വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ് സൗത്താഫ്രിക്ക! ഇന്നിങ്‌സ് ജയം; ലോക ചാംപ്യന്‍ഷിപ്പില്‍ തലപ്പത്ത്

ഇന്നിങ്‌സിനും 12 റണ്‍സിനുമാണ് സൗത്താഫ്രിക്കയുടെ വിജയം

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ പുതിയ അഗ്രസീവ് ശൈലിയായ ബാസ്‌ബോളിനെ മടക്കി കൈയില്‍ക്കൊടുത്ത് സൗത്താഫ്രിക്കയ്ക്കു ഗംഭീര വിജയം. ലോര്‍ഡ്‌സിലെ ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 12 റണ്‍സിനുമാണ് ബെന്‍ സ്‌റ്റോക്‌സിനെയും സംഘത്തെയും സൗത്താഫ്രിക്ക വാരിക്കളഞ്ഞത്. രണ്ടിന്നിങ്‌സിലും 200 റണ്‍സ് പോലും കടക്കാന്‍ ഇംഗ്ലണ്ടിനായില്ല.

IPL 2023: ജഡ്ഡുവടക്കം രണ്ടു പേരെ സിഎസ്‌കെ വിറ്റേക്കും! മുംബൈ ഒരാളെ കൈവിടുംIPL 2023: ജഡ്ഡുവടക്കം രണ്ടു പേരെ സിഎസ്‌കെ വിറ്റേക്കും! മുംബൈ ഒരാളെ കൈവിടും

1

ഈ വിജയത്തോടെ ഓസ്‌ട്രേലിയയെ പിന്തള്ളി ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ സൗത്താഫ്രിക്ക തലപ്പത്തേക്കു കയറുകയും ചെയ്തു. 75 ശതമാനം പോയിന്റ് ശരാശരിയോടെയാണ് സൗത്താഫ്രിക്ക ഒന്നാംസ്ഥാനക്കാരായത്. ഓസ്‌ട്രേലിയ (70), ശ്രീലങ്ക (53.33), ഇന്ത്യ (52.08) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

2

Asia Cup 2022: സഞ്ജുവിനെ തഴയാന്‍ കാരണമുണ്ട്! പിന്നെ എങ്ങനെ ടീമിലെടുക്കുമെന്ന് കൈഫ്

ലോര്‍ഡ്‌സിലെ ഒന്നാം ടെസ്റ്റിലേക്കു വന്നാല്‍ രണ്ടിന്നിങ്‌സുകളിലും ഇംഗ്ലണ്ട് ബാറ്റിങ് നിര ദയനീയ പരാജയമായി മാറി. ആദ്യ ഇന്നിങ്‌സില്‍ 165 റണ്‍സാണ് ഇംഗ്ലണ്ടിനു നേടാനായത്. ഓലി പോപ്പിന്‍റെ (73) ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. മറ്റാരും 20 പ്ലസ് പോലും നേടിയില്ല. അഞ്ചു വിക്കറ്റെടുത്ത കാഗിസോ റബാഡയും മൂന്നു പേരെ പുറത്താക്കിയ ആന്റിച്ച് നോര്‍ക്കിയയും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

Asia Cup: രക്ഷിക്കാന്‍ രോഹിത്തിനുമാവില്ല, പാകിസ്താനോടു ഇന്ത്യ വീണ്ടും തോല്‍ക്കും! കാരണമറിയാം

3

മറപുടി ബാറ്റിങില്‍ സൗത്താഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 326 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. 161 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡാണ് ഇതോടെ സൗത്താഫ്രിക്കയ്ക്കു ലഭിച്ചത്. സൗത്താഫ്രിക്കന്‍ ഇന്നിങ്‌സിലെ അമരക്കാരനായത് ഓപ്പണര്‍ സറെല്‍ എര്‍വിയാണ്. താരം 73 റണ്‍സെടുത്തു. മാര്‍ക്കോ യാന്‍സണ്‍ 48ഉം നായകന്‍ ഡീന്‍ എല്‍ഗര്‍ 47ഉം കേശവ് മഹാരാജ് 41 റണ്‍സുമെടുത്തു.

4

രണ്ടാമിന്നിങ്‌സിലും ഇംഗ്ലണ്ടിനെ സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ നിലംതൊടീച്ചില്ല. വെറും 149 റണ്‍സിനു ആതിഥേയരെ അവര്‍ എറിഞ്ഞിട്ടു. 35 റണ്‍സ് വീതമെടുത്ത അലെക്‌സ് ലീസും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് പ്രധാന സ്‌കോറര്‍മാര്‍. നോര്‍ക്കിയ മൂന്നും റബാഡ, മഹാരാജ്, യാന്‍സണ്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതമെടുത്തു. റബാഡയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ജയത്തോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ സൗത്താഫ്രിക്ക 1-0നു മുന്നിലെത്തി.

Story first published: Friday, August 19, 2022, 23:16 [IST]
Other articles published on Aug 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X