വിലക്കിനെ വെല്ലുവിളിക്കാന്‍ സ്മിത്തും ബാന്‍ക്രോഫ്റ്റും ഇല്ല... പക്ഷെ വാര്‍ണര്‍?

Written By:

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ അപ്പീല്‍ പോവേണ്ടതില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഓപ്പംണറായിരുന്ന കാമറണ്‍ ബാന്‍ക്രോഫ്റ്റും തീരുമാനിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കേപ്ടൗണ്ടില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് ഏറെ വിവാദമുണ്ടാക്കിയ പന്ത് ചുരണ്ടല്‍ സംഭവം അരങ്ങേറിയത്. അന്വേഷണത്തില്‍ കുറ്റക്കാരെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് സ്മിത്ത്, ബാന്‍ക്രോഫ്റ്റ്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരെ ടീമില്‍ നിന്നൊഴിക്കായി ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇവര്‍ക്കു വിലക്കും ഏര്‍പ്പെടുത്തി. സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കുമാണ് വിലക്കിയത്.

ഐപിഎല്‍: മുംബൈയുടെ പ്രതീക്ഷകള്‍, ലക്ഷ്യങ്ങള്‍... വെല്ലുവിളി ഒന്നു മാത്രം!! രോഹിത് മനസ്സ് തുറക്കുന്നു

ഐപിഎല്‍; കോലിയുടെ ആദ്യ ശമ്പളം എത്രയെന്നറിയുമോ?; ഇപ്പോള്‍ ഞെട്ടിക്കുന്ന പ്രതിഫലം

1

തനിക്കു സംഭവിച്ച തെറ്റും തുടര്‍ന്നുണ്ടായ വിലക്കും മറ്റുള്ളവര്‍ക്കു ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും അതുകൊണ്ടു തന്നെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിധിക്കെതിരേ അപ്പീല്‍ പോവുന്നില്ലെന്നും സ്മിത്ത് വ്യക്തമാക്കി. ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ കഴിഞ്ഞ സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയ ശക്തമായ മുന്നറിയിപ്പാണ് താനടക്കമുള്ള താരങ്ങളെ വിലക്കിയതിലൂടെ നല്‍കിയത്. അതിനാല്‍ അപ്പീല്‍ നല്‍കില്ലെന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

2

അതേസമയം, വാര്‍ണര്‍ അപ്പീല്‍ നല്‍കുമോയെന്നാണ് ഇനി അറിയാനുള്ളത്. വിലക്കിനെതിരേ അപ്പീല്‍ നല്‍കാന്‍ ഈ മാസം 11 വരെ സമയം നല്‍കിയിട്ടുണ്ട്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലക്കിനെതിരേ അപ്പീല്‍ പോവാന്‍ വാര്‍ണര്‍ ആലോചിക്കുന്നുണ്ടെന്ന തരത്തില്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ തീരുമാനത്തെക്കുറിച്ച് വാര്‍ണറോ അടുത്ത ബന്ധമുള്ളവരോ ഒന്നും പ്രതികരിച്ചിട്ടില്ല. നേരത്തേ വിലക്ക് ചുമത്തിയ ശേഷം സ്മിത്തിനു പിന്നാലെ വാര്‍ണറും വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരയുകയും മാപ്പുചോദിക്കുകയും ചെയ്തിരുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 5, 2018, 9:25 [IST]
Other articles published on Apr 5, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍