില്‍വ, ഉപുല്‍ തരംഗ.
അഫ്ഗാനിസ്താന്‍- അസ്ഗര്‍ സ്റ്റാനിക്‌സായ് (ക്യാപ്റ്റന്‍), മുഹമ്മദ് ഷഹ്‌സാദ്, ഇഹ്‌സാനുള്ള ജനത്, ജാവേദ് അഹമ്മദി, റഹ്മത്ത് ഷാ, ഹഷ്മത്ത് ഷാഹിദി, മുഹമ്മദ് നബി, ഗുല്‍ബദിന്‍ നയ്ബ്, റാഷിദ് ഖാന്‍, നജിബൂള്ള സദ്രാന്‍, മുജീബുര്‍ റഹ്മാന്‍, അഫ്താബ് ആലം, സമിയുള്ള ഷെന്‍വാരി, മുനീര്‍ അഹമ്മദ്, സയ്ദ് ഷിര്‍സാദ്, ഷറഫുദ്ദീന്‍ അഷ്‌റഫ്, യാമിന്‍ അഹമ്മദ്‌സായ്.

Story first published: Monday, September 17, 2018, 11:43 [IST]
Other articles published on Sep 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X