രാജസ്ഥാന്‍ റോയല്‍സിന് ഒരു അന്താരാഷ്ട്ര മത്സരം പോലും കളിക്കാത്ത ബാറ്റിങ് കോച്ച്

Posted By: അന്‍വര്‍ സാദത്ത്

ജയ്പൂര്‍: ഐപിഎല്‍ ടൂര്‍ണമെന്റിലേക്ക് മടങ്ങിയെത്തിയ രാജസ്ഥാന്‍ റോയല്‍സ് അവരുടെ ബാറ്റിങ് കോച്ചിനെ പ്രഖ്യാപിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ അമോള്‍ മസുംദാര്‍ ആണ് റോയല്‍സ് ടീമിന്റെ ബാറ്റിങ് കോച്ച്. മുഖ്യ കോച്ച് സുബിന്‍ ബറൂച്ചയാണ് പുതിയ സീസണിലേക്കുള്ള പരിശീലകനെ പ്രഖ്യാപിച്ചത്.

ആഭ്യന്തര ക്രിക്കറ്റില്‍ റെക്കോര്‍ഡ് പ്രകടനം നടത്തിയ അമോളിനെ കോച്ച് ആയി പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സുബിന്‍ ബറൂച്ച പറഞ്ഞു. മാര്‍ച്ച് 13 മുതല്‍ ആംഭിച്ച രാജസ്ഥാന്‍ ക്യാമ്പിലേക്ക് മസുംദാര്‍ എത്തിച്ചേര്‍ന്നു. സായ് രാജ് ബഹുതുലെ ആണേ ടീമിന്റെ ബൗളിങ് കോച്ച്.

aolmuzumdar

രാജസ്ഥാന്‍ ടീമിന്റെ കോച്ച് ആയതില്‍ അമോള്‍ സന്തോഷം പ്രകടിപ്പിച്ചു. ടി20 ക്രിക്കറ്റ് തികച്ചും വ്യത്യസ്തമായ സമീപനം ആവശ്യമുള്ള കളിയാണെന്ന് അമോള്‍ പറയുന്നു. യുവതാരങ്ങള്‍ക്ക് പ്രകടനം മെച്ചപ്പെടുത്താനുള്ള വഴികാട്ടിയാവുക. ബാറ്റിങ് തന്ത്രങ്ങളില്‍ ഉപദേശം നല്‍കുക തുടങ്ങിയവയാകും കോച്ചിന്റെ പ്രധാന ജോലി.

രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വസിം ജാഫറിന് തൊട്ടുപിന്നിലുള്ള കളിക്കാരനാണ് മുന്‍ മുംബൈ ക്യാപ്റ്റന്‍ കൂടിയായ അമോള്‍ മസുംദാര്‍. രഞ്ജി അരങ്ങേറ്റക്കാരന്റെ റെക്കോര്‍ഡ് സ്‌കോറും ഈ താരത്തിനുതന്നെ. ഹരിയാണയ്‌ക്കെതിരെ 260 റണ്‍സ് നേടിയാണ് റെക്കോര്‍ഡിട്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 30 സെഞ്ച്വറികളും 60 അര്‍ദ്ധ സെഞ്ച്വറികളുമായി 48.13 ശരാശരിയില്‍ 11,167 റണ്‍സ് നേടിയിട്ടുണ്ട് അമോള്‍.
രാജസ്ഥാന്‍ റോയല്‍സിന് ഒരു അന്താരാഷ്ട്ര മത്സരം പോലും കളിക്കാത്ത ബാറ്റിങ് കോച്ച്

കോലിയുടെ ഇംഗ്ലണ്ട് ടീമിലെ 'കാമുകി' ഇനി കോലിയുടെ ബാറ്റ് ഉപയോഗിക്കും

Story first published: Wednesday, March 14, 2018, 8:27 [IST]
Other articles published on Mar 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍