വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റായുഡുവില്ലെങ്കില്‍ പിന്നെയാര്? ടീം ഇന്ത്യ തേടുന്നു പകരക്കാരനെ... ഇവരിലൊരാള്‍?

യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ട റായുഡുവിനെ ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കും

മുംബൈ: വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പ്രമുഖ താരം അമ്പാട്ടി റായുഡു പുറത്തായതിന്റെ ഞെട്ടലിലാണ് ആരാധകര്‍. ബിസിസിഐയുടെ ഫിറ്റ്‌നസ് പരിശോധനായ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെയാണ് റാഡുയു ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായത്. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി ഉജ്ജ്വല പ്രകടനം നടത്തി ഒരിടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു റായുഡു.

എന്നാല്‍ യോ യോ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വി താരത്തിന്റെ പ്രതീക്ഷകള്‍ തകിടം മറിച്ചു. റായുഡുവിനു പകരം ഇംഗ്ലീഷ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെ ഉള്‍പ്പെടുത്തുമെന്നാണ് ഇനി അറിയാനുള്ളത്. പകരക്കാരനായി ടീമിലെത്താന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയെന്നു നോക്കാം.

റിഷഭ് പന്ത്

റിഷഭ് പന്ത്

കഴിഞ്ഞ ഐപിഎല്ലിലെ ബാറ്റിങ് വിസ്മയമായിരുന്നു ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വിക്കറ്റ് കീപ്പറായിരുന്ന റിഷഭ് പന്ത്. ഇടിവെട്ട് ബാറ്റിങാണ് താരം ഡല്‍ഹിക്കായി കാഴ്ചവച്ചത്. 173 സ്‌ട്രൈക്ക് റേറ്റില്‍ 684 റണ്‍സ് പന്ത് അടിച്ചുകൂട്ടിയിരുന്നു. ടൂര്‍ണമെന്റില്‍ എമേര്‍ജിങ് പ്ലെയര്‍, സ്റ്റൈലിഷ് പ്ലെയര്‍ പുരസ്‌കാരങ്ങളും പന്ത് കൈക്കലാക്കിയിരുന്നു.
എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ നിലവില്‍ ടീമിലുള്ളതിനാല്‍ പന്തിനെ ഇംഗ്ലീഷ് പര്യടനത്തിനുള്ള സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
എന്നാല്‍ റായുഡുവിന് അപ്രതീക്ഷിതമായി ടീമില്‍ സ്ഥാനം നഷ്ടമായതോടെ പന്തിന് സീനിയര്‍ ഇലവനിലേക്കു വഴി തുറന്നിരിക്കുകയാണ്.

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ അംഗമായിരുന്ന കേദാര്‍ ജാദവിനെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിക്കും മോശം ഫോമുമാണ് താരത്തിനു വിനയായത്. പരിക്കു മൂലം ഐപിഎല്ലിലെ ഒരു മല്‍സരം മാത്രം കളിച്ച് ജാദവ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയും ചെയ്തിരുന്നു.
ഇപ്പോള്‍ പരിക്കില്‍ നിന്നും മുക്തനായ താരം യോ യോ ടെസ്റ്റില്‍ ജയിച്ച് ഫിറ്റ്‌നസും തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ജാദവിനെ ഇംഗ്ലീഷ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയാലും അദ്ഭുതപ്പെടാനില്ല. ബാറ്റിങിനൊപ്പം ബൗളിങിലും ടീമിന് മുതല്‍ക്കൂട്ടാവുന്ന താരമാണ് അദ്ദേഹം.

മനോജ് തിവാരി

മനോജ് തിവാരി

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്ന് ഒരിക്കല്‍ വിശേഷിപ്പിക്കപ്പെട്ട ബാറ്റ്സ്മാനാണ് ബംഗാളില്‍ നിന്നുള്ള മനോജ് തിവാരി. പക്ഷെ തന്റെ പ്രതിഭയ്‌ക്കൊത്ത പ്രകടനങ്ങള്‍ പലപ്പോഴും പുറത്തെടുക്കാനാവാതെ തിവാരി വിസ്മൃതിയിലാവുകയായിരുന്നു. 2015ല്‍ സിംബാബ്‌വെയ്‌ക്കെതിരേയാണ് തിവാരി ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചത്.
ഇത്തവണത്തെ ഐപിഎല്ലില്‍ അത്ര മികച്ചതായിരുന്നില്ല തിവാരിയുടെ പ്രകടനം. വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. എന്നാല്‍ കഴിഞ്ഞ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിന്റെ മികച്ച ബാറ്റ്‌സ്മാന്‍ തിവാരിയായിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും 109 ശരാശരിയില്‍ 328 റണ്‍സാണ് താരം നേടിയത്.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

അമ്പാട്ടി റായുഡുവിനെക്കൂടാതെ ഇത്തവണത്തെ ഐപിഎല്ലിലെ മറ്റൊരു ബാറ്റിങ് കണ്ടുപിടുത്തമായിരുന്നു മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവ്. മുംബൈക്കു വേണ്ടി ഓപ്പണറായി ഇറങ്ങിയ താരം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഏതു ബാറ്റിങ് പൊസിഷനിലും സ്ഥിരയതാര്‍ന്ന പ്രകടനം നടത്താന്‍ ശേഷിയുള്ള ചുരുക്കം താരങ്ങള്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.
ഇന്ത്യക്കു വേണ്ടി ഇതുവരെ കളിച്ചിട്ടില്ലാത്ത സൂര്യകുമാറിന് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളും റായുഡുവിന്റെ പുറത്താവലും അരങ്ങേറാന്‍ അവസരമൊരുക്കിയേക്കും.

മയാങ്ക് അഗര്‍വാള്‍

മയാങ്ക് അഗര്‍വാള്‍

ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ സീസണിലെ റണ്‍ മെഷീനായിരുന്നു മയാങ്ക് അഗര്‍വാള്‍. കര്‍ണാടകയ്ക്കു വേണ്ടി അവിസ്മരണീയ പ്രകടനമാണ് താരം പുറത്തെടുത്തത്. വിജയ് ഹസാരെ ട്രോഫിയില്‍ 90ന് അടുത്ത ശരാശരിയില്‍ 723ഉം സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മൂന്നു ഫിഫ്റ്റികളുള്‍പ്പെടെ 258ഉം റണ്‍സ് മയാങ്ക് നേടിയിരുന്നു. കൂടാതെ രഞ്ജി ട്രോഫിയില്‍ 13 മല്‍സരങ്ങളില്‍ നിന്നും ഒരു ട്രിപ്പിള്‍ സെഞ്ച്വ്വറിയും അഞ്ച് സെഞ്ച്വറിയുമടക്കം 100നു മുകളില്‍ ശരാശരിയില്‍ 1160 റണ്‍സും താരം വാരിക്കൂട്ടി.
എന്നാല്‍ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഈ പ്രകടനം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. എങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം പരിഗണിക്കുമ്പോള്‍ റായുഡുവിന്റെ അഭാവം നികത്താന്‍ മയാങ്കിനാവും.

റായുഡുവിന്റെ തിരിച്ചുവരവ് ദുരന്തമായി!! യോ യോ ടെസ്റ്റ് 'ചതിച്ചു'... പടിക്കു പുറത്തായ മൂന്നാമത്തെ താരംറായുഡുവിന്റെ തിരിച്ചുവരവ് ദുരന്തമായി!! യോ യോ ടെസ്റ്റ് 'ചതിച്ചു'... പടിക്കു പുറത്തായ മൂന്നാമത്തെ താരം

രണ്ടേ രണ്ടു ദിവസം, ഇന്ത്യയെ കടത്തിവെട്ടാന്‍ ഏഷ്യയില്‍ <br>ആരുമില്ല!! കുറിച്ചത് അപൂര്‍വ്വ റെക്കോര്‍ഡ് രണ്ടേ രണ്ടു ദിവസം, ഇന്ത്യയെ കടത്തിവെട്ടാന്‍ ഏഷ്യയില്‍
ആരുമില്ല!! കുറിച്ചത് അപൂര്‍വ്വ റെക്കോര്‍ഡ്

Story first published: Saturday, June 16, 2018, 13:32 [IST]
Other articles published on Jun 16, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X