വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു നേരിടുന്നത് സെലക്ഷന്‍ 'പീഡനം', എത്ര സഹിക്കും? റായുഡുവിനെപ്പോലെ വിരമിച്ചേക്കും!

ഡാനിഷ് കനേരിയയുടേതാണ് അഭിപ്രായം

പ്രതിഭയുണ്ടായിട്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മതിയായ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് വിരമിച്ച അമ്പാട്ടി റായുഡുവിന്റെ ഗതിയാവുമോ സഞ്ജു സാംസണിന്? പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയയാണ് ഇതേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. സഞ്ജുവും വിരമിക്കല്‍ പോലെയൊരു കടുംകൈ ഭാവിയില്‍ ചെയ്യുകയാണെങ്കില്‍ ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയുമെല്ലാം ഇതിനു ഉത്തരവാദികളായിരിക്കുമെന്നും സ്വന്തം യൂട്യൂബ് ചാനലിലൂടെ കനേരിയ വിമര്‍ശിച്ചു.

Also Read: IND vs NZ 2022: ഇന്ത്യന്‍ സെലക്ഷനില്‍ 'ഗൂഡാലോചന'! ലോകത്ത് തന്നെ ഇത്ര മോശം സെലക്ഷനില്ല!Also Read: IND vs NZ 2022: ഇന്ത്യന്‍ സെലക്ഷനില്‍ 'ഗൂഡാലോചന'! ലോകത്ത് തന്നെ ഇത്ര മോശം സെലക്ഷനില്ല!

ബാറ്റിങില്‍ കുറച്ചു കാലമായി മോശം ഫോമില്‍ തുടര്‍ന്നിട്ടും സഞ്ജുവിനെ തഴഞ്ഞ് റിഷഭ് പന്തിനെയാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ഇന്ത്യ കളിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇതുവരെ നടന്ന നാലു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ.

റായുഡുവും നിര്‍ത്തിയത് ഇതുപോലെ

റായുഡുവും നിര്‍ത്തിയത് ഇതുപോലെ

അമ്പാട്ടി റായുഡുവിന്റെയും അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചത് സമാനമായിട്ടാണ്. ഒരുപാട് റണ്‍സ് നേടിയിട്ടും റായുഡുവും കടുത്ത അവഗണന നേരിട്ടു. ബിസിസിഐയിലെയും സെലക്ഷന്‍ കമ്മിറ്റിയിലെയും ആഭ്യന്തര രാഷ്ട്രീയമാണ് ഇതിനു കാരണം. കളിക്കാര്‍ക്കിടയില്‍ ഇഷ്ടമുള്ളവരെന്നും ഇല്ലാത്തവരെന്നുമുള്ള വേര്‍തിരിവുണ്ടോയെന്നും ഡാനിഷ് കനേരിയ യൂട്യൂബ് ചാനലിലൂടെ ചോദിച്ചു.

ഒരു താരം എത്ര സഹിക്കും?

ഒരു താരം എത്ര സഹിക്കും?

ഇന്ത്യന്‍ ടീമില്‍ നിന്നും നിരന്തരം തഴയപ്പെട്ടിട്ടും ലഭിക്കുന്ന കുറഞ്ഞ അവസരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തുന്ന സഞ്ജു സാംസണിനെ ഡാനിഷ് കനേരിയ പ്രശംസിച്ചു. താരത്തിന്റെ ചില ഷോട്ടുകള്‍ അസാധാരണമാണെന്നും എല്ലാവരും ഇത് കാണാന്‍ ആഗ്രഹിക്കുന്നതായും കനേരിയ പറഞ്ഞു.

Also Read: റിഷഭ് വൈസ് ക്യാപ്റ്റന്‍, 'തൊടാന്‍ പറ്റില്ല', പുറത്താക്കുന്നെങ്കില്‍ സഞ്ജുവിനെ മാത്രം!

സെലക്ഷന്‍ പീഡനം

സെലക്ഷന്‍ പീഡനം

ഒരു കളിക്കാരന് എത്രത്തോളം സഹിക്കാന്‍ കഴിയും? ഇതിനകം തന്നെ സഞ്ജു സാംസണ്‍ ഒരുപാട് സഹിക്കുകയും അവസരം ലഭിക്കുമ്പോഴെല്ലാം സ്‌കോര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ടീമിലെ സെലക്ഷന്റെ കാര്യത്തില്‍ പീഡനമാണ് സഞ്ജു നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതു കാരണം നമുക്ക് ഒരു നല്ല പ്ലെയറെ നഷ്ടമായേക്കാം. എല്ലാവരും സഞ്ജുവിന്റെ എക്‌സ്ട്രാ കവറിലൂടെയും കവറിലൂടെയുമുളള സ്‌ട്രോക്കുകളും പുള്‍ ഷോട്ടുകളുമെല്ലാം കാണാന്‍ ആഗ്രഹിക്കുന്നതായും കനേരിയ വിശദമാക്കി.

റായുഡുവിന്റെ വിരമിക്കല്‍

റായുഡുവിന്റെ വിരമിക്കല്‍

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് അമ്പാട്ടി റായുഡു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 33 റണ്‍സ് മാത്രം നേടിയതിനു പിന്നാലെയായിരുന്നു 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ നിന്നും റായുഡുവിനെ തഴഞ്ഞത്. പകരം തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ സെലക്ഷന്‍ കമ്മിറ്റി ലോകകപ്പ് ടീമിലെടുക്കുകയും ചെയ്തു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയെല്ലാം നന്നായി ചെയ്യുന്ന ത്രീഡി പ്ലെയറെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി വിജയ് ശങ്കറിന്റെ സെലക്ഷനെക്കുറിച്ച് അന്നു പറഞ്ഞത്.

Also Read: IND vs NZ: റിഷഭിനെ പുറത്താക്കൂ, ആഭ്യന്തര ക്രിക്കറ്റ് കളിക്കട്ടെ! മുന്‍ സെലക്ടര്‍ പറയുന്നു

റായുഡുവിന്റെ പ്രകടനം

റായുഡുവിന്റെ പ്രകടനം

ഇന്ത്യന്‍ ഏകദിന ടീമിലേക്കുള്ള രണ്ടാം മടങ്ങിവരവില്‍ 2018-19 കാലയളവില്‍ മികച്ച പ്രകടനമായിരുന്നു അമ്പാട്ടി റായുഡു കാഴ്ചവച്ചത്. 42.6 ശരാശരിയില്‍ 639 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. പക്ഷെ ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ഇന്നിങ്‌സുകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ റായുഡു ലോകകപ്പില്‍ നിന്നും തഴയപ്പെട്ടു.
എന്നാല്‍ വിരമിച്ച ശേഷവും ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി അദ്ദേഹം ബിസിസിഐയ്ക്കു ബാറ്റ് കൊണ്ട് മറുപടി നല്‍കി. 2021ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കിരീടവിജയത്തില്‍ റായുഡു നിര്‍ണായക പങ്കു വഹിച്ചിരുന്നു. വരാനിരിക്കുന്ന സീസണിലും 6.35 കോടി രൂപയ്ക്കു താരത്തെ സിഎസ്‌കെ നിലനിര്‍ത്തിയിരിക്കുകയാണ്.

Story first published: Tuesday, November 29, 2022, 20:01 [IST]
Other articles published on Nov 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X