വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിന്‍ഡീസ് വധം... കോലിയെ കാത്ത് റെക്കോര്‍ഡുകള്‍, ധോണിക്കു രക്ഷയില്ല!! ദാദയ്ക്കും

ആദ്യ ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കിക്കഴിഞ്ഞു

Big records that Virat Kohli is expected to break | Oneindia Malayalam

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കിയ ടീം ഇന്ത്യ വിജയം സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഒന്നാമിന്നിങ്‌സില്‍ ഇപ്പോള്‍ 100ന് മുകളില്‍ ലീഡുള്ള ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി വിന്‍ഡീസിനെ വീഴ്ത്താമെന്നാണ് കണക്കുകൂട്ടുന്നത്. ഈ ടെസ്റ്റിനു ശേഷം മറ്റൊരു മല്‍സരം കൂടി പരമ്പരയില്‍ വിരാട് കോലിക്കും സംഘത്തിനും ശേഷിക്കുണ്ട്.

അശ്വിന് 'രാഹു' കാലം... ടെസ്റ്റ് ടീമില്‍ ഇടമില്ല, ഐപിഎല്ലിലും തെറിച്ചേക്കും, പഞ്ചാബ് ഒഴിവാക്കുന്നു അശ്വിന് 'രാഹു' കാലം... ടെസ്റ്റ് ടീമില്‍ ഇടമില്ല, ഐപിഎല്ലിലും തെറിച്ചേക്കും, പഞ്ചാബ് ഒഴിവാക്കുന്നു

ടെസ്റ്റ് പരമ്പര പോക്കറ്റിലാക്കാന്‍ കഴിഞ്ഞാല്‍ പല റെക്കോര്‍ഡുകളും കോലിയെ കാത്തിരിക്കുന്നുണ്ട്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡും വഴിമാറിയേക്കും. കോലിക്കു കൈയെത്തുംദൂരത്തുള്ള ഈ റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍

ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍

ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് വിന്‍ഡീസിനെതിരേ പരമ്പര പോക്കറ്റിലാക്കിയാല്‍ കോലിയുടെ പേരിലാവും. 2014ലാണ് ധോണിയില്‍ നിന്നും കോലി ഇന്ത്യന്‍ ടെസ്റ്റ് ടീ നായകസ്ഥാനമേറ്റെടുക്കുന്നത്.
നിലവില്‍ 60 ടെസ്റ്റുകളില്‍ നിന്നും 27 ജയങ്ങളുമായി ധോണിയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകന്‍. എന്നാല്‍ 46 ടെസ്റ്റുകളില്‍ 26ലും ടീമിനെ ജയിപ്പിച്ച കോലി തൊട്ടരികിലുണ്ട്. വിന്‍ഡീസിനെതിരായ പരമ്പര 2-0ന് ഇന്ത്യ തൂത്തുവാരിയാല്‍ ധോണിയുടെ റെക്കോര്‍ഡ് കോലി പഴങ്കഥയാക്കും.

എവേ ടെസ്റ്റിലെ കേമന്‍

എവേ ടെസ്റ്റിലെ കേമന്‍

എവേ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നായകനെന്ന നേട്ടവും കോലിയെ കാത്തിരിക്കുണ്ട്. നിലവില്‍ ഈ റെക്കോര്‍ഡ് സൗരവ് ഗാംഗുലിക്കു അവകാശപ്പെട്ടതാണ്്. രാജ്യത്തിനു പുറത്തു കളിച്ച 28 ടെസ്റ്റുകളില്‍ 11ലും ദാദ ടീമിനെ ജയത്തിലേക്കു നയിച്ചിട്ടുണ്ട്.
നിലവില്‍ ദാദയുടെ ഈ റെക്കോര്‍ഡിനൊപ്പം തന്നെയാണ് കോലിയുള്ളത്. വിദേശത്തു 25 ടെസ്റ്റുകളില്‍ കോലിക്കു കീഴില്‍ 11ലും ഇന്ത്യ വെന്നിക്കൊടി പാറിച്ചിരുന്നു. വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് ജയിച്ചാല്‍ കോലി ദാദയെ മറികടക്കും.

വിന്‍ഡീസില്‍ രണ്ടു പരമ്പരകള്‍

വിന്‍ഡീസില്‍ രണ്ടു പരമ്പരകള്‍

വെസ്റ്റ് ഇന്‍ഡീസില്‍ ഇതുവരെ ഒരു ഇന്ത്യന്‍ ക്യാപ്റ്റനും രണ്ടു ടെസ്റ്റ് പരമ്പരകള്‍ നേടിയിട്ടില്ല. എന്നാല്‍ ഈ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിക്കാനുള്ള സുവര്‍ണാവസരമാണ് കോലിക്കു ലഭിച്ചിരിക്കുന്നത്.
2016ലാണ് കോലിത്തു കീഴില്‍ ഇന്ത്യ ആദ്യമായി ടെസ്റ്റ് പരമ്പര കൈക്കലാക്കിയത്. അന്നു നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-0നുനേടുകയായിരുന്നു. അന്നു പരമ്പരയിലെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു. 251 റണ്‍സാണ് കോലി നേടിയത്.

Story first published: Saturday, August 24, 2019, 13:37 [IST]
Other articles published on Aug 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X