വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാല്-അഞ്ച് മൈലുകള്‍ ട്രക്ക് വലിക്കുമായിരുന്നു! വേഗരഹസ്യം വെളിപ്പെടുത്തി അക്തര്‍

ലോകത്തിലെ ഏറ്റവും വേഗമറിയ ബൗളറാണ്

ലോക ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബൗളറെന്ന ലോക റെക്കോര്‍ഡ് പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തറിനു അവകാശപ്പെട്ടതാണ്. 2003 ആഗസ്റ്റ് 22നായിരുന്നു റാവല്‍പിണ്ടി എക്‌സ്പ്രസിന്റെ ആ തീയുണ്ടയുടെ പിറവി. ഇംഗ്ലണ്ടുമായി ഏകദിന ലോകകപ്പ് മല്‍സരത്തില്‍ ഓപ്പണര്‍ നിക്ക് നൈറ്റിനാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ ബോള്‍ നേരിടേണ്ടി വന്നത്. 100.23 മൈല്‍ (161.3 കിമി) വേഗത്തില്‍ ബൗള്‍ ചെയ്തായിരുന്നു അക്തര്‍ ലോകത്തെ വിസ്മയിപ്പിച്ചത്. എങ്ങനെയാണ് ഇത്രയും വേഗമേറിയ പന്തെറിയാന്‍ തനിക്കു സാധിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അക്തര്‍.

1

ഈ സീസണിലെ ഐപിഎല്ലില്‍ 155 കിമിക്കു മുകളില്‍ ബൗള്‍ ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ യുവ താരം ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചിരുന്നു. അക്തറിന്റെ ലോക റെക്കോര്‍ഡ് ഭാവിയില്‍ തിരുത്താന്‍ ശേഷിയുള്ള ബൗളറെന്നാണ് ഉമ്രാന്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2

ഒരു ബൗളറെന്ന നിലയില്‍ നിങ്ങള്‍ 155 കിമിയിലെത്തുമ്പോള്‍ നിങ്ങളുടെയുള്ളില്‍ അഞ്ചു കിമി കൂടിയുണ്ടെന്ന് ഓര്‍മിക്കണമെന്നു ഷുഐബ് അക്തര്‍ പറയുന്നു. പക്ഷെ ഈ അധിക അഞ്ചു കിമി ബൗളിങിലേക്കു കൂട്ടിച്ചേര്‍ക്കണമെങ്കില്‍ പ്രത്യേക പരിശീലനം തന്നെ ആവശ്യമാണ്. 100 മൈല്‍ വേഗമെന്ന റെക്കോര്‍ഡ് ബ്രേക്ക് ചെയ്യുന്നതിനു മുമ്പ് ഞാന്‍ 157-158 കിമി വേഗതയിലാണ് ബൗള്‍ ചെയ്തിരുന്നത്. പക്ഷെ എനിക്കു 160 കിമി വേഗത കുറിക്കാനായില്ല. എന്തുകൊണ്ടാണ് ഇതു സാധിക്കാത്തതെന്നു ചിന്തിച്ച് ആശ്ചര്യമാണ് തനിക്കു തോന്നിയതെന്നും അക്തര്‍ വ്യക്തമാക്കി.

3

വേഗത കൂട്ടുന്നതിനു വേണ്ടി താന്‍ പിന്നീട് പ്രത്യേക ചില പരിശീലനങ്ങള്‍ നടത്തിയതായും ഇതാണ് 160ന് മുകളില്‍ ബൗള്‍ ചെയ്യാന്‍ സഹായിച്ചതെന്നും ഷുഐബ് അക്തര്‍ പറയുന്നു. പരിശീലനത്തില്‍ ടയറുകളെടുത്ത് ഞാന്‍ ഓടാന്‍ ആരംഭിച്ചു. എന്നാല്‍ അവയ്ക്കു ഭാരം കുറവാണെന്നു വളരെ പെട്ടെന്നു തന്നെ ഞാന്‍ തിരിച്ചറിഞ്ഞു.

4

ഇതോടെ ചെറിയ വാഹനങ്ങള്‍ തോളിലേറ്റി ഞാന്‍ ഓടാന്‍ തുടങ്ങി. ഇസ്ലാമാബാദില്‍ ആളുകള്‍ അധികമില്ലായിരുന്നു. അതുകൊണ്ടു തന്നെ രാത്രിയില്‍ ഞാന്‍ വാഹനങ്ങള്‍ കയര്‍ കെട്ടി വലിക്കുന്നത് പരിശീലിച്ചു. ഈ വാഹനവും ചെറുതാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. അതോടെ ഞാന്‍ ട്രക്കുകളിലേക്കു തിരിഞ്ഞു. ട്രക്കുകള്‍ ഞാന്‍ വലിക്കാന്‍ ആരംഭിച്ചു. 4-5 മൈലുകള്‍ വരെ ട്രക്കുകള്‍ താന്‍ വലിക്കുമായിരുന്നുവെന്നും അക്തര്‍ വെളിപ്പെടുത്തി.

5

2003ലെ ലോകകപ്പ് ആവുമ്പോഴേക്കും 100 മൈല്‍ വേഗതയില്‍ ബൗള്‍ ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും ഇക്കാര്യം ടീമംഗങ്ങളോടു പറഞ്ഞിരുന്നതായും റാവല്‍പിണ്ടി എക്‌സ്പ്രസ് വ്യക്തമാക്കി. 2003ലെ ലോകകപ്പിനിടെ ഞാന്‍ നെറ്റ്‌സില്‍ ബൗള്‍ ചെയ്തിരുന്നപ്പോള്‍ ബാറ്റര്‍മാര്‍ക്കു നേരിടാന്‍ ഭയമായിരുന്നു. നീ വളരെ വേഗത്തിലാണ് ബാള്‍ ചെയ്യുന്നത്. ഞങ്ങളെ കൊല്ലുമെന്നും അവര്‍ പറയുമായിിരുന്നു. ബൗളിങ് വേഗത ഇത്രയും കൂട്ടുവാന്‍ എന്താണ് ചെയ്തതെന്നും അവര്‍ ചോദിച്ചിരുന്നു. 100 മൈലെന്ന കടമ്പ കടക്കുവാന്‍ ആഗ്രഹിക്കുന്നായും ഇതിനു വേണ്ടി കഠിനമായി പരിശീലനം നടത്തിയെന്നുമാണ് അവരോടു പറഞ്ഞതെന്നും അക്തര്‍ വെളിപ്പെടുത്തി.

6

ലോകകപ്പില്‍ ഞാന്‍ റെക്കോര്‍ഡ് തിരുത്തുമെന്നു ടീമംഗങ്ങളായ സഖ്‌ലയ്ന്‍ മുഷ്താഖ്, അസ്ഹര്‍ മുഹമ്മൂദ് എന്നിവരോടു ഞാന്‍ പറഞ്ഞിരുന്നു. ഇംഗ്ലണ്ടമായു കളിയില്‍ ഞാന്‍ 161.3 കിമിയില്‍ ബൗള്‍ ചെയ്തപ്പോള്‍ ഇനിയും വേഗത്തില്‍ പന്തെറിയാനാവുമെന്ന് എനിക്കു തോന്നി. പക്ഷെ അതിനു ശേഷം എനിക്കു ശരീരത്തിന്റെ പല ഭാഗങ്ങളിലും വിള്ളലുണ്ടാവാന്‍ ആരംഭിച്ചു. പുറംഭാഗത്തും കാല്‍പ്പേശിയിലുമെല്ലാം വലിവും വേദനയും അനുഭവപ്പെട്ടു. ഞാന്‍ വീണു പോവുമെന്നും ലോകകപ്പ് നഷ്ടമായേക്കുമൊക്കെ ഭയപ്പെട്ടു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ വേഗതയിലെറിയാനുള്ള ശ്രമം താന്‍ ഉപേക്ഷിച്ചതെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, May 21, 2022, 21:01 [IST]
Other articles published on May 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X