അവിശ്വസനീയം!! ഏകദിനത്തില്‍ ഈ താരം നേടിയത് 490 റണ്‍സ്... 57 സിക്‌സര്‍, ലോകാത്ഭുതം

Written By:

ജൊഹാനസ്ബര്‍ഗ്: ഏകദിന ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയെന്ന നാഴികക്കല്ല് പിന്നിടാന്‍ ഇതുവരെ ഒരു താരത്തിനുമായിട്ടില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഒരു ലോകാത്ഭുതം സംഭവിച്ചിരിക്കുന്നു. ഏകദിന മല്‍സരത്തില്‍ ഒരു താരം അടിച്ചുകൂട്ടിയത് 490 റണ്‍സാണ്. ഷെയ്ന്‍ ഡാഡ്‌സ്‌വെല്‍ എന്ന താരമാണ് വെടിക്കെട്ട് ഇന്നിങ്‌സിലൂടെ വിസ്മയം കുറിച്ചത്.

1

കേവലം 151 പന്തില്‍ നിന്നായിരുന്നു ഷെയ്‌നിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സ്. 57 കൂറ്റന്‍ സിക്‌സറും 27 ബൗണ്ടറികളും 20 കാരനായ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. തന്റെ ക്ലബ്ബായ എന്‍ഡബ്ല്യുയു പുക്കെയ്ക്കു വേണ്ടിയാണ് ഷെയ്ന്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത്. വിക്കറ്റ് കീപ്പര്‍ കൂടിയാണ് യുവതാരം. ഷെയ്‌നിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ മികവില്‍ ടീം നിശ്ചിത 50 ഓവറില്‍ വാരിക്കൂട്ടിയത് മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 677 റണ്‍സാണ്. മറുപടി ബാറ്റിങില്‍ എതിര്‍ ടീമായ പോച്ച് ഡോര്‍പ്പ് നാണംകെട്ട തോല്‍വിയേറ്റുവാങ്ങി. നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 290 റണ്‍സാണ് അവര്‍ക്കു നേടാനായത്. ബാറ്റിങില്‍ കസറിയ ഷെയ്ന്‍ ബൗളിങിലും സാന്നിധ്യമറിയിച്ചു. ഏഴോവറില്‍ മൂന്നു വിക്കറ്റുകളാണ് താരം പിഴുതത്. വഴങ്ങിയതാവട്ടെ 32 റണ്‍സും.

Story first published: Sunday, November 19, 2017, 15:54 [IST]
Other articles published on Nov 19, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍