ASIA CUP: 6,6,6,0,6,2, സൂര്യയുടെ ലാസ്റ്റ് ഓവര്‍ വെടിക്കെട്ട്, വമ്പന്‍ റെക്കോഡ്, ഇനി ഹിറ്റ്മാനൊപ്പം

ദുബായ്: ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ഹീറോയായത് സൂര്യകുമാര്‍ യാദവാണ്. നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി ബാറ്റിങ് വെടിക്കെട്ടാണ് സൂര്യകുമാര്‍ യാദവ് കാഴ്ചവെച്ചത്. 26 പന്ത് നേരിട്ട് 6 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് അദ്ദേഹം നേടിയത്. 261.53 സ്‌ട്രൈക്കറേറ്റിലായിരുന്നു സൂര്യ കടന്നാക്രമിച്ചത്. അദ്ദേഹം ഏറ്റവും അപകടകാരിയായി മാറിയത് അവസാന ഓവറിലായിരുന്നു.
നാല് സിക്‌സും ഒരു ഡബിളുമടക്കം 26 റണ്‍സാണ് സൂര്യ അവസാന ഓവറില്‍ അടിച്ചെടുത്തത്. ആദ്യ മൂന്ന് പന്തിലും സിക്‌സര്‍ നേടിയ സൂര്യകുമാറിന് നാലാം പന്തില്‍ കണക്ട് ചെയ്യാനായില്ല. ഇതോടെ ഡോട്ട് ബോളായി. അഞ്ചാം പന്തില്‍ വീണ്ടും സിക്‌സര്‍ പറത്തിയ സൂര്യക്ക് അവസാന പന്തിലും കൃത്യമായി കണക്ട് ചെയ്യാനാവാതെ വന്നതോടെ 2 റണ്‍സാണ് നേടാനായത്.

ഇപ്പോഴിതാ വെടിക്കെട്ട് ബാറ്റിങ്ങോടെ വമ്പന്‍ റെക്കോഡും സൂര്യ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ടി20യില്‍ ഒരോവറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡില്‍ രോഹിത് ശര്‍മക്കൊപ്പം രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് സൂര്യകുമാര്‍. രണ്ട് പേരും 26 റണ്‍സാണ് നേടിയത്. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്താന്‍ യുവരാജിനായിരുന്നു. 36 റണ്‍സ് നേടിയ യുവരാജാണ് ഈ പട്ടികയില്‍ തലപ്പത്ത്.
ഇന്ത്യയുടെ ടി20യിലെ വേഗ അര്‍ധ സെഞ്ച്വറിക്കാരില്‍ അഞ്ചാം സ്ഥാനത്തേക്കെത്താനും സൂര്യകുമാറിനായി. 2007ല്‍ ഇംഗ്ലണ്ടിനെതിരേ 12 പന്തില്‍ യുവരാജ് ഫിഫ്റ്റി നേടിയതാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 2021ല്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ 18 പന്തില്‍ കെ എല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരേ 19 പന്തില്‍ ഗൗതം ഗംഭീറും യുവരാജ് സിങ് 2007ല്‍ ഓസ്‌ട്രേലിയക്കെതിരേയും 2009ല്‍ ശ്രീലങ്കയ്‌ക്കെതിരേയും 20 പന്തില്‍ ഫിഫ്റ്റി നേടിയിരുന്നു.
ടി20 കളിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം, ഇപ്പോഴും തുടരുന്നു!, നാല് പേരിതാ, ഒരേ ഒരു ഇന്ത്യന്‍ താരം

2019ല്‍ വിന്‍ഡീസിനെതിരേ കോലി 21 പന്തില്‍ ഫിഫ്റ്റി നേടിയിട്ടുണ്ട്. 2016ല്‍ ശിഖര്‍ ധവാന്‍ ശ്രീലങ്കയ്‌ക്കെതിരേയും ഇതേ വര്‍ഷം വിന്‍ഡീസിനെതിരേ രോഹിത് ശര്‍മയും ഇപ്പോള്‍ ഹോങ്കോങ്ങിനെതിരേ സൂര്യകുമാര്‍ യാദവും 22 പന്തിലാണ് ഫിഫ്റ്റി നേടിയത്. അല്‍പ്പം കൂടി നേരത്തെ ബാറ്റിങ്ങില്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ടി20യിലെ വേഗ സെഞ്ച്വറികളിലൊന്ന് ചിലപ്പോള്‍ സൂര്യ സ്വന്തം പേരിലാക്കുമായിരുന്നു.

വിരാട് കോലിയുടെ ഗംഭീര തിരിച്ചുവരവും മത്സരത്തില്‍ കണ്ടു. മോശം ഫോമിലായിരുന്ന കോലി 44 പന്തില്‍ പുറത്താവാതെ 59 റണ്‍സാണ് നേടിയത്. 1 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 134.09 സ്‌ട്രൈക്കറേറ്റിലായിരുന്നു കോലി കസറിയത്. ഇതോടെ അദ്ദേഹം രോഹിത് ശര്‍മയെ മറികടന്ന് ഏഷ്യാ കപ്പില്‍ ഇന്ത്യ ജയിച്ച മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സുള്ള താരമെന്ന റെക്കോഡ് സ്വന്തമാക്കി. 731 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. രോഹിത് ശര്‍മയുടെ പേരില്‍ 713 റണ്‍സാണുള്ളത്. 509 റണ്‍സുമായി ശിഖര്‍ ധവാനും 500 റണ്‍സുമായി സുരേഷ് റെയ്‌നയുമാണ് ഈ പട്ടികയില്‍ പിന്നാലെയുള്ളത്.
T20 WorldCup: ഇനി 15 ദിവസം മാത്രം, ഇന്ത്യന്‍ ടീമില്‍ 13 പേര്‍ക്ക് സീറ്റുറപ്പ്, പോരടിച്ച് 5 പേര്‍

മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മയും വലിയൊരു റെക്കോഡ് സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ടി20 യില്‍ 3500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമെന്ന നേട്ടമാണ് രോഹിത് നേടിയെടുത്തത്. ഹോങ്കോങ്ങിനെതിരേ 13 പന്തില്‍ 21 റണ്‍സാണ് രോഹിത് നേടിയത്. ഇതില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടും. കൂടാതെ ഏഷ്യാ കപ്പില്‍ കൂടുതല്‍ മത്സരം കളിക്കുന്ന താരമാവാനും (29) രോഹിത്തിനായി. 28 മത്സരം കളിച്ച മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനയെയാണ് രോഹിത് മറികടന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications