സച്ചിന്‍ തളര്‍ന്നിരുന്നു, അഫ്രീഡിയടക്കം സ്ലെഡ്ജ് ചെയ്തു! പക്ഷെ വിട്ടുകൊടുത്തില്ലെന്നു വീരു

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം വരാനിരിക്കെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു ഗംഭീര ഇന്നിങ്‌സിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്. 2003ലെ ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ സച്ചിന്‍ 75 ബോളില്‍ അടിച്ചൈടുത്ത 98 റണ്‍സിനെയാണ് വീരു വാനോളം പുകഴ്ത്തിയത്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സായിരുന്നു ഇതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

Asia Cup 2022: കോലി vs ബാബര്‍, ആരാണ് ബെസ്റ്റ്? കണക്കുകള്‍ നല്‍കും ഉത്തരംAsia Cup 2022: കോലി vs ബാബര്‍, ആരാണ് ബെസ്റ്റ്? കണക്കുകള്‍ നല്‍കും ഉത്തരം

വിജയം അനിവാര്യമായിരുന്ന മല്‍സരത്തില്‍ ഷുഐബ് അക്തറുള്‍പ്പെടെയുള്ള പാകിസ്താന്റെ ബൗളിങ് ആക്രമണത്തെ തരിപ്പണമാക്കിയാണ് സച്ചിന്‍ ടീമിന്റെ വിജയശില്‍പ്പിയായി മാറിയത്. ആദ്യ ബോള്‍ മുതല്‍ പാക് ബൗളിങിനുമേല്‍ അദ്ദേഹം കടന്നാക്രമിക്കുകയായിരുന്നു. 274 റണ്‍സെന്ന വെല്ലുവിളിയുയത്തുന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയും ചെയ്തു. സ്റ്റാര്‍ സ്‌പോര്‍സ് പങ്കുവച്ച വീഡിയോയിലാണ് സച്ചിന്റെ ഇന്നിങ്‌സിനെക്കുറിച്ച് സെവാഗ് പറഞ്ഞിരിക്കുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആ സമയത്ത് ഏറെ അനുഭവസമ്പത്തുള്ള താരമായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യക്കു വേണ്ടി നന്നായി പെര്‍ഫോം ചെയ്യാന്‍ അദ്ദേഹം പൂര്‍ണമായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു. എന്നെ സംബനധിച്ച് ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് ഇതു തന്നെയാണെന്നും വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടു.

പാകിസ്താനെതിരായ ഈ മല്‍സരത്തിലെ ഇന്നിങ്‌സിനിടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു സമയത്ത് തളര്‍ന്നിരുന്നു. തുടര്‍ന്ന് ഞാന്‍ അദ്ദേഹത്തിനു വേണ്ടി റണ്ണറാവുകയും ചെയ്തിരുന്നു. ഷാഹിദ് അഫ്രീഡിയുള്‍പ്പെടെയുള്ള പാകിസ്താന്‍ താരങ്ങള്‍ സച്ചിനെ അധിക്ഷേപിക്കുകയും സ്ലെഡ്ജ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഏകാഗ്രതയെ ഇവയൊന്നും ബാധിച്ചില്ല. താന്‍ കുറേക്കൂടി ആഴത്തില്‍ ടീമിനു വേണ്ടി ബാറ്റ് ചെയ്യേണ്ടത് പ്രധാനമാണെന്നു സച്ചിനു അറിയാമായിരുന്നുവെന്നും വീരേന്ദര്‍ സെവാഗ് വിശദമാക്കി.

കോലിയേക്കാള്‍ ധനികനോ രോഹിത്? എന്താണ് സത്യം?

ഇന്ത്യയുടെ മുന്‍നിരയെ താന്‍ തകര്‍ക്കുമെന്നു ഈ മല്‍സരത്തിനു മുമ്പ് പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷുഐബ് അക്തര്‍ അന്നു വീരവാദം മുഴക്കിയിരുന്നു. പക്ഷെ അദ്ദേഹത്തെ നിലത്തുനിര്‍ത്താതെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രഹരിക്കുകയായിരുന്നു.

ഈ മല്‍സരത്തിനു മുമ്പ് ഷുഐബ് അക്തറുടെ ഒരു പ്രസ്താവന ഞാന്‍ ഓര്‍മിക്കുകയാണ്. ഇന്ത്യയുടെ മുന്‍നിരയെയായിരിക്കും നോട്ടമിടുമെന്നും തകര്‍ക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

പക്ഷെ ഞാനോ, സച്ചിനോ ഇതു മല്‍സരത്തിനുമുമ്പ് അറിഞ്ഞിരുന്നില്ല. കാരണം ഞങ്ങള്‍ ആ സമയത്ത് പത്രങ്ങളില്‍ നിന്നെല്ലാം അകന്നു നിന്നിരുന്നു. മല്‍സരത്തില്‍ ആദ്യ ഓവറില്‍ തന്നെ അക്തറിനെതിരേ 18-19 റണ്‍സ് വാരിക്കൂട്ടി സച്ചിന്‍ ഉചിതമായ മറുപടി നല്‍കുകയായിരുന്നുവെന്നും വീരേന്ദര്‍ സെവാഗ് പറഞ്ഞു.

IND vs ZIM: ആരാവും ടോപ്‌സ്‌കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!

അന്നത്തെ മല്‍സരത്തിലേക്കു വരികയാണെങ്കില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഏഴു വിക്കറ്റിനു 273 റണ്‍സ് സ്‌കോര്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍ സഈദ് അന്‍വറുടെ (101) സെഞ്ച്വറിയായിരുന്നു ടീമിനെ മികച്ച ടോട്ടലിലെത്തിച്ചത്. 126 ബോളില്‍ അദ്ദേഹം ഏഴു ബൗണ്ടികളടിച്ചു. ഇന്ത്യക്കു വേണ്ടി സഹീര്‍ ഖാനും ആശിഷ് നെഹ്‌റയും രണ്ടു വിക്കറ്റുകള്‍ വീതം നേടി.

മറുപടിയില്‍ 45.5 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു. സച്ചിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് വിജയത്തിനു അടിത്തറയിട്ടത്. 75 ബോളില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. യുവരാജ് സിങ് (50*), രാഹുല്‍ ദ്രാവിജ് (44), മുഹമ്മദ് കൈഫ് (35) എന്നിവരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സച്ചിനായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, August 18, 2022, 9:25 [IST]
Other articles published on Aug 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X