വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിദേശത്ത് ടീം ഇന്ത്യക്കു പിഴയ്ക്കുന്നതെവിടെ? ഉത്തരം കണ്ടെത്താന്‍ ഗാംഗുലി

വിരാട് കോലി, രവി ശാസ്ത്രി എന്നിവരുമായി ഇതേക്കുറിച്ച് സംസാരിക്കും

മുംബൈ: വിദേശത്ത് ടീം ഇന്ത്യയുടെ മോശം പ്രകടനം ഇനിയും വച്ചുപൊറുപ്പിക്കാനാവില്ലെന്ന നിലപാടിലേക്കു നീങ്ങുകയാണെന്ന് സൂചന നല്‍കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈ വിഷയത്തെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, കോച്ച് രവി ശാസ്ത്രി എന്നിവരുമായി സംസാരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദാദ. അവസാനമായി ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യക്കു ദയനീയ പരാജയം നേരിട്ടിരുന്നു. രണ്ടു പരമ്പരകളിലും ഇന്ത്യ തൂത്തുവാരപ്പെടുകയായിരുന്നു.

1

നാട്ടിലേതു പോലെ വിദേശത്തും ഇന്ത്യക്കു ഇനി മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്നും താരങ്ങള്‍ക്കു തങ്ങളുടെ കഴിവ് പുറത്തെടുക്കാന്‍ കൂടുതല്‍ അവസരം നല്‍കേണ്ടതും പ്രധാനമാണെന്ന് ഗാംഗുലി പറയുന്നു. വിദേശത്തും നമ്മുടെ ടീം നന്നായി പെര്‍ഫോം ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ അവര്‍ അതു ചെയ്യുന്നില്ല. ഇക്കാര്യം മറച്ചുവയ്ക്കാന്‍ കഴിയില്ല. താന്‍ ക്യാപ്റ്റനായിരുന്നപ്പോഴും വിദേശത്തെ ടീമിന്റെ പ്രകടനം കൂടി പരിഗണിച്ച ശേഷം മാത്രമേ തന്റെ കഴിവ് വിലയിരുത്താവൂയെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴും ഇതു തന്നെയാണ് പറയുന്നത്. വിരാട്, രവി എന്നിവരുമായി ഇതേക്കുറിച്ച് സംസാരിക്കുകയും വിദേശത്ത് നന്നായി കളിക്കാനുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് ഗാംഗുലി വ്യക്തമാക്കി.

ഇന്ത്യന്‍ ടീമില്‍ ഇടയ്ക്കിടെ താരങ്ങളെ മാറ്റിക്കൊണ്ടിരുക്കുന്നതും പ്ലെയിങ് പൊസിഷന്‍ മാറിക്കൊണ്ടിരിക്കുന്നതും പ്രകടനത്തെ ബാധിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഗാംഗുലിയുടെ മറുപടി ഇങ്ങനെയായിരുന്നു- കഴിഞ്ഞ നാലു മാസത്തോളമായി ഈ രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. ഇപ്പോള്‍ പഴയതുപോലെ അഴിച്ചു പണികള്‍ നടക്കുന്നില്ല. കെഎല്‍ രാഹുല്‍ ഇപ്പോള്‍ രണ്ടു ഫോര്‍മാറ്റുകളില്‍ കളിക്കുന്നത് നിങ്ങള്‍ക്കു കാണാം. മുഹമ്മദ് ഷമി മൂന്നു ഫോര്‍മാറ്റിലും ടീമില്‍ തിരികെയെത്തിക്കഴിഞ്ഞു. രവീന്ദ്ര ജഡേജയും മൂന്നു ഫോര്‍മാറ്റിലും ടീമിന്റെ ഭാഗമാണ്. രോഹിത് ശര്‍മയും ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റിലുമുണ്ട്.

2

സ്ഥിരത നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനമാണ്. സമ്മര്‍ദ്ദം തീര്‍ച്ചയായും ഉണ്ടാവും. എന്നാല്‍ അമിത സമ്മര്‍ദ്ദമുണ്ടായാല്‍ അത് പ്രകടനത്തെയും ബാധിക്കുമെന്നാണ് താന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനത്തെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നയാളാണ് കോലി. അത് ചെയ്തു കൊണ്ടിരിക്കുന്ന താരം കൂടിയാണ് അദ്ദേഹം. നമ്മള്‍ ന്യൂസിലാന്‍ഡില്‍ നന്നായി കളിച്ചില്ല. അഞ്ചു ആറ് മാസത്തിനുള്ളില്‍ നമുക്ക് ഓസ്‌ട്രേലിയന്‍ പര്യടനം വരാനിരിക്കുകയാണ്. ബിസിസിഐ പ്രസിഡന്റായി അപ്പോഴും താന്‍ ഉണ്ടാവുമോയെന്ന കാര്യം ഉറപ്പില്ല. എങ്കിലും എവിടെയായാലും ടീം വിദേശത്തു നന്നായി കളിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.

Story first published: Wednesday, July 8, 2020, 19:08 [IST]
Other articles published on Jul 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X