ഒത്തുകളി: ലോകകപ്പ് താരം കുടുങ്ങി!! ഒരു വര്‍ഷത്തെ വിലക്ക്, പിഴയും ചുമത്തി

Written By:

കറാച്ചി: വാതുവയ്പ്പുകാരുമായി ചേര്‍ന്ന് ഒത്തുകളിച്ചതിന് പാകിസ്താന്‍ ക്രിക്കറ്റ് താരം ഷഹസെയ്ബ് ഹസന് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. 2017ലെ പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടെയാണ് താരം വാതുവയ്പ്പില്‍ പങ്കാളിയായത്. വിലക്കിനൊപ്പം പത്തു ലക്ഷം രൂപ ഹസന് പിഴയായും ചുമത്തിയിട്ടുണ്ട്. ഹസനെ കൂടാതെ അഞ്ചു പാക് താരങ്ങള്‍ കൂടി വാതുവയ്പ്പിനെ തുടര്‍ന്നു കുടുങ്ങിയിരുന്നു. നസീര്‍ ജംഷാദ്, ഷര്‍ജീല്‍ ഖാന്‍, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് നവാസ്, ഖാലിദ് ലത്തീഫ് എന്നിവരാണ് പിടിക്കപ്പെട്ടത്. ഇവരില്‍ ജംഷാദ്, ഇര്‍ഫാന്‍ എന്നിവരെ ഒരു വര്‍ഷത്തേക്കു വിലക്കിയിരുന്നു.

ഐപിഎല്ലും 'ന്യൂജെന്‍' ആവുന്നു... ബിസിസിഐയുടെ പച്ചക്കൊടി, പാകിസ്താന്റെ വഴിയെ ഇന്ത്യയും

കളിച്ചില്ലെങ്കില്‍ പണവുമില്ല, പ്രകടനം നോക്കി മാത്രം കരാര്‍!! ഇന്ത്യന്‍ ക്രിക്കറ്റ് അടിമുടി മാറുന്നു

1

ഇതു യുവ ക്രിക്കറ്റര്‍മാര്‍ക്കുള്ള പാഠമാണെന്നും ഇത്തരം തെറ്റുകളില്‍ നിന്നും താരങ്ങള്‍ വിട്ടുനില്‍ക്കണമെന്ന മുന്നറിയിപ്പാണ് ഇതെന്നും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമോപദേഷ്ടാവ് തഫസുല്‍ റിസ്‌വി അഭിപ്രായപ്പെട്ടു. ഉന്നയിക്കപ്പെട്ട നാലു ആരോപണങ്ങളില്‍ മൂന്നിലും ഹസന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

2

2017ലെ പിഎസ്എല്ലിലെ ഒത്തുകളി വിവാദങ്ങളെ തുടര്‍ന്ന് ഇത്തവണ കര്‍ശന നിരീക്ഷണത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ആന്റി കറപ്ക്ഷന്‍ വിഭാഗം ഓരോ മല്‍സരവും വിശദമായി നിരീക്ഷിക്കുന്നുണ്ട്. 2009ലെ ട്വന്റി20 ലോകകപ്പില്‍ ചാംപ്യന്മാരായ പാക് ടീമില്‍ അംഗമായിരുന്നു ഇപ്പോള്‍ വിലക്ക് ചുമത്തപ്പെട്ട ഹസന്‍. ലോകകപ്പിനു ശേഷം 10 ട്വന്റി20 കളിലും മൂന്ന് ഏകദിനങ്ങളിലും താരംം പാകിസ്താനു വേണ്ടി കളിച്ചിരുന്നു.

Story first published: Thursday, March 1, 2018, 7:23 [IST]
Other articles published on Mar 1, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍