വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്പിന്നറെങ്കില്‍ ഓക്കെ, ആദ്യ പന്ത് നേരിടാന്‍ മടി, രോഹിത്തിന്റെ പരാതി സത്യമോ? പ്രതികരിച്ച് ധവാന്‍

ചാംപ്യന്‍സ് ട്രോഫിക്കിടെയായിരുന്നു സംഭവം

ദില്ലി: ഇന്നിങ്‌സിലെ ആദ്യത്തെ പന്ത് നേരിടാന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തന്റെ ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാന് മടിയാണെന്ന ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് തമാശയായി ഹിറ്റ്മാന്‍ ഇക്കാര്യം പറഞ്ഞത്. 2013ല്‍ നടന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിക്കിടെ ധവാന്‍ തയ്യാറാവാത്തത് കാരണം അന്നു ഓപ്പണറായി പരീക്ഷിക്കപ്പെട്ട തനിക്കു ന്യൂബോള്‍ നേരിടേണ്ടി വന്നതായും രോഹിത് പറഞ്ഞിരുന്നു.

സിക്‌സറടിക്കട്ടെയെന്ന് ധോണി, ചാപ്പലിന്റെ നിര്‍ദേശം ഇങ്ങനെ... ധോണിയെ മികച്ച ഫിനിഷറാക്കിയത് ഈ ഉപദേശംസിക്‌സറടിക്കട്ടെയെന്ന് ധോണി, ചാപ്പലിന്റെ നിര്‍ദേശം ഇങ്ങനെ... ധോണിയെ മികച്ച ഫിനിഷറാക്കിയത് ഈ ഉപദേശം

പഴയ ഇന്ത്യ ഇങ്ങനെയല്ല, പാവത്താന്‍മാര്‍... ഇപ്പോള്‍ തൊട്ടാല്‍ തിരിച്ചടിക്കും!! കാരണം ഗാംഗുലിപഴയ ഇന്ത്യ ഇങ്ങനെയല്ല, പാവത്താന്‍മാര്‍... ഇപ്പോള്‍ തൊട്ടാല്‍ തിരിച്ചടിക്കും!! കാരണം ഗാംഗുലി

ടീം ഇന്ത്യയിലേക്കു ധോണിക്ക് മടങ്ങിവരവുണ്ടോ? ചര്‍ച്ച ചെയ്ത് രോഹിത്തും റെയ്‌നയും, ഒരേ അഭിപ്രായംടീം ഇന്ത്യയിലേക്കു ധോണിക്ക് മടങ്ങിവരവുണ്ടോ? ചര്‍ച്ച ചെയ്ത് രോഹിത്തും റെയ്‌നയും, ഒരേ അഭിപ്രായം

രോഹിത്തിന്റെ ഈ 'പരാതിക്കു' മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് ധവാന്‍. ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് രോഹിത്തിന്റെ പരാതിയെക്കുറിച്ച് ധവാന്‍ മറുപടി നല്‍കിയത്.

ഇഷ്ടമല്ലെന്നു ധവാന്‍

ഇന്നിങ്‌സിലെ ആദ്യത്തെ പന്ത് നേരിടാന്‍ തനിക്കു ഇഷ്ടമല്ലെന്നു ധവാനും സമ്മതിക്കുന്നു. ഓപ്പണിങില്‍ തന്റെ പങ്കാളി യുവതാരമാണെങ്കില്‍ താന്‍ അവനുമായി സംസാരിക്കും. ആദ്യത്തെ പന്ത് നേരിടാന്‍ അവന് ബുദ്ധിമുട്ടുണ്ടെങ്കില്‍ താന്‍ ന്യൂ ബോള്‍ നേരിടുകയും ചെയ്യും.
2013ല്‍ രോഹിത് പരാമര്‍ശിച്ച മല്‍സരം തന്റെ തിരിച്ചുവരവ് മല്‍സരം കൂടിയായിരുന്നു. രോഹിത്താവട്ടെ ഓപ്പണറായി തുടക്കമിട്ട മല്‍സരവുമായിരുന്നു. തന്റെ മടങ്ങിവരവ് മല്‍സരമായതിനാല്‍ തന്നെ അന്നു രോഹിത് ആദ്യത്തെ പന്ത് നേരിടുകയും ചെയ്തു. പിന്നീട് ഇതൊരു പാറ്റേണായി മാറി. ഭൂരിഭാഗം മല്‍സരങ്ങളിലും ഇത് തുടരുകയായിരുന്നുവെന്നും ധവാന്‍ വിശദമാക്കി.

വാര്‍ണര്‍ പറഞ്ഞത്

അന്നു രോഹിത്തുമായുള്ള സലൈവില്‍ വാര്‍ണറും ധവാനൊപ്പമുള്ള ബാറ്റിങിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഐപിഎല്ലില്‍ നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍റെ ഓപ്പണിങ് ജോടികളായിരുന്നു ധവാനും വാര്‍ണറും. ഓവറിലെ അവസാനത്തെ പന്തില്‍ ധവാന്‍ പലപ്പോഴും സിംഗിള്‍ നേടാറുണ്ടെന്നായിരുന്നു വാര്‍ണറുടെ വാക്കുകള്‍. ഇതിനോടും ഇര്‍ഫാനുമായുള്ള ലൈവില്‍ ധവാന്‍ പ്രതികരിച്ചു.
ഓവറിലെ അവസാനത്തെ പന്തില്‍ താന്‍ സിംഗിള്‍ നേടാറുണ്ടെന്നാണ് വാര്‍ണര്‍ പറയുന്നത്. എന്നാല്‍ ഇതിനോടു താന്‍ യോജിക്കുന്നില്ല. മനപ്പൂര്‍വ്വം താന്‍ അങ്ങനെ ഇതുവരെ ചെയ്തിട്ടില്ലെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

രോഹിത്തിന്റെ 'പരാതി'

2013ല്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരായ ചാംപ്യന്‍സ് ട്രോഫിക്കിടെയുണ്ടായ രസകരമായ സംഭവമാണ് രോഹിത് വെളിപ്പെടുത്തിയത്. അന്നു ഇംഗ്ലണ്ടിലായിരുന്നു ടൂര്‍ണമെന്റ്. രോഹിത് ഏകദിനത്തില്‍ ഓപ്പണറായി പരീക്ഷിക്കപ്പെട്ടിരുന്ന സമയമായിരുന്നു അത്.
ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ധവാനൊടൊപ്പം ക്രീസിലേക്കു വരുമ്പോള്‍ എല്ലായ്‌പ്പോഴും തന്നോട് ആദ്യ ഓവറില്‍ സ്‌ട്രൈക്ക് നേരിടാന്‍ ധവാന്‍ പറയുമായിരുന്നുവെന്ന് രോഹിത് വെളിപ്പെടുത്തി. അന്ന് അത് വലിയ വെല്ലുവിളിയുയര്‍ത്തുന്ന കാര്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പിന്നര്‍ വരട്ടെയെന്നു ധവാന്‍

ധവാനെ വിഡ്ഢിയെന്നാണ് തമാശയായി രോഹിത് വിശേഷിപ്പിച്ചത്. വിഡ്ഢിയെന്നല്ലാതെ അവനെ വേറെയെന്ത് പറയും? ഇന്നിങ്‌സിലെ ആദ്യ പന്ത് കളിക്കാന്‍ ധവാന് ഇഷ്ടമില്ലായിരുന്നു. സ്പിന്നര്‍മാര്‍ വരട്ടെയെന്നു പറയും. ഫാസ്റ്റ് ബൗളര്‍മാരെ ആദ്യ ഓവറില്‍ നേരിടാന്‍ അവന് ഒട്ടും താല്‍പ്പര്യം ഇല്ലായിരുന്നു.
2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ധവാനോടൊപ്പം ഓപ്പണറായി ഇറങ്ങിയത് ഓര്‍മയുണ്ട്. ടൂര്‍ണമെന്റില്‍ താന്‍ ഓപ്പണറായി കളിച്ച രണ്ടാം മല്‍സരം, എതിരാളികളാവട്ടെ കരുത്തരായ ദക്ഷിണാഫ്രിക്ക. മോര്‍നെ മോര്‍ക്കല്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍ എന്നിവരടക്കമുള്ളവര്‍ ബൗളിങ് നിരയിലുണ്ടായിരുന്നു. ഇവര്‍ക്കെതിരേ അതുവരെ താന്‍ ന്യൂബോള്‍ കളിച്ചിരുന്നില്ലെന്നും രോഹിത് വിശദമാക്കി.

ധവാനോടു ആവശ്യപ്പെട്ടു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ നീ ആദ്യ ഓവര്‍ കളിക്കണമെന്ന് അന്നു ധവാനോടു പറഞ്ഞു. പറ്റില്ലെന്നായിരുന്നു അവന്റെ മറുപടി.
ആദ്യ ഓവറാണിത്. നീ കുറച്ചു കാലമായില്ലേ ഓപ്പണറായി കളിക്കുന്നു, നീ തന്നെ ആദ്യ ഓവര്‍ ബാറ്റ് ചെയ്യണമെന്ന് ധവാനോടു പറഞ്ഞു. സ്ഥിരമായി ഓപ്പണറായി കളിച്ചു കൊണ്ടിരുന്ന ധവാന്‍ എന്തുകൊണ്ട് ആദ്യ ഓവര്‍ കളിക്കുന്നില്ലെന്ന് അന്നു തോന്നി.
ഒടുവില്‍ ധവാന്‍ കൂട്ടാക്കാതിരുന്നതോടെ താന്‍ ആദ്യ ഓവര്‍ സ്‌ട്രൈക്ക് നേരിട്ടു. മോര്‍ക്കലെറിഞ്ഞ ആദ്യത്തെ കുറച്ചു പന്തുകള്‍ കാണാന്‍ പോലുമായില്ല. അത്രയും ബൗണ്‍സ് പ്രതീക്ഷിച്ചിരുന്നില്ല. അതിനു താന്‍ തയ്യാറെടുത്തിരുന്നില്ലെതാണ് യാഥാര്‍ഥ്യം. ന്യൂ ബോളിനെതിരേ എങ്ങനെ കളിക്കണമെന്ന് പോലും അറിയില്ലായിരുന്നു, പ്രത്യേകിച്ചും ഇംഗ്ലണ്ടിലെ പിച്ചിലെന്നും വാര്‍ണറുമായുള്ള ലൈവില്‍ രോഹിത് വെളിപ്പെടുത്തിയിരുന്നു.

Story first published: Thursday, May 14, 2020, 10:00 [IST]
Other articles published on May 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X