വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: റിഷഭോ, ഡിക്കെയോ? ഇന്ത്യ കളിപ്പിക്കേണ്ടത് ആരെയെന്നു ബ്രാഡ് ഹോഗ് പറയും

ഓസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ്

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി ആരെ കളിപ്പിക്കണം? ക്രിക്കറ്റ് ലോകത്തു ചൂടേറിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്ന ചോദ്യമാണിത്. യുവതാരം റിഷഭ് പന്തും വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികും തമ്മിലാണ് വിക്കറ്റ് കീപ്പറുടെ റോളിനായി പോരടിക്കുന്നത്.

ASIA CUP: രാഹുലിനെ പുറത്തിരുത്തി നിങ്ങള്‍ക്ക് ഓപ്പണറായിക്കൂടേ?, സൂര്യകുമാറിന്റെ മറുപടി ഇതാASIA CUP: രാഹുലിനെ പുറത്തിരുത്തി നിങ്ങള്‍ക്ക് ഓപ്പണറായിക്കൂടേ?, സൂര്യകുമാറിന്റെ മറുപടി ഇതാ

1

ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള ആദ്യ കളിയില്‍ റിഷഭിനെ പുറത്തിരുത്തി ഡിക്കെയ്ക്കു ഇന്ത്യ വിക്കറ്റ് കീപ്പറുടെ ചുമതല നല്‍കിയിരുന്നു. ഹോങ്കോങുമായുള്ള രണ്ടാമത്തെ കളിയില്‍ റിഷഭിനെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരു കളിക്കണമെന്നതിനെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2

റിഷഭ് പന്ത് മെച്ചപ്പെട്ട താരമാണ്. ബാറ്റിങില്‍ അദ്ദേഹം കാല്‍ നന്നായി പ്രയോജനപ്പെടുത്തുന്നു. സ്വീപ്പ് ഷോട്ടുകളും നന്നായി കളിക്കുന്നു. ദിനേശ് കാര്‍ത്തിക് സ്വീപ്പ് ഷോട്ടിനു മാത്രമാണ് ശ്രമിക്കുന്നത്. പക്ഷെ അവസാന നാലോവറില്‍ ഇന്നിങ്‌സിനു പേസ് കൂട്ടാന്‍ അദ്ദേഹത്തിനു സാധിക്കുന്നു.
ചൂണ്ടിക്കാട്ടി.

3

കൂടുതല്‍ റേഞ്ചുള്ള ഷോട്ടുകളുള്ളത് കാര്‍ത്തികിനാണ്. വിക്കറ്റിന്റെ ഇരുവശങ്ങളിലേക്കും അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ സാധിക്കുന്നു. ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലും ഒരുപോലെ ഷോട്ടുകള്‍ കളിക്കാന്‍ കാര്‍ത്തിക് മിടുക്കനാണ്. കൂടാതെ വിക്കറ്റിന്റെ ഇരുവശങ്ങളിലേക്കും അടിച്ചുകസറാന്‍ താരത്തിനാവുമെന്നും ബ്രാഗ് ഹോഗ് പറഞ്ഞു.

ASIA CUP: 6,6,6,0,6,2, സൂര്യയുടെ ലാസ്റ്റ് ഓവര്‍ വെടിക്കെട്ട്, വമ്പന്‍ റെക്കോഡ്, ഇനി ഹിറ്റ്മാനൊപ്പം

4

അവസാനത്തെ ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്കിനെ നിയന്ത്രിക്കുകയൈന്നത് വളരെ കടുപ്പമേറിയ കാര്യമാണ്. ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് ഡെത്ത് ഓവറുകളില്‍ ആവശ്യമാണ്. ക്രീസിലെത്തിയാല്‍ ആദ്യ ബോള്‍ മുതല്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ്. തീര്‍ച്ചയായും കാര്‍ത്തിക് തന്നെയാണ് ഇവയെല്ലാം ചെയ്യാന്‍ സാധിക്കുന്നയാളെന്നും ബ്രാഡ് ഹോഗ് വിലയിരുത്തി.

5

ASIA CUP: ഐപിഎല്ലില്‍ കൊമ്പുകോര്‍ത്തു, ഇന്ന് സൂര്യക്ക് മുന്നില്‍ തലകുനിച്ച് കോലി, വൈറല്‍

മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് ദിനേശ് കാര്‍ത്തിക് കാഴ്ചവയ്ക്കുന്നത്. ഫിനിഷറുടെ റോളാണ് ടി20 ഫോര്‍മാറ്റില്‍ അദ്ദേഹത്തിനു ടീം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നടത്തിയ മിന്നുന്ന പ്രകടനമാണ് ഡിക്കെയെ ടീമിലേക്കു തിരിച്ചുവരാന്‍ സഹായിച്ചത്. ആര്‍സിബിക്കായി ഫിനിഷറുടെ റോളില്‍ 180 സ്‌ട്രൈക്ക്് റേറ്റില്‍ 330 റണ്‍സ് കാര്‍ത്തിക് നേടിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ഇന്ത്യന്‍ ടി20 ടീമിലേക്കു തിരിച്ചുവിളിച്ചത്.

Story first published: Friday, September 2, 2022, 0:12 [IST]
Other articles published on Sep 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X