വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കോലിയുടെ പുറത്താകല്‍ അധികം ചര്‍ച്ചയാക്കേണ്ട, മികച്ച പന്തായിരുന്നു അത്- പാര്‍ഥിവ് പട്ടേല്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ത്തന്നെ ആര്‍സിബി തോറ്റിരിക്കുകയാണ്. കെകെആറിനോട് ഒമ്പത് വിക്കറ്റിനാണ് ആര്‍സിബി തോറ്റത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 91 റണ്‍സിനാണ് ഓള്‍ഔട്ടായത്. ആര്‍സിബിയുടെ ബാറ്റിങ് നിരയില്‍ എല്ലാവരും നിരാശപ്പെടുത്തിയതോടെയാണ് വലിയ തകര്‍ച്ച ടീമിന് നേരിടേണ്ടി വന്നത്.

ആര്‍സിബി നായകന്‍ വിരാട് കോലിയുടെ 200ാമത്തെ മത്സരമായിരുന്നു ഇത്. പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കായി കളിച്ച കോലിയില്‍ നിന്ന് ഗംഭീര പ്രകടനം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അഞ്ച് റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ക്ലാസിക് ഷോട്ടോടെ ബൗണ്ടറി നേടി കോലി പ്രതീക്ഷ നല്‍കിയെങ്കിലും തൊട്ടടുത്ത പന്തില്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. പ്രസിദ്ധിന്റെ മികച്ചൊരു പന്തെന്ന് തന്നെ ഇതിനെ വിശേഷിക്കാം.

Also Read : IPL 2021: സഞ്ജുവിനെ രാഹുല്‍ മുട്ടുകുത്തിക്കുമോ? ആവേശ മത്സരത്തില്‍ കാത്തിരിക്കുന്ന റെക്കോഡുകളിതാ
പിന്നീട് കൂട്ടത്തകര്‍ച്ചയാണ് ആര്‍സിബി ബാറ്റിങ് നിര നേരിട്ടത്. മത്സരത്തില്‍ വമ്പന്‍ തോല്‍വി ആര്‍സിബി നേരിട്ടതോടെ കോലിയുടെ പുറത്താകല്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ കോലിയുടെ പുറത്താകലിനെ നിരൂപകരും ആരാധകരും ചേര്‍ന്ന് വലിയ ചര്‍ച്ചയാക്കേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ആര്‍സിബി താരവുമായ പാര്‍ഥിവ് പട്ടേല്‍.

1

'ചില സമയങ്ങളില്‍ നമ്മള്‍ ബൗളര്‍മാര്‍ക്കും അംഗീകാരം നല്‍കേണ്ടിവരും. നേരിടാന്‍ വളരെ പ്രയാസമുള്ള പന്തുകളിലൊന്നായിരുന്നു ഇത്. കോലിയുടെ ഹെഡ് പൊസിഷനില്‍ കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ വിരാട് കോലിയുടെ കാര്യത്തില്‍ ഇത് വലിയ കാര്യമല്ല. അവന്റെ ഇപ്പോഴത്തെ ഫോമും മാനസികമായ നിലയും ആ പന്തിനെ നഷ്ടപ്പെടുത്താനുള്ള കാരണമായി പറയാം. കോലിയുടെ ആ പുറത്താകലിനെ കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. അവന്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന സാഹചര്യങ്ങളില്‍ ഇത്തരം പന്തുകളില്‍ ബൗണ്ടറി നേടുന്നത് കണ്ടിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇതൊരു സമയത്തിന്റെ പ്രശ്‌നം മാത്രമാണെന്നാണ് കരുതുന്നത്. കോലിയുടെ ഹെഡ്‌പൊസിഷനെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ ചെയ്യേണ്ടതില്ല'- പാര്‍ഥിവ് പറഞ്ഞു.

2

സമീപകാലത്തായി വിരാട് കോലിയുടെ പ്രകടനം പഴയ പ്രതാപത്തിനൊത്തല്ല. പഴയ ടൈമിങ് കോലിക്കില്ല. പ്രസിദ്ധിന്റെ ഇന്‍സ്വിങ്ങര്‍ കൃത്യമായി കണക്ട് ചെയ്യാനാവാത്തതും അതിനാലാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയും. ഈ സീസണോടെ ആര്‍സിബിയുടെ ക്യാപ്റ്റന്‍സ്ഥാനവും കോലി ഒഴിയും. സമീപകാലത്തായി കടുത്ത പല തീരുമാനങ്ങളും കോലി സ്വീകരിച്ചിട്ടുണ്ട്. ഇതെല്ലാം അദ്ദേഹത്തിന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ട തീരുമാനങ്ങളുമാണ്. കോലിയുടെ നിലവിലെ മാനസികാവസ്ഥ മികച്ചതല്ല. ഇത് പ്രകടനത്തെയും ബാധിക്കാന്‍ സാധ്യത കൂടുതലാണ്.

3

കോലി ആദ്യ മടങ്ങിയതോടെ ടീമിന്റെ നട്ടെല്ലിളകി. സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെ നേരിട്ട ആദ്യ പന്തില്‍ത്തന്നെ ആന്‍ഡ്രേ റസല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഇത് മത്സരത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായി. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡ് ചെയ്തപ്പോള്‍ ദേവ്ദത്തിനെ ലോക്കി ഫെര്‍ഗൂസനാണ് പുറത്താക്കിയത്. ആദ്യ പാദത്തിലെ ഗംഭീര പ്രകടനം രണ്ടാം പാദത്തിലും ആവര്‍ത്തിക്കാനുറച്ചിറങ്ങിയ ആര്‍സിക്ക് കടുത്ത തിരിച്ചടിയാണ് കെകെആര്‍ നല്‍കിയിരിക്കുന്നത്.

ആര്‍സിബി ടീമിന്റെ പ്രധാന പ്രശ്‌നം ബൗളിങ് തന്നെയാണ്. മുഹമ്മദ് സിറാജ്, കെയ്ല്‍ ജാമിസന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്ക് പേസുകൊണ്ട് കളി പിടിച്ചെടുക്കാന്‍ വളരെ മികവില്ല. സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ല. ഹസരങ്ക ഡി സില്‍വയും ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി. ശക്തമായ തിരിച്ചുവരവിന് ആര്‍സിബിയില്‍ മാറ്റം അനിവാര്യമായിരിക്കുകയാണ്.

Story first published: Tuesday, September 21, 2021, 14:09 [IST]
Other articles published on Sep 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X