വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതിഹാസങ്ങള്‍, പക്ഷെ ഈ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പോടെ വിരമിച്ചേക്കും! അഞ്ച് പേരിതാ

ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പോടെ പല സൂപ്പര്‍ താരങ്ങളും വിരമിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പൊളിച്ചെഴുത്തിന്റെ പാതയിലൂടെയാണ് കടന്ന് പോകുന്നത്. ബിസിസി ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് റോജര്‍ ബിന്നിയുടെ കടന്നുവരവിന് പിന്നാലെ ഇന്ത്യ സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ടതടക്കം ചില നിര്‍ണ്ണായക മാറ്റങ്ങള്‍ നടപ്പിലാക്കുകയുണ്ടായി. ഇന്ത്യ താരസമ്പന്നമായ ടീമെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ഐസിസി ട്രോഫികള്‍ നേടുന്നതില്‍ പിന്നോട്ട് പോവുകയാണ്. 2021ലെ ടി20 ലോകകപ്പും 2022ലെ ടി20 ലോകകപ്പും ഇന്ത്യക്ക് അഭിമാന പ്രശ്‌നമായിരുന്നെങ്കിലും രണ്ടിലും കിരീടത്തിലെത്താനായില്ല.

Also Read: എന്റെ റെക്കോഡ് മോശമല്ല! പ്രായം 25 ആയിട്ടേയുള്ളൂ-വിമര്‍ശകരോട് റിഷഭ് പന്ത്Also Read: എന്റെ റെക്കോഡ് മോശമല്ല! പ്രായം 25 ആയിട്ടേയുള്ളൂ-വിമര്‍ശകരോട് റിഷഭ് പന്ത്

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. പരിമിത ഓവറില്‍ മാത്രമല്ല ടെസ്റ്റിലും ഇന്ത്യ ചില സൂപ്പര്‍ താരങ്ങളെ മാറ്റി യുവതാരങ്ങളെ പരിഗണിക്കേണ്ടതായുണ്ട്. ഇന്ത്യ മാത്രമല്ല മറ്റ് പല ടീമുകളും ഇത്തരത്തില്‍ മാറ്റത്തിന് തയ്യാറെടുക്കുന്നു. ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പോടെ പല സൂപ്പര്‍ താരങ്ങളും വിരമിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ്. ആ അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഷക്കീബ് അല്‍ ഹസന്‍

ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഷക്കീബ് അല്‍ ഹസന്‍. സ്പിന്നുകൊണ്ട് മാത്രമല്ല ഇടം കൈ ബാറ്റിങ്ങുകൊണ്ടും വിസ്മയിപ്പിക്കാന്‍ ഷക്കീബിന് കഴിവുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഷക്കീബിന്റെ പ്രകടനം അത്ര മികച്ചതല്ല. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് കുറച്ചുനാള്‍ ഷക്കീബ് ടീമില്‍ നിന്ന് വിട്ടുനിന്നിരുന്നു. കൂടാതെ വിലക്കിനെത്തുടര്‍ന്നും ഷക്കീബ് ടീമില്‍ നിന്ന് മാറിനിന്നു. ബംഗ്ലാദേശിന്റെ നായകനായിട്ടുണ്ടെങ്കിലും ഷക്കീബിന് പല കാരണങ്ങളാല്‍ ടീമില്‍ സ്ഥിരമായി തുടരാനാവുന്നില്ല. പരിമിത ഓവറിലും കരിയര്‍ അവസാന കാലഘട്ടത്തിലേക്ക് കടക്കവെ ഷക്കീബ് ടെസ്റ്റ് മതിയാക്കി പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് സാധ്യത.

Also Read: IND vs NZ: സോറി ധവാന്‍, മെല്ലപ്പോക്ക് നടത്താതെ വഴിമാറൂ! റുതുരാജ് വരണമെന്ന് ഫാന്‍സ്Also Read: IND vs NZ: സോറി ധവാന്‍, മെല്ലപ്പോക്ക് നടത്താതെ വഴിമാറൂ! റുതുരാജ് വരണമെന്ന് ഫാന്‍സ്

1

ട്രന്റ് ബോള്‍ട്ട്

ന്യൂസീലന്‍ഡിന്റെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് ഇടം കൈയനായ ട്രന്റ് ബോള്‍ട്ട്. നല്ല സ്വിങ്ങും വേഗവുമെല്ലാമുള്ള ബോള്‍ട്ട് മൂന്ന് ഫോര്‍മാറ്റിലും ടീമിലെ അഭിവാജ്യ ഘടകമാണ്. എന്നാല്‍ സമീപകാലത്തായി ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ബോള്‍ട്ട് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ടെസ്റ്റില്‍ ബോള്‍ട്ടിന് കൂടുതല്‍ അവസരം നല്‍കേണ്ടെന്ന നിലപാടിലാണ് കിവീസ്. പരിമിത ഓവറില്‍ കൂടുതല്‍ പിന്തുണ ബോള്‍ട്ടിന് നല്‍കാനാണ് പദ്ധതി. 2023ല്‍ ഏകദിന ലോകകപ്പും 2024ല്‍ ടി20 ലോകകപ്പ് വരാനിരിക്കെ ബോള്‍ട്ടിനെ ഫുള്‍ഫോമിലേക്കെത്തിക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ബോള്‍ട്ട് ഈ ചാമ്പ്യന്‍ഷിപ്പോടെ ടെസ്റ്റ് മതിയാക്കിയേക്കും.

ജെയിംസ് ആന്‍ഡേഴ്‌സന്‍

ഇംഗ്ലണ്ടിന്റെ സൂപ്പര്‍ പേസറാണ് ജെയിംസ് ആന്‍ഡേഴ്‌സന്‍. സീനിയര്‍ പേസറായ താരം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ പേസ് ബൗളറാണ്. ഇപ്പോഴും സ്വിങ് ബൗളിങ്ങിലൂടെ വിസ്മയിപ്പിക്കാന്‍ ആന്‍ഡേഴ്‌സന് സാധിച്ചേക്കും. എന്നാല്‍ പ്രായം താരത്തെ തളര്‍ത്തുന്നു. ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പോടെ ആന്‍ഡേഴ്‌സന്‍ വിരമിക്കുമെന്നുറപ്പ്. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച പേസറെന്ന വിശേഷണത്തിന് അര്‍ഹനാണ് ആന്‍ഡേഴ്‌സന്‍. ഈ തലയെടുപ്പോടെ തന്നെ അദ്ദേഹത്തിന് പടിയിറങ്ങാനുമാവും.

Also Read: ഇവരെ ഇനി ഇന്ത്യന്‍ ടീമിലെടുക്കരുത്! ആഭ്യന്തരം കളിച്ച് ഫോം തെളിയിക്കട്ടെ, നാല് പേര്‍Also Read: ഇവരെ ഇനി ഇന്ത്യന്‍ ടീമിലെടുക്കരുത്! ആഭ്യന്തരം കളിച്ച് ഫോം തെളിയിക്കട്ടെ, നാല് പേര്‍

1

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറും ടെസ്റ്റ് മതിയാക്കാനുള്ള തയ്യാറെടുപ്പിലാണ്. മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുള്ള താരമാണെങ്കിലും പ്രായം 36 പിന്നിട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ വാര്‍ണര്‍ ടെസ്റ്റ് മതിയാക്കി പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് സാധ്യത. താന്‍ ടെസ്റ്റ് കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് വാര്‍ണര്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പോടെ വാര്‍ണര്‍ കളി മതിയാക്കിയേക്കും.

രോഹിത് ശര്‍മ

ഇന്ത്യയുടെ നായകനും സൂപ്പര്‍ ഓപ്പണറുമാണ് രോഹിത് ശര്‍മ. മൂന്ന് ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് രോഹിത്. എന്നാല്‍ സമീപകാലത്തെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. മൂന്ന് ഫോര്‍മാറ്റിലും രോഹിത് ഒരുപോലെ ഫ്‌ളോപ്പാവുന്നു. നിരവധി യുവതാരങ്ങള്‍ അവസരം കാത്തിരിക്കവെ രോഹിത് ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സാധ്യത കൂടുതലാണ്. 2023ലെ ഏകദിന ലോകകപ്പ്, 2024ലെ ടി20 ലോകകപ്പ് വരാനിരിക്കെ രോഹിത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Thursday, December 1, 2022, 17:59 [IST]
Other articles published on Dec 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X