ഐപിഎല്‍: റോയല്‍ ബാംഗ്ലൂര്‍, തകര്‍പ്പന്‍ ജയം.. പഞ്ചാബ് നാണംകെട്ടു

Written By:
IPL 2018 : Bangalore Beat Punjab | Oneindia Malayalam

ഇന്‍ഡോര്‍: ഐപിഎല്ലിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ ഗംഭീര വിജയത്തോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തി. കരുത്തരായ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 10 വിക്കറ്റിന് ആര്‍സിബി വാരിക്കളയുകയായിരുന്നു. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ മുഴുവന്‍ ഓവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും ആര്‍സിബി അനുവദിച്ചില്ല. 15.1 ഓവറില്‍ വെറും 88 റണ്‍സിന് പഞ്ചാബ് കൂടാരത്തില്‍ തിരിച്ചെത്തി. അപ്പോള്‍ തന്നെ ആര്‍സിബി വിജയമുറപ്പിച്ചിരുന്നു.

1
43458

8.1 ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ ബാംഗ്ലൂര്‍ ജയത്തിലേക്കു പറന്നെത്തി. ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (48*) പാര്‍ഥീവ് പട്ടേലിന്റെയും (40*) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ആര്‍സിബിയുടെ ജയം അനായാസമാക്കിയത്. 28 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സെങ്കില്‍ പാര്‍ഥീവ് 22 പന്തില്‍ ഏഴു ബൗണ്ടറികള്‍ നേടി.

1

നേരകത്തേ ആര്‍സിബിയുടെ തീപാറുന്ന ബൗളിങില്‍ പഞ്ചാബ് തരിപ്പണമാവുകയായിരുന്നു. മൂന്നു പേര്‍ മാത്രമേ പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്നുള്ളൂ. ആരോണ്‍ ഫിഞ്ച് (26), ലോകേഷ് രാഹുല്‍ (21), ക്രിസ് ഗെയ്ല്‍ (18) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ തികച്ചത്. 23 പന്തില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമുള്‍പ്പെടെയാണ് ഫിഞ്ച് പഞ്ചാബിന്റെ ടോപ്‌സ്‌കോററായത്. ഗെയ്ല്‍ 14 പന്തില്‍ നാലു ബൗണ്ടറികള്‍ നേടി.

2

കരുണ്‍ നായര്‍ (1), മാര്‍കസ് സ്റ്റോണിസ് (2), മയാങ്ക് അഗര്‍വാള്‍ (2), അക്ഷര്‍ പട്ടേല്‍ (9), ആര്‍ അശ്വിന്‍ (0), ആന്‍ഡ്രു ടൈ (0), മോഹിത് ശര്‍മ (3), അങ്കിത് രാജ്പൂത്ത് (1) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു. മൂന്നു വിക്കറ്റെടുത്ത ഉമേഷ് യാദവാണ് പഞ്ചാബിന്റെ അന്തകനായത്. അശ്വിന്‍, മോഹിത്, രാജ്പൂത്ത് എന്നിവരെ ഉജ്ജ്വല ഫീല്‍ഡിങിലൂടെ ആര്‍സിബി റണ്ണൗട്ടാക്കുകയായിരുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, May 14, 2018, 15:48 [IST]
Other articles published on May 14, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍