ഐപിഎല്‍: ഇവരെ ഇനിയും മാറ്റിനിര്‍ത്തണോ? തീര്‍ച്ചയായും ടീമില്‍ വേണം... ഇല്ലെങ്കില്‍ തിരിച്ചടി!!

Written By:

മുംബൈ: ഐപിഎല്ലിന്റെ പ്രാഥമിക റൗണ്ട് മല്‍സരങ്ങളില്‍ ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. രണ്ടു പ്ലേഓഫ് സ്ഥാനങ്ങള്‍ക്കു വേണ്ടി അഞ്ചു ടീമുകളാണ് ഇപ്പോള്‍ രംഗത്തുള്ളത്. ഓരോ മല്‍സരം കഴിയുന്തോറും ടീമുകള്‍ പ്ലെയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. ചില ടീമുകള്‍ വിന്നിങ് കോമ്പിനേഷനെ മാറ്റാന്‍ മടിച്ചു നില്‍ക്കുമ്പോള്‍ മറ്റു ചില ടീമുകള്‍ ഓരോ കളിയിലും മാറ്റങ്ങള്‍ വരുത്തുകയാണ്.

എന്നാല്‍ ടൂര്‍ണമെന്റിലെ എട്ടു ടീമുകളും മികച്ച ഒരു താരത്തെ ഇപ്പോഴും പുറത്തു തന്നെ ഇരുത്തിയിരിക്കുകയാണ്. ഈ താരം കൂടി പ്ലെയിങ് ഇലവനിലെത്തിയാല്‍ ഈ ടീമുകളുടെ കരുത്ത് വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തില്‍ ഓരോ ടീമും മാറ്റിനിര്‍ത്തിയ പ്രധാനപ്പെട്ട ഓരോ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

മുസ്തഫിസുര്‍ റഹ്മാന്‍ (മുംബൈ)

മുസ്തഫിസുര്‍ റഹ്മാന്‍ (മുംബൈ)

പ്ലേഓഫ് സാധ്യത ഇപ്പോഴും തുലാസില്‍നില്‍ക്കുന്ന ടീമാണ് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്. ആദ്യത്തെ ആറു മല്‍സരങ്ങളില്‍ അഞ്ചിലും മുംബൈ തോറ്റതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമില്‍ മാറ്റം വരുത്തിക്കൊണ്ടിരുന്നു. ഇതോടെ ബംഗ്ലാദേശ് പേസറായ മുസ്തഫിസുര്‍ റഹ്മാനാണ് സ്ഥാനം നഷ്ടമായത്.
ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളറായ മുസ്തഫിസുര്‍ തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ കളിക്കേണ്ട താരമാണ്. ആദ്യത്തെ ആറു മല്‍സരങ്ങളില്‍ നിന്നും പേസര്‍ ഏഴു വിക്കറ്റെടുക്കുകയും ചെയ്തിരുന്നു. എതിര്‍ ടീമിന്റെ റണ്ണൊഴുക്ക് തടയാനും നിര്‍ണായക ബ്രേക് ത്രൂകള്‍ നല്‍കാനും മിടുക്കുള്ള താരമാണ് മുസ്തഫിസുര്‍. അദ്ദേഹതത്തിനു പകരം പാറ്റ് കമ്മിന്‍സാണ് ഇപ്പോള്‍ മുംബൈ ടീമിലുള്ളത്. ശേഷിച്ച മല്‍സരങ്ങളില്‍ കമ്മിന്‍സിനെ പുറത്തിരുത്തി മുസ്തഫിസുറിന് അവസരം നല്‍കിയാല്‍ മുംബൈക്ക് അത് ഗുണം ചെയ്യും.

ആവേശ് ഖാന്‍ (ഡല്‍ഹി)

ആവേശ് ഖാന്‍ (ഡല്‍ഹി)

ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പേസര്‍മാരില്‍ ഒരാളാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായ ആവേശ് ഖാന്‍. പേസും ബൗണ്‍സും കൊണ്ട് താരം എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചു.സ
ീസണിലെ ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ പേസര്‍ പക്ഷെ അവസാന മല്‍സരങ്ങളില്‍ പുറത്തിരിക്കാനായിരുന്നു യോഗം. അഞ്ചു മല്‍സരങ്ങളില്‍ നിന്നും നാലു വിക്കറ്റാണ് ആവേശ് നേടിയത്.
ആവേശിനു പകരം മറ്റു ചിലരെ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അവസാന മല്‍സരങ്ങളില്‍ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. അതുകൊണ്ടു തന്നെ ഇനി ശേഷിച്ച രണ്ടു കളികളിലും ആവേശിനെ തിരിച്ചുവിളിക്കാനാണ് സാധ്യത.

രാഹുല്‍ ത്രിപാഠി (രാജസ്ഥാന്‍)

രാഹുല്‍ ത്രിപാഠി (രാജസ്ഥാന്‍)

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റൈസിങ് പൂനെ ജയന്റ്‌സിന്റെ മിന്നും താരമായിരുന്നു യുവ ബാറ്റ്‌സ്മാന്‍ രാഹുല്‍ ത്രിപാഠി. പൂനെ ബാറ്റിങിന്റെ നട്ടെല്ലായി പ്രഥമ സീസണില്‍ തന്നെ ത്രിപാഠി മാറി. 14 മല്‍സരങ്ങളില്‍ നിന്നും 391 റണ്‍സാണ് പൂനെയ്ക്കു വേണ്ടി താരം നേടിയത്. രണ്ടു അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെട്ടിരുന്നു.
പൂനെ ടീമില്‍ ഓപ്പണറായിരുന്ന ത്രിപാഠിയെ പക്ഷെ രാജസ്ഥാന്‍ വേണ്ട രീതിയില്‍ വിനിയോഗിച്ചില്ല. മധ്യനിരയിലാണ് താരത്തിന് രാജസ്ഥാന്‍ അവസരം നല്‍കിയത്. മോശം ഫോമിലുള്ള ഡാര്‍സി ഷോര്‍ട്ടിനു പകരം ഓപ്പണിങ് റോളില്‍ ത്രിപാഠിയെ കൊണ്ടു വന്നാല്‍ അതു രാജസ്ഥാന്‍ ബാറ്റിങിന് കരുത്താവും.

ഡേവിഡ് മില്ലര്‍ (പഞ്ചാബ്)

ഡേവിഡ് മില്ലര്‍ (പഞ്ചാബ്)

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരം ഡേവിഡ് മില്ലര്‍ക്ക് ഈ സീസണില്‍ വേണ്ടത്ര അവസരം നല്‍കാന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് തയ്യാറായിട്ടില്ല. മുന്‍ നിര ബാറ്റിങിലും ബൗളിങിലും പഞ്ചാബിന് ആശങ്കയില്ല. എന്നാല്‍ പഞ്ചാബിന്റെ മധ്യനിര ദുര്‍ബലമാണ്.
മാര്‍കസ് സ്‌റ്റോണിസ്, ആരോണ്‍ ഫിഞ്ച് എന്നിവരൈയെല്ലാം പഞ്ചാബ് പരീക്ഷിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. സ്പിന്നര്‍മാരെ നേരിടുന്നതിലാണ് ഫിഞ്ചിന്റെ പോരായ്മയെങ്കില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ സ്‌റ്റോണിസിനും സാധിക്കുന്നില്ല. ഇതിനു രണ്ടിനും കെല്‍പ്പുള്ള മില്ലറെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ ഇനി ശ്രമിക്കേണ്ടത്. നേരത്തേ പഞ്ചാബിനു വേണ്ടി മധ്യനിരയില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് മില്ലര്‍.

ബേസില്‍ തമ്പി (ഹൈദരാബാദ്)

ബേസില്‍ തമ്പി (ഹൈദരാബാദ്)

ഇതിനകം പ്ലേഓഫിലേക്കു ടിക്കറ്റെടുത്തു കഴിഞ്ഞ ടീമാണ് മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ശക്തമായ ബൗളിങ് നിരയുള്ളതിനാല്‍ കാര്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്ന പേസറാണ് മലയാളി താരം ബേസില്‍ തമ്പി. അവസരം ലഭിച്ചപ്പോഴാവട്ടെ ബേസില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്.
പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിനു പകരമാണ് താരത്തിനു അവസരം ലഭിച്ചത്. ഭുവി തിരിച്ചെത്തിയതോടെ ബേസില്‍ ടീമിനു പുറത്താവുകയും ചെയ്തു.
ഇന്നിങ്‌സിലെ അവസാന ഓവറുകളില്‍ സ്ഥിരത നിലനിര്‍ത്താന്‍ വിഷമിക്കുന്ന സിദ്ധാര്‍ഥ് കൗളിനു പകരം ഹൈദരാാബാദിന് ടീമില്‍ ഉള്‍പ്പെടുത്താവുന്ന താരമാണ് ബേസില്‍.

 ശിവം മാവി (കൊല്‍ക്കത്ത)

ശിവം മാവി (കൊല്‍ക്കത്ത)

അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിലെ താരമായിരുന്ന പേസര്‍ ശിവം മാവി ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമാണ്. ചില മല്‍സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ മാവി പക്ഷെ ചില കളികളില്‍ നിറംമങ്ങുകയും ചെയ്തു. തുടര്‍ച്ചയായി 140 കിമി വേഗത്തില്‍ പന്തെറിയാനുള്ള ശേഷി താരത്തിനുണ്ട്.
അതുകൊണ്ടു തന്നെ ടീമിലെ ഏതെങ്കിലുമൊരു വിദേശ ബൗളര്‍ക്കു പകരം മാവിയെ ടീമിലുള്‍പ്പെടുത്തിയാല്‍ മികച്ചൊരു വിദേശ ഓള്‍റൗണ്ടറെ കൊല്‍ക്കത്തയ്ക്കു കളിപ്പിക്കാന്‍ അവസരം ലഭിക്കും.

വാഷിങ്ടണ്‍ സുന്ദര്‍ (ബാംഗ്ലൂര്‍)

വാഷിങ്ടണ്‍ സുന്ദര്‍ (ബാംഗ്ലൂര്‍)

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെട്ട താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഉജ്ജ്വല പ്രകടനം നടത്തിയ സുന്ദറിന് പക്ഷെ ഈ സീസണില്‍ പ്രകടനം ആവര്‍ത്തിക്കാനായില്ല. റോയല്‍ ചാലഞ്ചേഴ്‌സ് താരമായ 19 കാരന് മിക്ക കളികളിലും സൈഡ് ബെഞ്ചിലാണ് സ്ഥാനം.
ഓപ്പണിങിലും സ്പിന്‍ ബൗളിങിലും ഇപ്പോഴും ആര്‍സിബിക്കു പ്രശ്‌നങ്ങളുണ്ട്. നേരത്തേ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഓപ്പണിങ് ബാറ്റ്‌സ്മാനായി ഇറങ്ങിയ ഉജ്ജ്വല പ്രകടനം നടത്തിയിട്ടുള്ള സുന്ദറിനെ ആര്‍സിബിക്കു പരീക്ഷിക്കാവുന്നതാണ്. കൂടാതെ സ്പിന്‍ ബൗളിങിലും താരത്തിന്റെ സേവനം ടീമിന മുതല്‍ക്കൂട്ടാവും.

മുരളി വിജയ് (ചെന്നൈ)

മുരളി വിജയ് (ചെന്നൈ)

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് ചെന്നൈ സൂപ്പര്‍കിങ്‌സ് മോശമാക്കിയില്ല. ഇതിനകം സിഎസ്‌കെ പ്ലേഓഫില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. നേരത്തേ ചെന്നൈക്കു വേണ്ടി ഓപ്പണറായി ഇറങ്ങി നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള മുരളി വിജയ് ഇത്തവണ ടീമിലുണ്ടെങ്കിലും കളിക്കാന്‍ കാര്യമായി അവസരം ലഭിച്ചിട്ടില്ല. ബാറ്റ്‌സ്മാനായി മാത്രമല്ല പാര്‍ട്ട് ടൈം ബൗളറായും ഉപയോഗിക്കാവുന്ന താരമാണ് അദ്ദേഹം.
മുരളിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ സാം ബില്ലിങ്‌സിനു പകരം പേസര്‍ ലുംഗി എന്‍ഗിഡിയെ ഉള്‍പ്പെടുത്തിയാല്‍ അതു ചെന്നൈയെ കൂടുതല്‍ അപകടകാരികളാക്കും.

ഐപിഎല്‍: വരുന്നത് ഒന്നൊന്നര പോരാട്ടം, പ്ലേഓഫ് പിടിവലി മുറുകുന്നു, ആരൊക്കെ നേടും? സാധ്യതകള്‍ ഇങ്ങനെ..

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുലി, പക്ഷെ ഐപിഎല്ലില്‍ എലി!! ഇവര്‍ ഹീറോയില്‍ നിന്നും സീറോയിലേക്ക്...

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, May 15, 2018, 15:39 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍