ലോകകപ്പ് തൊട്ടരികെ, എന്നിട്ടും നിര്‍ത്തി... ഞെട്ടിച്ച വിരമിക്കലിനു കാരണം, വെളിപ്പെടുത്തി എബിഡി

By Manu
ഞെട്ടിച്ച വിരമിക്കലിനു കാരണം വെളിപ്പെടുത്തി എബിഡി | Oneindia Malayalam

ജൊഹാനസ്ബര്‍ഗ്: 2018ല്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവുമധികം ഞെട്ടിച്ചത് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ എബി ഡിവില്ലിയേഴ്‌സിന്റെ അപ്രതീക്ഷിത വിരമിക്കലായിരുന്നു. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കെ, ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ എബിഡി ഇത്രയും കടുപ്പമേറിയ ഒരു തീരുമാനമെടുത്തത് ക്രിക്കറ്റ് പ്രേമികളെയാകെ നിരാശരാക്കിയിരുന്നു.

ലോകകപ്പിന് തൊട്ടുമുന്‍പ് ഇന്ത്യയുടെ ഏകദിന റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട് ലോകകപ്പിന് തൊട്ടുമുന്‍പ് ഇന്ത്യയുടെ ഏകദിന റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട്

ഈ മാസം നടക്കാനിരിക്കുന്ന ലോകകപ്പില്‍ കളിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിവരണമെന്ന് പലരും എബിഡിയോടു അഭ്യര്‍ഥിച്ചിരുന്നെങ്കിലും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചു നിന്നു. അന്നത്തെ വിരമിക്കലിനു പിന്നിലെ യഥാര്‍ഥ കാരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് എബിഡി.

തിരിച്ചുവരുമോ?

തിരിച്ചുവരുമോ?

ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിരമിക്കലിനെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമെല്ലാം എബിഡി വെളിപ്പെടുത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു ഇനിയൊരു മടങ്ങിവരവ് ഉണ്ടാവുമോയെന്ന ചോദ്യത്തിനു താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 2023ല്‍ തനിക്കെത്ര വയസ്സുണ്ടാവും? 39... ധോണി അപ്പോഴും കളിക്കളത്തില്‍ തുടരുകയാണങ്കില്‍ താനും തിരിച്ചുവരുമെന്നു ചിരിയോടെ എബിഡി പറഞ്ഞു. അപ്പോഴും പൂര്‍ണ ഫിറ്റ്‌നസുണ്ടെങ്കില്‍ എന്തു സംഭവിക്കുമെന്ന് ആര്‍ക്കറിയാമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പ് കളിക്കാന്‍ ആഗ്രഹിച്ചിരുന്നു

ലോകകപ്പ് കളിക്കാന്‍ ആഗ്രഹിച്ചിരുന്നു

ഈ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി എബിഡി വെളിപ്പെടുത്തി. വളരെ സെന്‍സിറ്റീവായ ഒരു സാഹചര്യമായിരുന്നു അപ്പോഴത്തേത്. അവസാനത്തെ മൂന്നു വര്‍ഷത്തെ കരിയറില്‍ ടീമിലേക്കു വരികയും ഇടയ്ക്കു വിട്ടുനില്‍ക്കുകയും ചെയ്യുന്നയാളാണ് താനെന്നു വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അതുകൊണ്ടാണ് ലോകകപ്പില്‍ കളിക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായിട്ടും വിരമിക്കാനുള്ള കഠിനായ തീരുമാനം കൈക്കൊണ്ടതെന്നു താരം വിശദമാക്കി.

അതുകൊണ്ടാണ് വിരമിക്കല്‍ പിന്‍വലിച്ച് ലോകകപ്പില്‍ തിരിച്ചെത്തണമെന്നു പലരും ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്നതെന്നും മിസ്റ്റര്‍ 360 പറഞ്ഞു.

നാട്ടില്‍ നിന്നും വിമര്‍ശനം നേരിട്ടു

നാട്ടില്‍ നിന്നും വിമര്‍ശനം നേരിട്ടു

നാട്ടില്‍ നിന്നു പോലും നേരിട്ട വിമര്‍ശനങ്ങളാണ് തന്നെ നിരാശനാക്കിയതെന്നും അതുകൊണ്ടാണ് ഇത്രയും പെട്ടെന്നു കളി മതിയാക്കിയതെന്നും എബിഡി വ്യക്തമാക്കി. വിരമിക്കാനുള്ള തീരുമാനം കടുപ്പം തന്നെയായിരുന്നു, പക്ഷെ നാട്ടുകാര്‍ പോലും തനിക്കെതിരേ വന്നപ്പോല്‍ അതല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നും താരം പറഞ്ഞു.

വിരമിച്ചെങ്കിലും ടി20 ലീഗുകളില്‍ സജീവമാണ് എബിഡി. അടുത്തിടെ സമാപിച്ച ഐപിഎല്ലിന്റെ 12ാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സിനു വേണ്ടി അദ്ദേഹം കളിച്ചിരുന്നു. 35 കാരനായ താരം 440 റണ്‍സാണ് സീസണില്‍ നേടിയത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, May 20, 2019, 9:30 [IST]
Other articles published on May 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X