ഒന്‍പത് ക്രിക്കറ്റ് താരങ്ങളെ മന്ത്രി തടഞ്ഞുവെച്ചു; കാരണം?

Posted By:

കൊളംബൊ: ഇന്ത്യയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന മത്സരങ്ങള്‍ക്കുള്ള ഒന്‍പത് ശ്രീലങ്കന്‍ താരങ്ങളെ കായികമന്ത്രി തടഞ്ഞുവെച്ചു. ടീമിന്റെ തെരഞ്ഞെടുപ്പില്‍ തൃപ്തിയില്ലാത്തതിനെ തുടര്‍ന്നാണ് മന്ത്രി ദയാസിരി ജയശേഖര ക്രിക്കറ്റ് താരങ്ങളെ തടഞ്ഞുവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലേക്ക് യാത്രതിരിക്കാനായി താരങ്ങള്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെ മടങ്ങിവരാന്‍ നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരെ അടുത്തിടെ ഒരു മത്സരത്തില്‍ പോലും ജയിക്കാന്‍ കഴിയാത്തതില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ആരാധകര്‍ വലിയ പ്രതിഷേധമുയര്‍ത്തുന്നതിനിടയിലാണ് മന്ത്രിയുടെ നടപടിയെന്നത് ശ്രദ്ധേയമാണ്.

dayasirijayasekara

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മറ്റു താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കായുണ്ട്. ഈ വര്‍ഷം 21 ഏകദിന മത്സരങ്ങളിലാണ് മുന്‍ ലോക ചാമ്പ്യന്മാര്‍ പരാജയപ്പെട്ടത്. ജയിച്ചതാകട്ടെ ആകെ നാലു മത്സരങ്ങളും. അതുകൊണ്ടുതന്നെ, മികച്ച കളിക്കാര്‍ മാത്രം ഇന്ത്യയിലേക്ക് പോയാല്‍ മതിയെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ഇപ്പോഴത്തെ ടീമില്‍ രണ്ടു മാറ്റങ്ങള്‍ വേണമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. തിസാര പേരേരയാണ് ശ്രീലങ്കന്‍ ടീമിനെ നയിക്കുന്നത്. മന്ത്രി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയശേഷം ടീം അടുത്തദിവസം ഇന്ത്യയിലേക്ക് തിരിക്കും.

Story first published: Wednesday, December 6, 2017, 9:25 [IST]
Other articles published on Dec 6, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍