ഐപിഎല്‍: തകര്‍പ്പന്‍ ജയം, പിന്നാലെ രഹാനെയ്ക്ക് കിട്ടിയത് എട്ടിന്റെ പണി!! ലക്ഷങ്ങള്‍ പിഴ

Written By:

മുംബൈ: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ നേടിയ തകര്‍പ്പന്‍ ജയത്തിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്ക് അപ്രതീക്ഷിത ഷോക്ക്. മല്‍സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്ക് വരുത്തിയതിനെ തുടര്‍ന്നു 12 ലക്ഷം രൂപയാണ് രഹാനെയ്ക്കു പിഴ ചുമത്തിയത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന മല്‍സത്തിലായിരുന്നു ഇത്. നാലു വിക്കറ്റിന്റെ മികച്ച ജയമാണ് രാജസ്ഥാന്‍ നേടിയത്. ഇതോടെ പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്താനും മുന്‍ ജേതാക്കള്‍ക്കു സാധിച്ചു.

1

കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് രഹാനെയ്ക്കു പിഴ ചുമത്തിയ വിവരം വാര്‍ത്താക്കുറിപ്പിലൂടെയാണ് ഐപിഎല്‍ ഭരണസമിതി അറിയിച്ചത്. ഈ സീസണില്‍ ഇതാദ്യമായാണ് രാജസ്ഥാന്‍ ഇത്തരത്തിലുള്ള അച്ചടക്കലംഘനം നടത്തിയതെന്നും അതുകൊണ്ടാണ് ഏറ്റവും കുറഞ്ഞ പിഴ ക്യാപ്റ്റന്‍ രഹാനെയ്ക്കു ചുമത്തിയതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഐപിഎല്‍: ഒരേയൊരു യൂസഫ്, തോറ്റിട്ടും കുംബ്ലെ കേമന്‍... അപൂര്‍വ്വ റെക്കോര്‍ഡുകള്‍, അറിയാതെ പോവരുത്

ഐപിഎല്‍: ഈ സീസണിലെ 'വല്ല്യേട്ടന്‍'മാര്‍... തലപ്പത്ത് താഹിര്‍, ടീമിനു ബാധ്യത ആരൊക്കെ?

ആദ്യം ബാറ്റ് ചെയ്ത മുംബൈയെ ആറു വിക്കറ്റിന് 168 റണ്‍സിലൊതുക്കാന്‍ രാജസ്ഥാനു സാധിച്ചു. എവിന്‍ ലൂയിസ് (60), സൂര്യകുമാര്‍ യാദവ് (38), ഹര്‍ദിക് പാണ്ഡ്യ (36) എന്നിവരാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മറുപടിയില്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍ വീണ്ടും കത്തിക്കയറിയപ്പോള്‍ രണ്ടോവര്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി. 53 പന്തില്‍ പുറത്താവാതെ 94 റണ്‍സെടുത്ത ബട്‌ലറാണ് ടീമിന്റെ ജയം അനായാസമാക്കിയത്. രഹാനെ 37ഉം മലയാളി താരം സഞ്ജു സാംസണ്‍ 14 പന്തില്‍ പുറത്താവാതെ 26 റണ്‍സും നേടി.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, May 14, 2018, 13:33 [IST]
Other articles published on May 14, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍