സുനില്‍ ഛേത്രി ഐപിഎല്ലിലേക്ക്!! സ്വാഗതം ചെയ്ത് ആര്‍സിബി, ജഴ്‌സിയും തയ്യാര്‍

ബെംഗളൂരു: ഐപിഎല്ലില്‍ അവസരം ലഭിച്ചാല്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണെന്നു വെളിപ്പെടുത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിക്കു ടീമിന്റെ ക്ഷണം. തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയുടെ നായകന്‍ കൂടിയായ ഛേത്രിയെ ക്ലബ്ബിലേക്കു ആര്‍സിബി സ്വാഗതം ചെയ്തത്. 11ാം നമ്പര്‍ ജഴ്‌സിയും താരത്തിനു ആര്‍സിബി വാഗ്ദാനം ചെയ്തു. നിങ്ങള്‍ തയ്യാറാണെങ്കില്‍ ഞങ്ങളും തയ്യാര്‍ എന്നായിരുന്നു സുനില്‍ ഛേത്രിയ ടാഗ് ചെയ്ത് ആര്‍സിബിയുടെ ട്വീറ്റ്. അതോടൊപ്പം ഛ്രേതിയെന്ന പോരോടു കൂടിയ 11ാം നമ്പര്‍ ജഴ്‌സിയുടെ വീഡിയോയും ആര്‍സിബി പോസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെയും ഛേത്രിയുടെ ജഴ്‌സി നമ്പറാണ് 11.

കഴിഞ്ഞ ദിവസം ട്വിറ്ററിലെ ഒരു ചോദ്യോത്തര സെഷനിലായിരുന്നു ഛേത്രി തനിക്കു പ്രിയപ്പെട്ട, കളിക്കാന്‍ ആഗ്രഹിക്കുന്ന ഐപിഎല്‍ ടീം ഏതെന്നു വെളിപ്പെടുത്തിയത്. ഐപിഎല്ലില്‍ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിക്കു വേണ്ടി കളിക്കാന്‍ അവസരം കിട്ടിയാല്‍ ആര്‍ക്കു വേണ്ടി ഇറങ്ങാനാണ് ഇഷ്ടമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഞാനിപ്പോള്‍ ബാംഗ്ലൂര്‍ ബോയ് ആണ്. നിങ്ങളുടെ ചോദ്യത്തിന് ഇതു ഉത്തരം നല്‍കുമെന്നായിരുന്നു കണ്ണിറുക്കിയുള്ള ഇമോജിയോടു കൂടി ഛേത്രിയുടെ മറുപടി. ബെംഗളൂരുവില്‍ നിന്നുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് കളിക്കാന്‍ ആഗ്രഹമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കിയ സൂചന.

നിലവില്‍ ഭാര്യയോടൊപ്പം ബെംഗളൂരുവിലാണ് ഛേത്രിയുടെ താമസം. ആര്‍സിബിയുമായി ഛേത്രിയുടെ അടുപ്പത്തിനു മറ്റൊരു കാരണം നായകന്‍ വിരാട് കോലിയാണ്. കോലിയുമായി അടുത്ത സുഹൃത്ബന്ധമാണ് ഛേത്രിക്കുള്ളത്. പരസ്പരം ആരാധിക്കുന്ന രണ്ടു താരങ്ങള്‍ കൂടിയാണ് ഇരുവരും. കോലിയും ഭാര്യ അനുഷ്‌കയും പല വേദികളിലും ഛേത്രിക്കും ഭാര്യക്കുമൊപ്പം എത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ സീസണില്‍ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബിയുടെ പരിശീലന ക്യാംപില്‍ ഛേത്രിയെത്തിയിരുന്നു. അന്നു കോലിയുമായി സൗഹൃദം പങ്കിട്ട അദ്ദേഹം ആര്‍സിബി താരങ്ങളെ പരിചയപ്പെട്ട ശേഷമായിരുന്നു തിരിച്ചുപോയത്.

ഐപിഎല്ലിലെ 'ആറാം' തമ്പുരാന്‍മാര്‍... ഇവര്‍ സിക്‌സര്‍ വേട്ടക്കാര്‍, ആദ്യ മൂന്നില്‍ ഹിറ്റ്മാനില്ല

യോ യോ ടെസ്റ്റില്‍ കോലിയല്ല കിങ്, ഇവര്‍ കടത്തിവെട്ടി! ഇന്ത്യയിലെ ഫിറ്റ്‌നസ് പുലികള്‍

ഐഎസ്എല്‍ സീസണ്‍ അവസാനിച്ചതോടെ വിശ്രമത്തിലാണ് ഛേത്രി. കഴിഞ്ഞ സീസണില്‍ സെമി ഫൈനലില്‍ പുറത്തായെങ്കിലും ഛേത്രി മികച്ച പ്രകടനം തന്നെ കാഴ്ചവച്ചിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും ഒമ്പതു ഗോളുകള്‍ നേടിയ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു. എന്നാല്‍ തൊട്ടുമുമ്പത്തെ സീസണിലേതു പോലെ ഇത്തവണ ടീമിനെ ചാംപ്യന്‍മാരാക്കന്‍ ഛേത്രിക്കായില്ല. ഇരുപാദങ്ങളിലായി നടന്ന സെമി ഫൈനലില്‍ എടിക്കെയോടു പരാജയപ്പെട്ട് ബെംഗളൂരു പുറത്താവുകയായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, March 21, 2020, 14:06 [IST]
Other articles published on Mar 21, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X