For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭ് വൈസ് ക്യാപ്റ്റന്‍, 'തൊടാന്‍ പറ്റില്ല', പുറത്താക്കുന്നെങ്കില്‍ സഞ്ജുവിനെ മാത്രം!

വസീം ജാഫറുടേതാണ് അഭിപ്രായം

SANJU

ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ഏകദിന മല്‍സരത്തില്‍ സഞ്ജു സംസണിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയ തീരുമാനത്തില്‍ അപാകതയില്ലെന്നു മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. മോശം ഫോമിലുളള റിഷഭ് പന്തിനു വീണ്ടും അവസരം നല്‍കി സഞ്ജുവിനെ പുറത്ത് ഇരുത്തിയതില്‍ വിമര്‍ശനം രൂക്ഷമാകവെയാണ് ടീം മാനേജ്‌മെന്റിനെ ജാഫര്‍ പിന്തുണച്ചിരിക്കുന്നത്.

ഇന്ത്യയുടെ ടീം ബാലന്‍സ് നിലനിര്‍ത്തണമെങ്കില്‍ സഞ്ജുവിനെ ഒഴിവാക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും മുന്‍ ഓപ്പണര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ പരാജയപ്പെട്ട ആദ്യ കളിയില്‍ 36 റണ്‍സിന്റെ മോശമല്ലാത്ത സംഭാവനയായിരുന്നു സഞ്ജു നല്‍കിയത്. ടീമിനു തുടരെ വിക്കററുകള്‍ നഷ്ടമായപ്പോള്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം 77 ബോളില്‍ 94 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ടീം സ്‌കോര്‍ 306ലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ഇതു കണക്കിലെടുക്കാതെയാണ് താരത്തിനു പകരം ദീപക് ഹൂഡയെ ഉള്‍പ്പെടുത്തിയത്.

ടോപ്പ് ഫൈവില്‍ ആരെയും മാറ്റാനാവില്ല

ടോപ്പ് ഫൈവില്‍ ആരെയും മാറ്റാനാവില്ല

ഇന്ത്യന്‍ ബാറ്റിങിലെ ടോപ്പ് ഫൈവ് നോക്കൂ. അവിടെ നിങ്ങള്‍ക്കു ആരെയും ഒഴിവാക്കാന്‍ സാധിക്കില്ല. ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലുമാണ് ടോപ് ഓര്‍ഡറിലുള്ളത്. ഇവരിലൊരാളെ പുറത്തിരുത്തുക അസാധ്യമാണ്.
മൂന്നാംനമ്പറില്‍ ശ്രേയസ് അയ്യരാണ്. ഏകദിനത്തില്‍ താരം മിന്നുന്ന ഫോമിലുമാണ്. സൂര്യകുമാര്‍ യാദവിനെ പുറത്താക്കുന്നതിനെക്കുറിച്ച് ഇന്ത്യക്കു ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നും വസീം ജാഫര്‍ വ്യക്തമാക്കി.

റിഷഭ് വൈസ് ക്യാപ്റ്റനാണ്

റിഷഭ് വൈസ് ക്യാപ്റ്റനാണ്

റിഷഭ് പന്ത് ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. മാത്രമല്ല ഏകദിന ഫോര്‍മാറ്റില്‍ മികച്ച പ്രകടനങ്ങളാണ് താരം നടത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ആറാമത്തെ ബൗളിങ് ഓപ്ഷനെ ഇന്ത്യക്കു ടീമിലെടുക്കണമെങ്കില്‍ വഴി മാറിക്കൊടുക്കേണ്ടത് സഞ്ജു സാംസണാണ്. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ തുടങ്ങിയവരില്ലാതെ കളിക്കുമ്പോള്‍ ടീം ബാലന്‍സ് നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യക്കു അദ്ദേഹത്തെ പുറത്തിരുത്തിയ തീരൂവെന്നും വസീം ജാഫര്‍ അഭിപ്രായപ്പെട്ടു.

Also Read: IND vs NZ: ആറാം ബൗളിങ് ഓപ്ഷന് മാറ്റേണ്ടത് സഞ്ജുവിനെയല്ല! അവനെയാണ്, ധവാന് വിമര്‍ശനം

തുടര്‍ച്ചയായി മല്‍സരം അര്‍ഹിക്കുന്നു

തുടര്‍ച്ചയായി മല്‍സരം അര്‍ഹിക്കുന്നു

ഇന്ത്യയുടെ ടീം ബാലന്‍സ് നിലനിര്‍ത്താന്‍ സഞ്ജു സാംസണിനെ ഒഴിവാക്കണമെന്നു പറയുമ്പോഴും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ താരം തുടര്‍ച്ചയായി അവസരങ്ങള്‍ അര്‍ഹിക്കുന്നുവെന്നും വസീം ജാഫര്‍ പറയുന്നു.
സഞ്ജുവിനെ സംബന്ധിച്ച് ഈ തരത്തില്‍ ഇടയ്ക്കിടെ ടീമില്‍ നിന്നും ഒഴിവാക്കപ്പെടുന്നത് നിരാശാജനകം തന്നെയാണ്. എപ്പോഴെങ്കിലും ഏതെങ്കിലുമൊരു കളിക്കാരനെ ഒഴിവാക്കേണ്ട ആവശ്യം വന്നാല്‍ സഞ്ജു സാംസണിന്റെ പേരാണ് ആദ്യം വരുന്നത്. ഇതു നിര്‍ഭാഗ്യകരമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതന്നും ജാഫര്‍ വ്യക്തമാക്കി.

സമീപകാലത്തു മികച്ച പ്രകടനം

സമീപകാലത്തു മികച്ച പ്രകടനം

ഇന്ത്യക്കു വേണ്ടി സമീപകാലത്തു ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം സഞ്ജു സാസണ്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. അസാധാരണ കഴിവുകളുള്ള കളിക്കാരന്‍ തന്നെയാണ് അദ്ദേഗഹം. പക്ഷെ സ്ഥിരമായി അവസരങ്ങള്‍ സഞ്ജുവിനു ഇന്ത്യ നല്‍കിയിട്ടില്ലെന്നും വസീം ജാഫര്‍ വിലയിരുത്തി.
ബുധനാഴ്ചയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനം. ഈ കളിയില്‍ സഞ്ജുവിനെ തിരിച്ചുവിളിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

Also Read: സഞ്ജു vs റിഷഭ്: ആരെ ടീമിലെടുക്കണം? നാലില്‍ രണ്ടില്‍ സഞ്ജു മുന്നില്‍!

മഴ കാരണം ഉപേക്ഷിക്കപ്പെട്ടു

മഴ കാരണം ഉപേക്ഷിക്കപ്പെട്ടു

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഞായറാഴ്ച നടക്കേണ്ടിയിരുന്ന രണ്ടാം ഏകദിനം മഴയെതുടര്‍ന്നു തടസ്സപ്പെടുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ 12.5 ഓവറില്‍ ഒരു വിക്കറ്റിനു 89ല്‍ നില്‍ക്കവെയാണ് മഴയെത്തിയത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ (3) വിക്കറ്റായിരുന്നു നഷ്ടമായത്. ശുഭ്മാന്‍ ഗില്ലും (45) സൂര്യകുമാര്‍ യാദവുമായിരുന്നു (34) ക്രീസില്‍.
ആദ്യ മല്‍സരത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ പരമ്പരയില്‍ പിന്നിട്ടുനില്‍ക്കുകയാണ്. മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ബുധനാഴ്ച നടക്കും. ക്രൈസ്റ്റ്ചര്‍ച്ചിലാണ് ഈ മല്‍സരം.

Story first published: Monday, November 28, 2022, 7:48 [IST]
Other articles published on Nov 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+