മുന്‍നിര തകര്‍ന്നു... ഡര്‍ബനില്‍ ദക്ഷിണാഫ്രിക്ക വന്‍ തോല്‍വിയിലേക്ക്

Written By:

ഡര്‍ബന്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക വന്‍ തോല്‍വിയിലേക്കു നീങ്ങുന്നു. 417 റണ്‍സിന്റെ വന്‍ വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ദിനം 22 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാലു വിക്കറ്റിന് 63 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ആറു വിക്കറ്റ് മാത്രം ശേഷിക്കെ അവര്‍ക്കു ജയിക്കാന്‍ 354 റണ്‍സ് കൂടി വേണം.

വിരാട് കോലി, ഇന്ത്യ ക്രിക്കറ്റിലെ 'ടാറ്റൂ മാന്‍'... വീണ്ടുമൊന്നു കൂടി, കോലിയുടെ കലക്ഷന്‍ കാണാം

ജെയിംസ് ഏറ്റവും മോശം കോച്ച്!! തുറന്നടിച്ച് ബെര്‍ബറ്റോവ്, സൂപ്പര്‍ കപ്പില്‍ കളിക്കില്ല?

'ഗംഭീര'യുഗം കഴിഞ്ഞു, ഇനി വിജയ തൃ'ക്കാര്‍ത്തിക' കാണാം... കൊല്‍ക്കത്തയെ കാര്‍ത്തിക് നയിക്കും

1

മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയതാണ് ദക്ഷിണാഫ്രിക്കയുടെ സമനില പ്രതീക്ഷകള്‍ക്കു പോലും മങ്ങലേല്‍പ്പിച്ചത്. ഡീന്‍ എല്‍ഗര്‍ (9), ഹാഷിം അംല (8), എബി ഡിവില്ലിയേഴ്‌സ് (0), ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി (4) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു. 38 റണ്‍സുമായി ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രാമും രണ്ടു റണ്‍സെടുത്ത ത്യുനിസ് ഡിബ്രുയ്‌നുമാണ് ക്രീസിലുള്ളത്.

2

നേരത്തേ ഓസീസിന്റെ രണ്ടാമിന്നിങ്‌സ് 227 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. കാമറണ്‍ ബാന്‍ക്രോഫ്റ്റ് (53), ക്യാപ്റ്റന്‍ സ്്റ്റീവ് സ്മിത്ത് (38), ഷോണ്‍ മാര്‍ഷ് (33) എന്നിവരാണ് ഓസീസ് നിരയില്‍ ചെറുത്തുനില്‍പ്പ് നടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജ് നാലും മോര്‍നെ മോര്‍ക്കല്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ മഹാരാജ് അഞ്ചു വിക്കറ്റ് പോക്കറ്റിലാക്കിയിരുന്നു.

Story first published: Sunday, March 4, 2018, 15:48 [IST]
Other articles published on Mar 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍